ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റിൽ കയറിവിട്ടതാ; അവസാനം ഇങ്ങനെയായി

By Shafik
|

ഭൂമി പരന്നതാണെന്ന് നിങ്ങൾ ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ..? പ്രത്യക്ഷത്തിൽ ആരും ഈയൊരു അഭിപ്രായം കൊണ്ടുനടക്കില്ല എങ്കിലും ചിലർക്കെങ്കിലും ഇങ്ങനെയൊരു സംശയം ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നിയേക്കാം. പ്രത്യേകിച്ചും നമ്മുടെയൊക്കെ ചെറുപ്പകാലത്ത് അത്തരത്തിൽ ഒരുപാട് നമ്മൾ ചിന്തിച്ചു കൂട്ടിയിരിക്കും.

ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റിൽ കയറിവിട്ടതാ; അവസാനം

ഭൂമി ഉരുണ്ടതാണെങ്കിൽ അതിന്റെ അടിഭാഗത്തുള്ളവർ താഴേക്ക് വീണുപോവില്ലേ എന്നതടക്കം നിരവധി സംശയങ്ങൾ അന്നുണ്ടായിരിക്കും. എന്നാൽ ഇപ്പോഴും അങ്ങനെ ശരിക്കും വിശ്വസിക്കുന്ന ചിലരുണ്ട്. അത്തരക്കാരിൽ ഒരാൾക്ക് പറ്റിയ അമളിയാണ് ഇവിടെ പറയാൻ പോകുന്നത്.

ഭൂമി ഉരുണ്ടതല്ല, പരന്നിട്ടാണ് എന്ന വാദവുമായി സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞനായ മൈക് ഹ്യൂഗ്‌സ്, തന്റെ വാദം തെളിയിക്കാനായി സ്വയം നിർമ്മിച്ച റോക്കറ്റിൽ കയറി അങ്ങ് ആകാശത്തേക് വച്ചുപിടിച്ചു. റോക്കറ്റിൽ കുത്തനെ പറന്ന് താഴെ ഭൂമി പരന്നതാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു ഈ ശ്രമം. അങ്ങനെ 1,875 അടി ഉയരത്തിലേക്ക് പറന്ന് അവസാനം മോജാവ് മരുഭൂമിയില്‍ ചെന്ന് വീഴുകയും ചെയ്തു. സാരമായ പരിക്കുകൾ ഇദ്ദേഹത്തിന് പറ്റുകയും ചെയ്തു.

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താലും വിവരങ്ങള്‍ തുരന്നെടുക്കാം, പക്ഷേ തത്കാലം പിടിച്ചു നില്‍ക്കാം!!ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താലും വിവരങ്ങള്‍ തുരന്നെടുക്കാം, പക്ഷേ തത്കാലം പിടിച്ചു നില്‍ക്കാം!!

ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റിൽ കയറിവിട്ടതാ; അവസാനം

ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് മുതലുള്ള സകല ആളുകളും വിശ്വസിച്ചുപോന്ന ഭൂമി ഉരുണ്ടതാണെന്ന സിദ്ധാന്തം പൊളിച്ചെഴുതുകയായിരുന്നു സ്വയം ഒരു ശാസ്ത്രജ്ഞനായി പ്രഖ്യാപിച്ചിരുന്ന ഹ്യൂഗ്‌സിന്റെ ലക്ഷ്യം.

റോക്കറ്റിൽ വെച്ച് പരന്നുകിടക്കുന്ന ഭൂമിയുടെ ചിത്രമെടുക്കുക എന്നതായിരുന്നു ഇങ്ങേരുടെ റോക്കറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. എന്നാൽ പാരച്യൂട്ട് വേണ്ടവിധം പ്രവർത്തിച്ചില്ല. പാരച്യൂട്ട് തുറക്കാൻ അല്പം സമയമെടുക്കുകയും അത് തുറക്കും മുമ്പ് തന്നെ റോക്കറ്റ് മരുഭൂമിയിൽ ചെന്നിടിക്കുകയുമായിരുന്നു.

ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റിൽ കയറിവിട്ടതാ; അവസാനം

'മാഡ്' മൈക്ക് ഹ്യൂഗ്‌സ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വീഴ്ചയിൽ നടുവിന് പരിക്കേറ്റു. എന്നാൽ തനിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഹ്യൂഗ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച കാലിഫോര്‍ണിയയിലെ അംബോയ് എന്ന സ്ഥലത്തു നിന്നുമായിരുന്നു ഈ പറക്കൽ നടന്നത്.

ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റിൽ കയറിവിട്ടതാ; അവസാനം

ഇതിനു മുമ്പും ഈ സ്വയം അവരോധിത ശാസ്ത്രജ്ഞൻ ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കാൻ റോക്കറ്റുമെടുത്ത് വിട്ടിരുന്നു. അന്നും പക്ഷെ പാരച്ചൂട്ട് കൃത്യമായി പണി മുടക്കിയത് കാരണം ഭൂമിയിൽ തന്നെ ചെന്നുപതിക്കാനായിരുന്നു യോഗം. എന്നാൽ ഇതുകൊണ്ടൊന്നും താൻ തോൽക്കില്ല എന്നും തന്റെ വാദം തെളിയിക്കും വരെ പരീക്ഷങ്ങളും പറക്കലും തുടരുമെന്നും 61 കാരനായ ഹ്യൂഗ്‌സ് പറയുന്നു.

ഇങ്ങനെയാണെങ്കിൽ ലോണെടുത്തെങ്കിലും ഈ ഫോൺ നിങ്ങൾ വാങ്ങിയേക്കുംഇങ്ങനെയാണെങ്കിൽ ലോണെടുത്തെങ്കിലും ഈ ഫോൺ നിങ്ങൾ വാങ്ങിയേക്കും

Best Mobiles in India

Read more about:
English summary
Mad self self taught rocket scientist launches himself into sky to prove earth is flat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X