ഇസ്രോയും നാസയും ​ഒ​ന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ​ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്

|
ഇസ്രോയും നാസയും ​ഒ​ന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു!

ഇന്ന് ലോകത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ മുൻനിരയിലുള്ള രണ്ട് വൻ ശക്തികളാണ് ഇന്ത്യയുടെ ഐഎസ്ആർഒ(ISRO)യും അ‌മേരിക്കയുടെ നാസ(NASA)യും. തങ്ങളുടെ കരുത്ത് ഇതിനോടകം വിവിധ ദൗത്യങ്ങളിലൂടെ ​വ്യക്തമാക്കിയിട്ടുള്ള ഈ രണ്ട് വൻ ശക്തികളും ഒത്തുചേർന്നാൽ അ‌ത് ഭൂമിയുടെ രക്ഷയ്ക്ക് ഏറെ നിർണായകമായ സംഭാവനകൾ നൽകും. ഈ ഒരു ചിന്തയിൽനിന്ന് പിറന്ന പുത്തൻ സാറ്റ​ലൈറ്റ് ആണ് 'നിസാർ'(NISAR).

നിസാർ എന്ന പേരിന് പിന്നിൽ

നമ്മുടെ രാജ്യത്തിന്റെ അ‌ഭിമാന സ്തംഭമാണ് ഐഎസ്ആർഒ. ബഹിരാകാശ രംഗത്ത് നിർണായകമായ നേട്ടങ്ങൾ ​കൈവരിച്ചിട്ടുള്ള നാസയുടെ ഇപ്പോഴത്തെ പ്രധാന ചങ്ങാതിയാണ് ഇസ്രോ. ഇരുവരും ഒത്തുചേർന്നുള്ള സംയുക്ത സംരംഭമാണ് നിസാർ(NISAR) സാറ്റ​ലൈറ്റ്. നാസയുടെ ആദ്യ അ‌ക്ഷരമായ എൻ(N), ഇസ്രോയുടെ ആദ്യ അ‌ക്ഷരമായ ഐ(I) എന്നിവയ്ക്ക് ഒപ്പം സിന്തറ്റിക് അപ്പേർച്ചർ റഡാർ(Synthetic Aperture Radar) എന്നതിന്റെ ചുരുക്കെഴുത്തായ സാർ(SAR) കൂടി കൂട്ടിച്ചേർത്താണ് ഈ സാറ്റ​ലൈറ്റിന് നിസാർ(NISAR) എന്ന് പേര് നൽകിയിരിക്കുന്നത്.

ഒരു ഭൂപ്രദേശത്തിന്റെ ചിത്രമെടുക്കാൻ ഉപയോഗിക്കുന്ന റഡാർ വകഭേദമാണ് സിന്തറ്റിക് അപ്പേർച്ചർ റഡാർ. വലിയൊരു ആന്റിനയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. പരമ്പരാഗത ബീം‐സ്കാനിങ് റഡാർ സംവിധാനത്തിൽനിന്നും വ്യത്യസ്തമായി ഒരു വസ്തുവിന്റെയോ ഭൂപ്രദേശത്തിന്റേയോ വളരെ വ്യക്തമായ ചിത്രങ്ങൾ നിർമ്മിക്കാൻ സിന്തറ്റിക് അപ്പേർച്ചർ റഡാർ സങ്കേതത്തിന് സാധിക്കും.

ഇസ്രോയും നാസയും ​ഒ​ന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു!

സംയോജനം കാലിഫോർണിയയിൽ

സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയി (ജെ‌പി‌എൽ) ൽ ആയിരുന്നു നിസാറിന്റെ പിറവി. ഇസ്രോയുടെയും നാസയുടെയും ശാസ്ത്രജ്ഞർ സംയുക്തമായാണ് നിസാറിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. കഴിഞ്ഞ ദിവസം നിസാർ നിർ​മാണം ഏതാണ്ട് പൂർത്തിയാകുകയും വിക്ഷേപണത്തിനായി ബംഗളുരുവിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നാണ് നിസാർ ഭൂമിയുടെ കാവലാളാകാൻ ഭ്രമണപഥത്തിലേക്ക് കുതിക്കുക. ഭൂമിയുടെ കരയെയും ഹിമപ്രതലങ്ങളെയും പറ്റി കൂടുതൽ വിശദമായി പഠിക്കാൻ സഹായിക്കുക എന്നതാണ് നിസാറിന്റെ ദൗത്യം.

അ‌ന്തിമ പരിശോധന

ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹം എന്ന നിലയിൽ പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും ഏറെ വെല്ലുവിളി ഉയർത്തുന്ന കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റിയും നിർണായക വിവരങ്ങൾ നൽകാൻ നിസാറിന് സാധിക്കും എന്നാണ് ഈ സാറ്റ​ലൈറ്റിന്റെ നിർ​മാണത്തിന് നേതൃത്വം നൽകിയ ഇസ്രോയും നാസയും വ്യക്തമാക്കുന്നത്. ഉടൻ ഇന്ത്യയിലെത്തുന്ന ഉപഗ്രഹം സെപ്റ്റംബറിലാകും വിക്ഷേപിക്കുക. ഇന്ത്യയി​ലേക്ക് അ‌യയ്ക്കുന്നതിന് മുന്നോടിയായി നിസാറിന്റെ അന്തിമ വൈദ്യുത പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വെള്ളിയാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) സന്ദർശിച്ചിരുന്നു.

ഭൂമിയെയും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെയും നന്നായി മനസ്സിലാക്കാനുള്ള ഇസ്രോ- നാസ കൂട്ടുകെട്ടിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് 'നിസാർ' എന്ന് ജെപിഎൽ ഡയറക്ടർ ലോറി ലെഷിൻ പറഞ്ഞു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൂമിയെ മനസിലാക്കാൻ ഒരു ശാസ്ത്ര ഉപകരണമെന്ന നിലയിൽ ശക്തമായ പ്രകടനമാകും നിസാർ കാഴ്ചവയ്ക്കുക എന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും വ്യക്തമാക്കി.

ഇന്ത്യയിലേക്ക് എത്തുന്നു

ഒരു എസ് യുവി വലിപ്പത്തിലുള്ള നിസാർ സാറ്റ​ലൈറ്റ് ഒരു കണ്ടെയ്നറിലേക്ക് മാറ്റിയശേഷം ഈ മാസം അ‌വസാനത്തോടെ
ബംഗളുരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലേക്ക് കൊണ്ടുവരും. 2800 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിർമിക്കാൻ 2014ൽ ആണ് ഐഎസ്ആർഒയും നാസയും കൈകോർത്തത്. തുടർന്ന് ഐഎസ്ആർഒ S-Band SAR പേലോഡ് ഇന്ത്യയിൽ വികസിപ്പിക്കുകയും ജെപിഎൽ നിർമ്മിച്ച എൽ-ബാൻഡ് പേലോഡുമായി സംയോജിപ്പിക്കുന്നതിനായി 2021 മാർച്ചിൽ നാസയ്ക്ക് അയച്ചുനൽകുകയും ചെയ്തു. അടുത്ത വർഷത്തിനുള്ളിൽ വിക്ഷേപണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ഇന്ത്യയിലെത്തിക്കുന്ന 'നിസാറി'നെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലെ സാറ്റലൈറ്റ് ബസുമായി ബന്ധിപ്പിക്കുമെന്നും സോമനാഥ് പറഞ്ഞു. ഏറ്റവും സങ്കീർണ്ണമായ ഉപഗ്രഹങ്ങളിൽ ഒന്നാണ് നിസാർ, ഇതിലെ ജെ‌പി‌എൽ നിർമ്മിച്ച ഘടകങ്ങൾ മികച്ചതാണെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

ഇസ്രോയും നാസയും ​ഒ​ന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു!

ഡ്രം ആകൃതിയിലുള്ള റിഫ്ലക്ടർ ആന്റിന

ഏകദേശം 12 മീറ്റർ വ്യാസമുള്ള ഡ്രം ആകൃതിയിലുള്ള റിഫ്ലക്ടർ ആന്റിന ഉപയോഗിച്ച് നിസാർ റഡാർ ഡാറ്റ ശേഖരിക്കും. ഇത് ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പേർച്ചർ റഡാർ അല്ലെങ്കിൽ ഇൻസാർ എന്ന സിഗ്നൽ-പ്രോസസിംഗ് ടെക്നിക് ഉപയോഗിച്ച് ഭൂമിയുടെ കരയിലും ഹിമ പ്രതലത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കും. ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവയ്ക്ക് മുമ്പുള്ള ഭൂപ്രതലത്തിന്റെ വ്യതിയാനങ്ങൾ കണ്ടെത്താൻ ഈ ഉപഗ്രഹം ഗവേഷകരെ സഹായിക്കും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ജോഷിമഠ് മണ്ണിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഏറെ ഉപകാരപ്പെടും.

പ്രകൃതിദുരന്തങ്ങൾ പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക്

മഞ്ഞുപാളികൾ, അഗ്നിപർവ്വതങ്ങൾ, ഭൂകമ്പങ്ങൾ, ഭൂഗർഭജല ശേഖരം എന്നിവയ്‌ക്കൊപ്പം ഭൂമിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥകളെയും നിസാറിനെ ഉപയോഗിച്ച് ഐഎസ്ആർഒ നിരീക്ഷിക്കും. കാലാവസ്ഥാ പ്രവചനങ്ങളിലും നിസാറിന് കാര്യമായ സംഭാവനകൾ നൽകാനാകും. ഏത് സാഹചര്യങ്ങളിലും രാവും പകലും നിരീക്ഷണം നടത്താൻ നിസാറിന് സാധിക്കും. ഇന്ത്യയിലേക്ക് അ‌യയ്ക്കുന്നതിന് മുന്നോടിയായി ജെപിഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ്, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) ഡയറക്ടർ ലോറി ലെഷിൻ, നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ആസ്ഥാനത്തെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റർ ഭവ്യ ലാൽ ഉൾപ്പെടെയുള്ള പ്രമുഖരും ഇരു ബഹിരാകാശ ഏജൻസികളിൽ നിന്നുമുള്ള മുതിർന്ന ശാസ്ത്രജ്ഞരും പങ്കെടുത്തു.

Best Mobiles in India

Read more about:
English summary
The Nisar satellite is a joint venture between ISRO and NASA. Nisar will jump into orbit from India. As an Earth observation satellite, Nisar can provide critical information about natural disasters and climate change, which poses a major challenge, ISRO and NASA have said.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X