അന്തരീക്ഷത്തില്‍ 900 കിലോമീറ്റര്‍ വ്യാസമുളള വന്‍സുഷിരമുണ്ടാക്കി സ്‌പെയ്‌സ് X റോക്കറ്റ്; ഫോണ്‍ GPS-നെ ബാധിക്കുമെന്ന് ആശങ്ക
കുതിച്ചുയരുന്ന റോക്കറ്റുകള്‍ മനോഹരമായ കാഴ്ചയാണ്. എന്നാല്‍ അവ ഉണ്ടാക്കുന്ന മറ്റ് പ്രകമ്പനങ്ങളെ കുറിച്ച് ആരും അധികം ആലോചിക്കാറില്ല. 2017-ല്‍ വിക്ഷേപിച്ച സ്‌പെയ്‌സ് X അന്തരീക്ഷത്തില്‍ വിലയൊരു സുഷിരം ഉണ്ടാക്കിയതായി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം, സ്‌പെയ്‌സ് X-ലെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് അന്തരീക്ഷത്തിലെ പ്രകമ്പനങ്ങള്‍ക്ക് പുറമെ 900 കിലോമീറ്റര്‍ വ്യാസമുള്ള ഒരു വന്‍ സുഷിരത്തിനും കാരണമായിട്ടുണ്ട്. അയണോസ്ഫിയറില്‍ രൂപപ്പെട്ട സുഷിരം മൂന്ന് മണിക്കൂര്‍ നേരം നിലനിന്നതായി ഗവേഷകര്‍ പറയുന്നു. അന്തരീക്ഷത്തില്‍ പ്രത്യേക സ്ഥലത്ത് രൂപപ്പെടുന്ന കാന്തിക കൊടുങ്കാറ്റിന് (Magnetic Storm) സമാനമാണ് ഈ പ്രതിഭാസം.
സാധാരണഗതിയില്‍ റോക്കറ്റുകള്‍ വഹിക്കുന്ന ഭാരം വളരെക്കൂടുതല്‍ ആയതിനാല്‍ ഭൂഗുരുത്വാകര്‍ഷണം അതിജീവിക്കുന്നതിന് ഇവ വക്രമായ സഞ്ചാരപഥം സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍ ഫാല്‍ക്കണ്‍ 9-ന്റെ ഭാരം ഏകദേശം 475 കിലോഗ്രാം ആയിരുന്നു. റോക്കറ്റുകളെ സംബന്ധിച്ച് ഇത് വളരെ കുറഞ്ഞ ഭാരമാണ്. അതുകൊണ്ട് ഇതിന് നേര്‍രേഖയിലുള്ള സഞ്ചാരപഥം സ്വീകരിക്കാനായി. വെള്ളത്തിലൂടെ ഒരു വസ്തു നേരേ താഴേക്ക് പോകുന്നത് പോലെയാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
അയണോസ്ഫിയറില്‍ ഉണ്ടായ സുഷിരം അപകടകാരിയല്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായാല്‍ അത് ജിപിഎസ്, സ്മാര്‍ട്ട്‌ഫോണ്‍ അശയവിനിമയം എന്നിവയെ സാരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.


Click it and Unblock the Notifications








