പറക്കുന്നതിനിടെ രൂപം മാറുന്ന ഡ്രാഗൺ റോബോട്ടിനെ പരിചയപ്പെടാം!

By Shafik
|

ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്താൻ പോകുന്നത് അല്പം വ്യത്യസ്തമായ ഒരു ഡ്രോണിനെ കുറിച്ചാണ്. അല്പം വ്യത്യസ്തമായ എന്നുപറയുന്നത് ഒരുപക്ഷെ ശരിയാവില്ല. കാരണം നമ്മൾ സ്ഥിരമായി കണ്ടുശീലിച്ച ഡ്രോൺ സങ്കൽപ്പങ്ങളിൽ നിന്നും വിഭിന്നമായി ആകാശത്തു വെച്ച് രൂപം മാറാൻ സാധിക്കുന്ന ഡ്രാഗൺ റോബോട്ട് ഡ്രോൺ ആണിത്. ജപ്പാൻ കമ്പനിയാണ് ഈയൊരു ഡ്രോണിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

പറക്കുന്നതിനിടെ രൂപം മാറുന്ന ഡ്രാഗൺ റോബോട്ടിനെ പരിചയപ്പെടാം!

സിനിമകളിലും മറ്റുമൊക്കെ കണ്ടുശീലിച്ച നീരാളിയെ ഓർമ്മയുണ്ടാകുമല്ലോ, അതിന് സമാനമായ ഒരു ഡിസൈൻ ആണ് ഈ റോബോട്ട് ഡ്രോണിന് ഉള്ളത്. പേരും അതുപോലെ തന്നെ ഡ്രാഗൺ എന്നാണ്. ഈ റോബോട്ട് മുകളിലൂടെ പറക്കുമ്പോൾ അല്പം ഇടുങ്ങിയ ഒരു സ്ഥലത്തേക്ക് എത്തുകയാണെങ്കിൽ അല്ലെങ്കിൽ തനിക്ക് പോകാൻ സാധാരണ ഗതിയിൽ സാധ്യമല്ലാത്ത അത്രയും ഒരു ചെറിയ വഴിയിൽ എത്തുകയാണെങ്കിൽ അതിന്റെ രൂപം മാറ്റാൻ പറ്റും എന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഈയൊരു ഗുണം ഉള്ളതിനാൽ തന്നെ അകത്തും പുറത്തും എല്ലാം തന്നെ ഒരേപോലെ ഈ റോബോട്ട് ഡ്രോണിനെ ഉപയോഗിക്കാൻ സാധിക്കും. ഇന്നുള്ള പല റോബോട്ടുകൾക്കുമുള്ള ഇൻഡോർ മേഖലകളിൽ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ ഇവിടെയുണ്ടാവില്ല. ഈ ഡ്രാഗൺ തനിക്ക് കടന്നുപോവാൻ ആവശ്യമായ സ്ഥലത്തിന് അനുയോജ്യമായി ചുരുങ്ങുകയും രൂപം പ്രാപിക്കുകയും ചെയ്യും. പരമ്പരാഗതമായ ഡ്രാഗൺ പട്ടങ്ങളുടെ മാതൃകയിലാണ് ഇതുണ്ടാക്കിയത് എന്നതും ശ്രദ്ധേയമാണ്.

ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോ പ്രകാരം ഈ പ്രോട്ടോടൈപ്പ് നാല് മൊഡ്യൂളുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ ഇതിന്റെ നിർമ്മാതാക്കൾ പറയുന്നത് വൈകാതെ തന്നെ 12 മോഡലുകൾ ഉപയോഗിച്ചുള്ളവ കമ്പനി അവതരിപ്പിക്കും എന്നാണ്. 2018ലെ അന്താരാഷ്ട Robotics and Automation കോൺഫെറൻസിലും ഈ റോബോട്ട് ഡ്രോൺ പറപ്പിക്കുകയുണ്ടായി. കൂടുതൽ പരീക്ഷണങ്ങൾ ഇനിയും ഈ റോബോട്ടിൽ നടത്താനായുള്ള തയ്യാറെടുപ്പിലാണ് ഈ ഡിസൈനർമാർ.

സ്മാർട്ട്‌ഫോൺ ക്യാമറ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുകസ്മാർട്ട്‌ഫോൺ ക്യാമറ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുക

Best Mobiles in India

Read more about:
English summary
This Flying Dragon Robot Can Shapeshift While Flying.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X