Project Pigeon | പ്രാവുകൾ പറത്തുന്ന മിസൈലുകൾ; ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അഡാറ് പരീക്ഷണങ്ങൾ

|

ചില സമയത്ത് മനുഷ്യന് തോന്നുന്ന ആശയങ്ങൾ ചരിത്രത്തിന്റെയും കാലത്തിന്റെയും ഗതിയെ തന്നെ മാറ്റി മറിക്കാൻ ശേഷിയുള്ളവയാകും. മറ്റ് ചിലത് മഹാ ദുരിതങ്ങളിലേക്ക് മാനവകുലത്തെ തള്ളി വിടും. ഇനി മറ്റ് ചില ആശയങ്ങളുണ്ട്. തലയ്ക്ക് തളം വയ്ക്കേണ്ട സമയമായെന്ന് സാധാരാണ എല്ലാവരെയും തോന്നിപ്പിക്കുന്ന ഐഡിയകൾ. തിളങ്ങുന്ന പന്നികളും രണ്ട് തലകളുള്ള നായകളും തുടങ്ങി വിചിത്രമായ ആയുധങ്ങളും ഉപകരണങ്ങളും വരെ അക്കൂട്ടത്തിൽ ഉണ്ട്. അത്തരത്തിൽ നടന്ന ഒരു പരീക്ഷണമാണ് "പ്രാവുകൾ നിയന്ത്രിക്കുന്ന മിസൈലുകൾ" (US Project Pigeon).

1943

വർഷം 1943, രണ്ടാം ലോക മഹായുദ്ധത്തിൽ പോരടിച്ചിരുന്ന ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നായ അമേരിക്ക നേരിട്ടിരുന്ന ഒരു വലിയ പ്രശ്നമുണ്ടായിരുന്നു. ബോംബുകളും മിസൈലുകളും തുടങ്ങി അളവറ്റ ആയുധ ശേഖരമുണ്ടായിട്ടും അവയുടെ കൃത്യത ഉറപ്പ് വരുത്താൻ അത്രയ്ക്ക് സാധിച്ചിരുന്നില്ല. ഇന്നത്തെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയേഴ്സും സൂപ്പർസോണിക്, ഹൈപ്പർ സോണിക് മിസൈലുകളും ഇല്ലാത്ത കാലമാണ്. അന്നത്തെ മിസൈലുകളൊക്കെ പ്രയോഗിച്ചാൽ തന്നെയും ഉദ്ദേശിച്ചിടത്ത് തന്നെ വീഴണമേയെന്ന് പ്രാർഥിക്കാൻ മാത്രമാണ് പലപ്പോഴും കഴിഞ്ഞിരുന്നത്. അന്നത്തെക്കാലത്തെ വിമാനങ്ങൾ പറത്തിയിരുന്ന പൈലറ്റുകളിൽ ഏറ്റവും മിടുക്കന്മാരായവർക്ക് മാത്രമാണ് ബോംബുകളൊക്കെ കൃത്യം ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചിരുന്നത്.

ബിഎഫ് സ്കിന്നർ

ബിഎഫ് സ്കിന്നർ

ഈ പ്രശ്നം പരിഹരിക്കാൻ അരയും തലയും മുറുക്കിയ യുഎസ് സൈന്യത്തിന് മുന്നിൽ അതിശയകരമായ ഐഡിയയുമായി ഒരു മനശാസ്ത്രജ്ഞൻ എത്തി. മിസൈലുകൾ ഗൈഡ് ചെയ്യാൻ പ്രാവുകളെ നിയോഗിക്കുക. മിനസോട്ട സർവകലാശാലയിലെ പ്രൊഫസറായിരുന്ന ബിഎഫ് സ്കിന്നർ ആണ് ഇത്തരമൊരു ആശയം അമേരിക്കൻ സൈന്യത്തിന്റെ മുമ്പിൽ വച്ചത്. പിന്നാലെ " പ്രോജക്റ്റ് പീജിയൺ " ജന്മമെടുത്തു. ചിരി വരുന്നവരുണ്ടാകാം. പക്ഷെ ആദ്യ ഘട്ടത്തിൽ അമേരിക്കൻ സേനകൾ ഇതിനെ വളരെ ​ഗൗരവത്തോടെയാണ് സമീപിച്ചത്.

UFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥUFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥ

പ്രാവെങ്ങനെ മിസൈൽ പറത്തും..?

പ്രാവെങ്ങനെ മിസൈൽ പറത്തും..?

പ്രാവുകളെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതി കാലങ്ങളായി തുടരുന്നുണ്ട്. എവിടെ കൊണ്ട് തുറന്ന് വിട്ടാലും ഒരു കൃത്യം സ്ഥലത്തേക്ക് തിരികെയെത്താൻ പ്രാവുകളെ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കും. സന്ദേശങ്ങളും രഹസ്യ വിവരങ്ങളും കൈമാറാനാണ് ആദ്യ കാലത്ത് ഇവയെ ഉപയോഗിച്ചിരുന്നത്. പിന്നിടിങ്ങോട്ട് സാങ്കേതിക വിദ്യ വികസിച്ചത് അനുസരിച്ച് ക്യാമറകൾ ഘടിപ്പിച്ച് ചാരപ്രവർത്തനത്തിന് വരെ പ്രാവുകളെ ഉപയോഗിച്ചിട്ടുണ്ട്. 1943ൽ ആശയം സൈന്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രാവുകളിൽ സ്കിന്നർ പരീക്ഷണം ആരംഭിച്ചിരുന്നു. മറ്റൊരു വസ്തുവിനെ ഒരു പോയിന്റിൽ നിന്നും വേറൊരു പോയിന്റിലേക്ക് നയിക്കുന്നതായിരുന്നു പരീക്ഷണ രീതി.

പ്രാവുകൾ

വളരെ ലളിതമായ രീതിയിലാണ് ബിഎഫ് സ്കിന്നർ പ്രാവുകളെ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നത്. പ്രാവുകളെ ഒരു ഹാർണെസിനുള്ളിൽ വയ്ക്കും. തുടർന്ന് അവയുടെ മുന്നിൽ ഒരു ചെറിയ പാത്രത്തിൽ ധാന്യങ്ങൾ വിതറും. പ്രാവുകൾ ധാന്യങ്ങൾ തിന്നാൻ ശ്രമിക്കുന്നതിന് അനുസരിച്ച് അവയെ വച്ചിരിക്കുന്ന കാർട്ടും (ഉന്തുവണ്ടി) ചലിക്കാൻ തുടങ്ങും. ഇതൊരു ലക്ഷ്യത്തിലേക്ക് നയിച്ചാണ് പരീക്ഷണം നടത്തിയത്. ചെറിയ കപ്പൽ മാതൃകകൾ, സക്രീനിലെ ചിത്രങ്ങൾ എന്നിവയിലേക്ക് ഗൈഡ് ചെയ്യാനും സ്കിന്നർ തന്റെ പ്രാവുകളെ പരിശീലിപ്പിച്ചു.

പ്രാവുകളുടെ ഗൈഡൻസ് സിസ്റ്റം

പ്രാവുകളുടെ ഗൈഡൻസ് സിസ്റ്റം

1943ൽ അതുവരെ സ്കിന്നറുടെ പദ്ധതിയോട് താത്പര്യം ഇല്ലാതിരുന്ന യുഎസ് സൈന്യം, ഈ പ്രാവുകളുടെ ഗൈഡൻസ് സിസ്റ്റം വികസിപ്പിക്കാൻ ചെറിയൊരു കരാർ ഇയാൾക്ക് നൽകുന്നു. പിന്നാലെ പരീക്ഷണങ്ങളുമായി സ്കിന്നർ മുന്നോട്ട് പോയി. ഒരു മിസൈലിൽ മൂന്ന് പ്രാവുകൾ എന്ന നിലയിൽ വിന്യസിച്ചാൽ കൂടുതൽ ഫലപ്രദമാകുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചു. പെലിക്കൺ എന്ന് വിളിക്കപ്പെടുന്ന റോക്കറ്റിന്റെ ഏറ്റവും മുൻഭാഗത്ത് ( മിസൈലിന്റെ നോസ് ) പ്രാവുകളെ വയ്ക്കാമെന്നായിരുന്നു സ്കിന്നർ കണക്ക് കൂട്ടിയിരുന്നത്. ഏത് തരത്തിലുള്ള മിസൈലിൽ ആയിരിക്കും പ്രാവുകളെ ഉപയോഗിക്കുക എന്നത് കാണാൻ സ്കിന്നറിനെ സൈന്യം അനുവദിച്ചിരുന്നില്ല. അതിനാൽ തന്നെ എല്ലാം ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചെയ്തിരുന്നത്.

ചാവേർ പ്രാവുകളുടെ വീര ചരമം

ചാവേർ പ്രാവുകളുടെ വീര ചരമം

നോസിനുള്ളിൽ വിന്യസിക്കുന്ന പ്രാവുകൾക്ക് മുന്നിൽ ഒരു ചെറിയ ഇലക്ട്രോണിക് സ്ക്രീൻ കാണും. അത് മിസൈലിന് മുന്നിലുള്ള മേഖലയും ലക്ഷ്യവുമായിരിക്കും കാട്ടുക. പരിശീലനം ലഭിച്ച പ്രാവുകൾ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ അവയുടെ തലയിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വള്ളികൾ പോലെയുള്ള ഭാഗങ്ങൾ മിസൈലുകളെ നിയന്ത്രിക്കും. ഒടുവിൽ ശത്രു കേന്ദ്രങ്ങളിൽ വീണ് പൊട്ടിച്ചിതറുമ്പോൾ പ്രാവുകളും മിസൈലിനൊപ്പം വീര ചരമം പ്രാപിക്കും. ഇതായിരുന്നു " പ്രാവ് ഗൈഡഡ് " മിസൈലുകളുടെ ഏകദേശ പ്രവർത്തനരീതി.

സർവപ്രപഞ്ചത്തിലും സൃഷ്ടിയിലും മനോഹരമായെന്തുണ്ട്..? നക്ഷത്രങ്ങളുടെ ഗർഭഗൃഹത്തിന്റെ മോഹിപ്പിക്കുന്ന ദൃശ്യങ്ങൾസർവപ്രപഞ്ചത്തിലും സൃഷ്ടിയിലും മനോഹരമായെന്തുണ്ട്..? നക്ഷത്രങ്ങളുടെ ഗർഭഗൃഹത്തിന്റെ മോഹിപ്പിക്കുന്ന ദൃശ്യങ്ങൾ

അത്ഭുതപ്പെടുത്തിയ പ്രാവുകൾ

അത്ഭുതപ്പെടുത്തിയ പ്രാവുകൾ

സ്കിന്നറുടെ പരീക്ഷണ ഫലങ്ങൾ അയാളെ പോലും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ലക്ഷ്യങ്ങൾ തിരിച്ചറിയാനും അവിടേക്ക് എത്തിച്ചേരാനുമുള്ള പ്രാവുകളുടെ ശേഷിയെ അതിശയകരമെന്നല്ലാതെ വിശേഷിപ്പിക്കാൻ സ്കിന്നർക്ക് കഴിഞ്ഞില്ല. ശബ്ദം, താപനിലയിലെ മാറ്റങ്ങൾ, ഉയരം ഇവയൊന്നും പ്രാവുകളെ ബാധിച്ചതുമില്ല. എന്നാൽ 1944ൽ സൈനിക ഉദ്യോഗസ്ഥർക്ക് മുന്നിൽ നടത്തിയ ഒരു പ്രകടനത്തിന് ശേഷം പ്രോജക്റ്റ് പീജിയൺ സൈന്യം അവസാനിപ്പിച്ചു. പ്രാവുകളെ ഉപയോഗിക്കുന്ന രീതി ഉടനെയൊന്നും യുദ്ധഭൂമിയിൽ പ്രാവർത്തികമാക്കാൻ കഴിയില്ലെന്ന ചിന്തയാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം.

പ്രോജക്റ്റ് പീജിയൺ

പ്രോജക്റ്റ് പീജിയൺ

ഈ പ്രോജക്റ്റുമായി മുന്നോട്ട് പോയാൽ മറ്റ് പല പദ്ധതികളും വൈകുമെന്നും സൈനിക നേതൃത്വം സ്കിന്നറുടെ കരാർ അവസാനിപ്പിച്ച കത്തിൽ പറയുന്നുണ്ട്. എന്നാൽ ഇത് പ്രോജക്റ്റ് പീജിയൺ പ്രോഗ്രാമിന്റെ അവസാനമായിരുന്നില്ല. 1948ൽ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ടു. നാവിക സേനയ്ക്ക് വേണ്ടി " പ്രോജക്റ്റ് ഓർക്കോൺ " എന്ന പേരിലായിരുന്നു ഇത്. എന്നാൽ 1953ൽ പ്രോജക്റ്റ് ഓർക്കോൺ എന്നന്നേക്കുമായി സൈന്യം അവസാനിപ്പിച്ചു. ഇല്ലെന്ന് വാദിക്കുന്നവരുമുണ്ട്. മിസൈൽ ഗൈഡൻസ് സിസ്റ്റം അടക്കമുള്ള സാങ്കേതിക വിദ്യകളുടെ മുന്നേറ്റമാണ് പ്രാവുകളെ ചാവേറാക്കാനുള്ള പദ്ധതിയിൽ നിന്നും പിന്നോട്ട് പോകാൻ ഏജൻസികളെ പ്രേരിപ്പിച്ചത്.

Best Mobiles in India

English summary
Sometimes the ideas that a person has are capable of changing the course of history and time itself. Others will plunge humanity into great misery. Here are some other ideas. Ideas that make the average person think it's time to hang up. One such experiment was the use of pigeon-guided missiles.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X