ആളെ കൊല്ലും റോബോട്ടുകൾ? സിനിമയിലല്ല, യഥാർത്ഥത്തിൽ!

|

വിൽ സ്മിത്ത് നായകനായ ഹോളിവുഡ് ചിത്രം ഐറോബോട്ട് ഓർമയില്ലേ.. അല്ലെങ്കിൽ രജനികാന്ത് നായകനായ 'യന്തിരൻ' ആയാലും മതി. ഈ സിനിമയിലെല്ലാം നമ്മൾ കണ്ട മനസ്സിലാക്കിയ ഒരു കാര്യം ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) അഥവാ കൃത്വിമമായി കാര്യങ്ങൾ സ്വയം മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് ഈ റോബോട്ടുകൾക്ക് നൽകുമ്പോൾ അതിൽ തെറ്റും ശരിയും ചേർക്കുമ്പോൾ അതിനനുസരിച്ചുള്ള പ്രത്യാഖാതങ്ങൾ ഈ റോബോട്ടുകൾ ഉണ്ടാക്കുന്നു എന്നതാണ്.

 

പഴയകാലമല്ല ഇന്ന്

പഴയകാലമല്ല ഇന്ന്

ഇന്ന് ശാസ്ത്രസാങ്കേതിക വിദ്യ ഏറെ പുരോഗതി പ്രാപിച്ചിട്ടുള്ള ഈ കാലത്ത് റോബോട്ടിക്‌സ് രംഗത്തും അതിന്റെ പ്രതിഫലനങ്ങൾ കാര്യമായി കണ്ടുതുടങ്ങിയിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ചും കമ്പ്യൂട്ടർ അല്ലെങ്കിൽ ഇതിനായുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ചും ആയിരുന്നു ആദ്യകാലങ്ങളിൽ റോബോട്ടുകളെ നിയന്ത്രിച്ചിരുന്നതെങ്കിൽ ഇന്ന് കഥയാകെ മാറിയിരിക്കുകയാണ്.

കാര്യങ്ങൾ സ്വയം ചെയ്യുമ്പോൾ..

കാര്യങ്ങൾ സ്വയം ചെയ്യുമ്പോൾ..

ഇന്നുള്ള പല റോബോട്ടുകളും മനുഷ്യന്റെ നിയന്ത്രണം ആവശ്യമില്ലാതെ സ്വയം കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനൊത്ത തീരുമാനങ്ങൾ കൈക്കൊള്ളുന്നവയാണ്. അതിനായുള്ള നിർദേശങ്ങൾ ആദ്യമേ കോഡ് ആയി ഈ റോബോട്ടുകളുടെ സിസ്റ്റത്തിൽ ഉൾക്കൊള്ളിക്കുന്നു. ഒപ്പം അതിനൊത്ത രൂപകൽപ്പന കൂടെ ചെയ്യുന്നതോടെ എന്ത് ആവശ്യത്തിനാണോ ഈ റോബോട്ട് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത് ആ കാര്യങ്ങൾ ഈ റോബോട്ട് എളുപ്പം നടത്തുന്നു.

തെറ്റായ നിർദേശങ്ങൾ നല്കപ്പെട്ടാൽ..
 

തെറ്റായ നിർദേശങ്ങൾ നല്കപ്പെട്ടാൽ..

ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കമ്പനി അവർ രൂപകൽപ്പന ചെയ്യുന്ന റോബോട്ടിൽ ഇന്ന ജോലികൾ അല്ലെങ്കിൽ ഇന്ന രീതിയിലുള്ള പ്രവർത്തങ്ങൾ സ്വയം ചെയ്യുന്ന രീതിയിലാണ് കോഡ് നിർമ്മിച്ച് ഉൾക്കൊള്ളിക്കുക. ഇതേ സംവിധാനം ക്രിമിനൽ വാസനയുള്ള കോഡുകൾ ഉൾക്കൊള്ളിച്ചാൽ എങ്ങനെയുണ്ടാകും. അക്രമകാരികളായ ഒരുപക്ഷെ കൊലപാതകങ്ങളിലേക്കും വലിയ വലിയ അക്രമങ്ങളിലേക്കും എത്തിച്ചേരുന്ന ഒരുപിടി റോബോട്ടുകളെയായിരിക്കും നമുക്ക് കാണാൻ കഴിയുക.

ഇന്നില്ലെങ്കിലും ഉടൻ സംഭവിച്ചേക്കും!

ഇന്നില്ലെങ്കിലും ഉടൻ സംഭവിച്ചേക്കും!

ഇതിനെ കുറിച്ച് SpaceX, Tesla തുടങ്ങിയ പ്രമുഖ റോബോട്ട് നിർമ്മാണ കമ്പനികളെയെല്ലാം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും തെറ്റായ രീതിയിലുള്ള അല്ലെങ്കിൽ ക്രിമിനൽ ചുവയുള്ള കോഡുകൾ ഒരിക്കൽ പോലും തങ്ങളുടെ റോബോട്ടുകളുടെ സിസ്റ്റത്തിൽ ഉൾക്കൊള്ളിക്കരുതെന്ന് കമ്പനികളെല്ലാം മനസ്സിലാക്കുകയും അതിനൊത്ത് പ്രവർത്തിക്കുകയും വേണം. നിലവിൽ ഏതായാലും ഇത്തരം റോബോട്ട് കുറ്റകൃത്യങ്ങൾ സിനിമയിൽ അല്ലാതെ കാര്യമായൊന്നും എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഭാവിയിൽ ഈയൊരു പ്രവണതയ്ക്കുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല.

<strong>ഇത് കേരളത്തിന്റെ ഇലക്ട്രിക്ക് മനുഷ്യൻ; ഏത് വൈദ്യുതിയും ഇദ്ദേഹത്തിന് പ്രശ്നമില്ല!</strong>ഇത് കേരളത്തിന്റെ ഇലക്ട്രിക്ക് മനുഷ്യൻ; ഏത് വൈദ്യുതിയും ഇദ്ദേഹത്തിന് പ്രശ്നമില്ല!

Most Read Articles
Best Mobiles in India

Read more about:
English summary
Robots Could Commit Mass Murders if They are Badly Coded.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X