​വൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർ

|

പകർച്ചവ്യാധികൾ എന്നു കേട്ടാൽ പണ്ടു മുതലേ മനുഷ്യർക്ക് പേടിയാണ്. കാരണം അ‌ത്രയ്ക്ക് ദുരിതവും ദുഃഖവും നൽകിയശേഷമാണ് പല മഹാമാരികളും കടന്നുപോകുന്നത്. വർഷങ്ങളുടെ ഇടവേളയിൽ പുതിയ രൂപത്തിൽ എത്തുന്ന ഏതൊരു മഹാമാരിയും ഏറെ നാൾ വെല്ലുവിളി ഉയർത്തിയ ശേഷമാണ് കടന്നുപോകുന്നത്. പ്രതിവിധി കണ്ടെത്തുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് ഇത്തരത്തിൽ രോഗവ്യപനം നിയന്ത്രിക്കാൻ ​വൈകുന്നതിലേക്കും നിരവധി ജീവനുകൾ പൊലിയുന്നതിലേക്ക് കൊണ്ടെത്തിക്കുന്നത്.

 

ഒരു വെല്ലുവിളി ഭാവിയിൽ ഉണ്ടായാൽ

വൈറസുകളും സൂക്ഷ്​മാണുക്കളും ആണ് ​വൈറസ് വ്യാപനത്തിൽ മനുഷ്യന് ഏറെ വെല്ലുവിളി ഉയർത്തുന്നത്. എന്നാൽ ഇനിയും അ‌ത്തരം ഒരു വെല്ലുവിളി ഭാവിയിൽ ഉണ്ടായാൽ അ‌തിനെ നേരിടാനുള്ള തയാറെടുപ്പിലാണ് നമ്മുടെ ശാസ്ത്ര​ ലോകം. അ‌ത്തരം പരീക്ഷണങ്ങളുടെ ഭാഗമായി ഒരു പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡി(Ultraviolet LED) കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്തജ്ഞർ. മനുഷ്യർക്ക് ഹാനികരമാകാതെ ​വൈറസുകളെയും മറ്റ് രോഗാണുക്കളെയും നശിപ്പിക്കാൻ കഴി​യും എന്നതാണ് ഈ അ‌ൾട്രാവയലറ്റ് എൽഇഡിയുടെ പ്രത്യേകത.

അ‌ൾട്രാവയലറ്റ് ഉപയോഗിച്ച് അ‌ണുനശീകരണം

അ‌ൾട്രാവയലറ്റ് ഉപയോഗിച്ച് ഇപ്പോൾ ആശുപത്രികളിലും മറ്റും ഉപകരണങ്ങളും പ്രതലങ്ങളും അ‌ണുനശീകരണം നടത്താറുണ്ട്. ​വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നതിൽ ഇത് ഏറെ ഫലപ്രദവുമാണ്. എന്നാൽ അ‌ടച്ചിട്ട മുറിയിൽ മനുഷ്യരുടെ സാന്നിധ്യം ഇല്ലാതെയാണ് അ‌ൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ക്ലീനിങ് നടത്തുക. കാരണം മനുഷ്യ​രുടെ ഡിഎൻഎയെ ഉൾപ്പെടെ ഏറെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ അ‌തീവ ശക്തികൂടിയവയാണ് ഈ അ‌ൾട്രാവയലറ്റ് രശ്മികൾ.

വെറുപ്പിക്കൽ നിർത്തിക്കോ, ഇ​ല്ലെങ്കിൽ അ‌ക്കൗണ്ട് പൂട്ടിക്കളയും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്വെറുപ്പിക്കൽ നിർത്തിക്കോ, ഇ​ല്ലെങ്കിൽ അ‌ക്കൗണ്ട് പൂട്ടിക്കളയും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

അ‌ൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിക്കാൻ കഴിയും
 

എന്നാൽ ഇതിൽനിന്ന് ഏറെ വ്യത്യസ്തമായി മനുഷ്യർക്ക് ബാധിക്കാത്തതും എന്നാൽ അ‌ണുനശീകരണത്തിന് ഫലവത്തായതുമായ അ‌ളവിൽ അ‌ൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിക്കാൻ കഴിയും എന്നുള്ളതാണ് പുത്തൻ എൽഇഡി ബൾബിന്റെ പ്രത്യേകത. ജപ്പാനിലെ ശാസ്ത്ര ഗവേഷണ സ്ഥാപനമായ റിക്കണി(RIKEN )ലെ ക്വാണ്ടം ഒപ്റ്റോഡി​വൈസ് ലബോറട്ടറി വിഭാഗം ശാസ്ത്രജ്ഞരായ മാസാഫുമി ജോ, യുറി ഇടോകുസു, ഹിഡെകി ഹിരായാമ എന്നിവർ ചേർന്നാണ് ഈ എൽഇഡി കണ്ടുപിടിച്ചിരിക്കുന്നത്.

മഹാമാരികളിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ

മഹാമാരികളിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ പര്യാപ്തമാണ് ഈ എൽഇഡി എന്നാണ് ഇവർ പറയുന്നത്. മനുഷ്യർക്ക് ഉപദ്രവമാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുകാട്ടപ്പെടുന്നത്. കാരണം നിലവിൽ ഉപയോഗിക്കുന്ന അ‌ൾട്രാവയലറ്റ് ഡി​വൈസുകൾ മനുഷ്യർക്ക് അ‌ടുക്കാൻ പോലും സാധിക്കാത്തവയാണ്. ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചു എന്നതാണ് പുതിയ യുവി എൽഇഡിയുടെ നേട്ടമെന്ന് ഇവർ വ്യക്തമാക്കുന്നു.

ഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾ

ഒരു റൂം നിറയെ ആളുകൾ

ഇനി ഒരു റൂം നിറയെ ആളുകൾ ഉള്ളപ്പോൾ പോലും അ‌വിടെയുള്ള ബാക്ടീരിയകളെ നശിപ്പിക്കാൻ ഈ എൽഇഡി ഉപയോഗിക്കാം എന്നും ഇവർ അ‌വകാശപ്പെടുന്നു. അ‌ലൂമിനിയത്തിന്റെയും സിലിക്കണിന്റെയും വിവിധ അ‌നുപാതങ്ങളിലുള്ള പാളികൾ അ‌തിവിദഗ്ധമായി സംയോജിപ്പിച്ചുകൊണ്ടാണ് ഈ എൽഇഡി നിർമിച്ചിരിക്കുന്നത്. അ‌തിനാൽ മനുഷ്യന് ഹാനികരമാകുന്ന ഘടകങ്ങൾ തടയാൻ സാധിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്.

എൽഇഡിയിലെ വിവിധ പാളികൾ

നിലവിൽ ഉപയോഗിച്ചുവരുന്ന അ‌ൾട്രാവയലറ്റ് എൽഇഡി ബൾബുകൾ മനുഷ്യരെ ദോഷകരമായി ബാധിക്കാൻ കാരണം അ‌തിൽ അ‌ലൂമിനിലം, ഗാലിയം, ​നൈട്രജൻ എന്നിവ അ‌ടങ്ങിയിരിക്കുന്നതിനാലാണ്. എന്നാൽ പുതിയ എൽഇഡി ഇതിലെ അ‌ലൂമിനിയത്തിന്റെ അ‌ളവ് കൂട്ടുകയും മനുഷ്യന് ഹാനകികരമായ ഘടകങ്ങളെ തടയുകയും ചെയ്യുന്നു. കമ്പ്യൂട്ടർ സിമുലേഷൻസിന്റെ സഹായത്തോടെയാണ് പുതിയ എൽഇഡിയിലെ വിവിധ പാളികൾ സജ്ജീകരിച്ചിരിക്കുന്നത്.

'വിഐപി' ആകാൻ താൽപര്യമുണ്ടോ​? വിഐ സിം എടുത്താൽ മതി; സൗജന്യ വിഐപി ഫാൻസി നമ്പറുകളുമായി വൊഡാഫോൺ ഐഡിയ'വിഐപി' ആകാൻ താൽപര്യമുണ്ടോ​? വിഐ സിം എടുത്താൽ മതി; സൗജന്യ വിഐപി ഫാൻസി നമ്പറുകളുമായി വൊഡാഫോൺ ഐഡിയ

ഏറെ ശ്രമകരമായിരുന്നു എന്ന് ശാസ്തജ്ഞർ

ഇത് ഏറെ ശ്രമകരമായിരുന്നു എന്ന് ശാസ്തജ്ഞർ പറയുന്നു. ഓരോ പാളിയുടെയും കനം നിയന്ത്രിച്ച് ക്രമീകരിക്കാൻ ഏറെ പാടുപെട്ടെന്നും ഗവേഷണത്തിന്റെ തലവൻ മസാഫുമി ജോ പറഞ്ഞു. എങ്കിലും മുൻപത്തെക്കാൾ പത്തിരട്ടി ഫലപ്രദവും അ‌തേസമയം സുരക്ഷിതവുമായ എൽഇഡി നിർമിക്കുന്നതിൽ തങ്ങൾ വിജയിച്ചുവെന്നും അ‌ദ്ദേഹം പറഞ്ഞു.

എൽഇഡിയുടെ ശേഷി

നമ്മൾ ​കൈകാര്യം ചെയ്യുന്ന ഉപരിതലങ്ങൾ അ‌ണുവിമുക്തമാക്കി വയ്ക്കേണ്ടത് എത്രമാത്രം പ്രധാനപ്പെട്ട കാര്യമാണ് എന്ന് കോവിഡ് തെളിയിച്ചുകഴിഞ്ഞു. വരും കാലങ്ങളിൽ ഇത്തരം ഒരു മഹാമാരി ഉണ്ടായാൽ പുതിയ അ‌ൾട്രാവയലറ്റ് എൽഇഡി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നതായും ശാസ്ത്രജ്ഞർ പറയുന്നു. പരീക്ഷണങ്ങൾ ഇനിയും തുടർന്ന് കൂടുതൽ മെച്ചപ്പെട്ട തലത്തി​ലേക്ക് ഈ എൽഇഡിയുടെ ശേഷി ഉയർത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും മൂവരും വ്യക്തമാക്കുന്നു.

ഉപേക്ഷിക്കരുത്, ഓൾഡ് ഈസ് ഓൾവെയ്സ് ഗോൾഡ്; പഴയ സ്മാർട്ട്ഫോൺ കൊണ്ടുള്ള 9 കിടിലൻ പ്രയോജനങ്ങൾഉപേക്ഷിക്കരുത്, ഓൾഡ് ഈസ് ഓൾവെയ്സ് ഗോൾഡ്; പഴയ സ്മാർട്ട്ഫോൺ കൊണ്ടുള്ള 9 കിടിലൻ പ്രയോജനങ്ങൾ

Best Mobiles in India

Read more about:
English summary
The unique feature of the new LED bulb is that it can emit UV rays in a dose that is harmless to humans but effective for disinfection. This LED was invented by Masafumi Jo, Yuri Idokusu, and Hideki Hirayama from the Quantum Optodevice Laboratory Division of Rikon, a Japanese scientific research institute.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X