നിർണായക വഴിത്തിരിവോ? പുതിയ മരുന്നുകളോടുള്ള മനുഷ്യന്റെ പ്രതികരണം എഐ കൃത്യമായി പ്രവചിക്കുമെന്ന് ഗവേഷകർ

|

എന്നും പുതിയ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മരുന്നു പരീക്ഷണങ്ങളുടെ ആവശ്യകതയും കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ രോഗങ്ങൾ ഉണ്ടാകുന്ന അ‌ത്രയും വേഗത്തിൽ അ‌വയ്ക്കുള്ള മരുന്നുകളും ലഭ്യമാക്കാൻ കഴിഞ്ഞു എന്നുവരില്ല. കാരണം ജീവൻ നീലനിർത്താൻ വേണ്ടിയുണ്ടാക്കുന്ന മരുന്നുകൾ ജീവനെടുക്കാനോ പാർശ്വഫലങ്ങൾ സൃഷ്ടിക്കാനോ പാടില്ലല്ലോ. അ‌തിനാൽത്തന്നെ ഏറെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമൊക്കെ ശേഷം ഔദ്യോഗിക ഏജൻസികളുടെ അ‌ംഗീകാരം നേടിയ ശേഷമാണ് ഓരോ മരുന്നും വിപണിയിൽ എത്തുന്നത്.

 

ഭാവിയുടെ വാഗ്ദാനമായ എഐ

എന്നാൽ ഏറെ പരീക്ഷണങ്ങൾക്കുശേഷം എത്തുന്ന ഈ മരുന്നുകൾ പോലും ഓരോരുത്തരിലും ഏതു രീതിയിലാണ് പ്രതിഫലിക്കുക എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇനി മരുന്നുകളും മനുഷ്യരും തമ്മിലുള്ള ബന്ധം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും ഭാവിയുടെ വാഗ്ദാനമായ എഐ(AI) അ‌ഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം അ‌തിൽ നിർണായക പങ്ക് വഹിക്കും എന്നുമാണ് ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവേഷകർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

വിശ്വാസങ്ങളെല്ലാം തകിടം മറിയുമോ? വീഡിയോ ഗെയിമുകൾ കുട്ടികളുടെ അ‌റിവ് വർധിപ്പിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർവിശ്വാസങ്ങളെല്ലാം തകിടം മറിയുമോ? വീഡിയോ ഗെയിമുകൾ കുട്ടികളുടെ അ‌റിവ് വർധിപ്പിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർ

മരുന്നുപരീക്ഷണങ്ങൾ

മരുന്നുപരീക്ഷണങ്ങൾ എന്നും കമ്പനികൾക്ക് ഏറെ തലവേദനയാണ് ഉണ്ടാക്കുന്നത്. പുതിയ മരുന്ന് മനുഷ്യരിൽ ഉണ്ടാക്കാൻ പോകുന്ന ഗുണത്തേക്കാളുപരി ദോഷങ്ങളാണ് മരുന്നു പരീക്ഷണങ്ങളിലെ പ്രധാന ആശങ്ക. ഇനി അ‌ത്തരം ആശങ്ക വേണ്ട എന്നാണ് ശാസ്ത്ര ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധികരിക്കുന്ന നേച്ചർ മെഷീൻ ഇന്റലിജൻസ് എന്ന ഓൺ​ലൈൻ പ്ലാറ്റഫോമിൽ അ‌ടുത്തിടെ വന്ന പഠനം വ്യക്തമാക്കുന്നത്.

സിറ്റി ഓഫ് ന്യൂയോർക്ക് യൂണിവേഴ്സിറ്റി
 

സിറ്റി ഓഫ് ന്യൂയോർക്ക് യൂണിവേഴ്സിറ്റി(CUNY)യിലെ ഒരു സഘം ഗവേഷകർ ആണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തുകയും റിപ്പോർട്ട് പ്രസിസദ്ധീകരിക്കുകയും ചെയ്തിരിക്കുന്നത്. പുതിയ മരുന്നുകൾ മനുഷ്യനിൽ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും പ്രതികരണങ്ങളും കൃത്യമായി പ്രവചിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഏറെ ഫലപ്രദമാണ് എന്നും അ‌തിനാവശ്യമായ വിധത്തിലുള്ള എഐ സാങ്കേതികവിദ്യ തങ്ങൾ രൂപപ്പെടുത്തിയെന്നും ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഈ ഗവേഷകർ പറയുന്നത്. കോഡ്- എഇ (CODE-AE) എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യക്ക് നൽകിയിരിക്കുന്ന പേര്.

ഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാ

മരുന്നു നിർമാണത്തിന്റെ ചെലവ്

മരുന്നു നിർമാണത്തിന്റെ ചിലവിൽ വലിയൊരു ഭാഗം മരുന്ന് മനുഷ്യരിൽ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാനാണ് ചെലവഴിക്കുന്നത്. പുതിയ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരു വ്യക്തിയിൽ ആ മരുന്ന് ഉണ്ടാക്കാവുന്ന പ്രത്യാഘാതം അ‌റിയാം. ഇത്
മരുന്നു നിർമാണത്തിന്റെ ചെലവ് വൻ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മരുന്നുകളുടെ കൃത്യത ഉറപ്പാക്കുന്നതിലൂടെ സമയലാഭവും ധനലാഭവും ഉറപ്പാക്കാമെന്നും ഇത് മരുന്നു നിർമാണ രംഗത്ത് ഏറെ നിർണായക മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

കോഡ് എഇ

കോഡ് എഇ ഉപയോഗിച്ച് 9000 ൽ അ‌ധികം രോഗികളിലായി നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു എന്നും ഈ രോഗികളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടെന്നും ഗവേഷകർ പറയുന്നു. ഒരു പുതിയ മരുന്നിനോടുള്ള രോഗിയുടെ പ്രതികരണം കൃത്യമായി അ‌റിയാൻ കഴിയുന്നത് സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകൾ ​ചെലവ് കുറച്ച് വേഗം കണ്ടെത്താൻ സഹായിക്കും. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ മനുഷ്യരിൽ മരുന്നു പരീക്ഷണങ്ങൾ നടക്കാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

കെട്ടുകഥകളിൽ നിന്നും ശാസ്ത്ര സത്യത്തിലേക്ക്? അ‌ന്യഗ്രഹ ജീവികളുടെ ചുരുളഴിക്കാൻ നാസയുടെ 16 അംഗ സംഘംകെട്ടുകഥകളിൽ നിന്നും ശാസ്ത്ര സത്യത്തിലേക്ക്? അ‌ന്യഗ്രഹ ജീവികളുടെ ചുരുളഴിക്കാൻ നാസയുടെ 16 അംഗ സംഘം

കൂടുതൽ വ്യക്തത

ഈ എഐ സാങ്കേതികവിധ്യ കൂടുതൽ വ്യക്തത നൽകുന്നുവെങ്കിൽ അ‌ത്തരം പരീക്ഷണങ്ങൾക്ക് മനുഷ്യൻ ഇരയാകുന്നത് കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രോഗാവസ്ഥയിലുള്ള ഒരാളിൽ ചില മരുന്നുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം അ‌റിയാൻ സാധിക്കാത്തത് ചികിത്സയിലും വെല്ലുവിളികൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഒഴിവാക്കാനും ​വൈദ്യശാസ്ത്ര രംഗ​ത്ത് ഏറെ നിർണായകമായ പ്രകടനം കാഴ്ചവയ്ക്കാനും എഐക്ക് കഴിയും എന്നാണ് കൂണിയിലെ ഗവേഷകർ പറയുന്നത്.

അ‌നുയോജ്യമായ മരുന്ന് നിർദേശിക്കാൻ

മെഷീൻ ലേണിങ്ങിന്റെയും ബയോളജിയുടെയും സഹായത്തോടെയാണ് കോഡ് എഇ പ്രവർത്തിക്കുന്നത്. രോഗികൾക്ക് അ‌നുയോജ്യമായ മരുന്ന് നിർദേശിക്കാൻ ഈ എഐ സാങ്കേതികവിദ്യക്ക് കഴിയും. എന്നാൽ പരീക്ഷണങ്ങൾ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. മരുന്നുകൾ മനുഷ്യനിൽ ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ കണ്ടെത്താനുള്ള എഐയുടെ കഴിവിൽ ഏറെ വിശ്വാസം ഉണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും കൂണിയിലെ ഗവേഷകർ പറയുന്നു.

''​ധൈര്യമുണ്ടെങ്കിൽ മലയാളത്തിൽ പറയെടാ'' എന്ന് ഇനി പറയേണ്ട! ലിപിയില്ലാ ഭാഷകൾക്കും വിവർത്തനമൊരുക്കി മെറ്റ''​ധൈര്യമുണ്ടെങ്കിൽ മലയാളത്തിൽ പറയെടാ'' എന്ന് ഇനി പറയേണ്ട! ലിപിയില്ലാ ഭാഷകൾക്കും വിവർത്തനമൊരുക്കി മെറ്റ

Best Mobiles in India

Read more about:
English summary
Researchers have found that artificial intelligence technology is very effective in accurately predicting the response to new drugs in humans. A large part of the cost of drug development is spent on studying the drug's effects on humans. This cost can be drastically reduced by using new AI technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X