Home
Scitech

ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞന് അമേരിക്കന്‍ മിസൈല്‍ പുരസ്‌കാരം

അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്‌സ് ആന്റ് അസ്‌ട്രോനോട്ടിക്‌സ് നല്‍കുന്ന 2019 മിസൈല്‍ സിസ്റ്റംസ് അവാര്‍ഡ് ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി സ്വന്തമാക്കി. മിസൈല്‍ രൂപകല്‍പ്പന, വികസനം എന്നീ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടുകളായി നടത്തിവരുന്ന പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരം.

എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി

എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി

അമ്പത്തിയഞ്ചുകാരനായ റെഡ്ഡി പ്രതിരോധ സെക്രട്ടറിയും ഡിആര്‍ഡിഒ-യും എയ്‌റോസ്‌പെയ്‌സ് വിഭാഗമായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലുമാണ്. അഗ്നി മിസൈല്‍ വികസിപ്പിച്ചെടുക്കുന്നതില്‍ റെഡ്ഡി നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

സാങ്കേതിക നേതൃത്വം

സാങ്കേതിക നേതൃത്വം

റേയ്തിയോണ്‍ മിസൈല്‍ സിസ്റ്റംസ് പ്രിന്‍സിപ്പല്‍ എന്‍ജിനീയറിംഗ് ഫെലോ റോണ്‍ടെല്‍ ജെ. വില്‍സണ്‍ ജി. സതീഷ് റെഡ്ഡിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു. ലോകത്തിലെ മുന്‍നിര മിസൈല്‍ സിസ്റ്റങ്ങളുടെ വികസനത്തിന് നല്‍കിയ സാങ്കേതിക നേതൃത്വം പരിഗണിച്ച് വില്‍സണെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയായിരുന്നു.

വിതരണം ചെയ്യും

വിതരണം ചെയ്യും

മെയ് 7 മുതല്‍ 9 വരെ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ കോസിയാകോഫ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. റെഡ്ഡി പുരസ്‌കാരം ഇന്ത്യയില്‍ വച്ചായിരിക്കും സ്വീകരിക്കുക.

ഔദ്യോഗിക ജീവിതം

ഔദ്യോഗിക ജീവിതം

മിസൈല്‍ ആന്റ് സ്ട്രാറ്റജിക് സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ റെഡ്ഡി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ളവയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. 1986-ല്‍ ഡിആര്‍ഡിഒ-യുടെ ഹൈദരാബാദ് ലാബിലാണ് റെഡ്ഡി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അവിടെ നിന്ന് മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ റിസര്‍ച്ച് സെന്റര്‍ ഇമരാത്തിലേക്ക് മാറി.

 കരസ്ഥമാക്കി.

കരസ്ഥമാക്കി.

ആന്ധ്രാപ്രദേശ് ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജി സര്‍വ്വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ജി. സതീഷ് റെഡ്ഡി ഇവിടെ നിന്ന് തന്നെ എംഎസ്, പിഎച്ച്ഡി ബിരുദങ്ങളും കരസ്ഥമാക്കി.

Best Mobiles in India

English summary
Top Indian Defense Scientist Wins American Missile Award
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X