സൂര്യനെ അങ്ങേർടെ മടയിൽ പോയി അടിക്കും; ഭൂമിയെ രക്ഷിക്കാനുള്ള അവസാന വഴിയോ ജിയോഎഞ്ചിനീയറിങ്?

|

അതിവിദൂരമല്ലാത്ത ഭാവിയിൽ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയുമെല്ലാം ആഗോളതാപനവും അതിന്റെ അനന്തരഫലങ്ങളുമായിരിക്കും. കാലാവസ്ഥ വ്യതിയാനം തടയേണ്ടതിന്റെയും സുസ്ഥിര വികസന സങ്കൽപ്പങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടിയിരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തിന് ബോധ്യമായപ്പോഴേക്കും ഏറെ വൈകിപ്പോയെന്നാണ് വിലയിരുത്തലുകൾ. ആഗോളതാപനവും തുടർന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങളും പരിഹരിക്കാൻ കഴിയാത്തത്ര നാശം ഭൂമിക്കും പ്രകൃതിക്കും വരുത്തിക്കഴിഞ്ഞെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു (geoengineering).

ഭൂമിയെ രക്ഷിക്കാനുള്ള അവസാന വഴി?

ഭൂമിയെ രക്ഷിക്കാനുള്ള അവസാന വഴി?

ഭൂമിയെ രക്ഷിക്കാനുള്ള അവസാന വഴിയായി ഒരു വിഭാഗം ശാസ്ത്രജ്ഞർ ഉയർത്തിക്കാട്ടുന്ന മാർഗമാണ് "സോളാർ ജിയോഎഞ്ചിനീയറിങ്". എന്നാൽ അതിവിനാശകരമായ പാരിസ്ഥിക പ്രത്യാഖാതങ്ങൾക്ക് ഇത് കാരണമായേക്കാമെന്ന വിമർശനവും എതിർപ്പുകളും മറുവശത്തുമുണ്ട്. ഈ എതിർപ്പുകൾ നില നിൽക്കുമ്പോഴും സോളാർ ജിയോഎഞ്ചിനീയറിങ് തന്നെയാണ് പോംവഴിയെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുടെ എണ്ണം കൂടുതലാണ്.

സോളാർ ജിയോഎഞ്ചിനീയറിങ്

സോളാർ ജിയോഎഞ്ചിനീയറിങ്

അപ്പോൾ എന്താണ് സോളാർ ജിയോഎഞ്ചിനീയറിങ്? സൂര്യപ്രകാശത്തെ വിവിധ മാർഗങ്ങളിലൂടെ ഔട്ടർ സ്പേസിലേക്ക് റിഫ്ലക്റ്റ് ചെയ്യുന്ന പ്രോസസിനെയാണ് സോളാർ ജിയോഎഞ്ചിനീയറിങ് എന്ന് പറയുന്നത്. ഈ മാർഗങ്ങൾ ആഗോള താപനില കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ. ഹാർവാർഡ് യൂണിവേഴ്സിറ്റി പറയുന്നതനുസരിച്ച് പ്രധാനമായി നാല് സോളാർ ജിയോഎഞ്ചിനീയറിങ് രീതികളാണ് നമ്മുക്ക് അവലംബിക്കാവുന്നത്.

Earthrise | ചരിത്രം ആവർത്തിക്കുകയാണോ? ഭൌമോദയക്കാഴ്ച പകർത്തി ഓറിയോൺEarthrise | ചരിത്രം ആവർത്തിക്കുകയാണോ? ഭൌമോദയക്കാഴ്ച പകർത്തി ഓറിയോൺ

മറൈൻ ക്ലൌഡ്സ്

സമുദ്ര മേഖങ്ങൾ ( മറൈൻ ക്ലൌഡ്സ് ) ഉപയോഗിച്ച് സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് തന്നെ പ്രതിഫലിപ്പിക്കുന്ന മറൈൻ ക്ലൌഡ് ബ്രൈറ്റ്നിങ്ങ്, സൂര്യപ്രകാശത്തെ തടയാൻ ബഹിരാകാശത്ത് സൺ ഷീൽഡുകൾ ( മറകൾ ) സ്ഥാപിക്കുന്ന രീതി, സൈറസ് ക്ലൌഡ് തിന്നിങ്, അന്തരീക്ഷത്തിലെ രണ്ടാമത്തെ ലെയർ ആയസ്ട്രാറ്റോസ്ഫിയറിൽ എയ്റോസോളുകൾ വിതറുന്നത് എന്നിവയാണ് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സോളാർ ജിയോഎഞ്ചിനീയറിങ് രീതികൾ.

എയ്റോസോളുകൾ

ഇതിൽ തന്നെ സ്ട്രാറ്റോസ്ഫിയറിൽ എയ്റോസോളുകൾ വിതറുന്ന മാർഗത്തിനാണ് കൂടുതൽ സ്വീകാര്യത. വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും സോളാർ ജിയോഎഞ്ചിനീയറിങ് പഠനങ്ങളുമായി ശാസ്ത്രജ്ഞർ മുന്നോട്ട് തന്നെയാണ്. ജിയോഎഞ്ചിനീയറിങിന്റെ സാധ്യത പഠിക്കാൻ അമേരിക്കൻ സർക്കാരും പദ്ധതി തയ്യാറാക്കിയതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

4.6 ബില്യൺ വർഷം പഴക്കം; വ്യാഴത്തിനപ്പുറത്ത് നിന്നും ഭൂമിയിലെത്തിയ അതിഥി പറയുന്നതെന്ത്..?4.6 ബില്യൺ വർഷം പഴക്കം; വ്യാഴത്തിനപ്പുറത്ത് നിന്നും ഭൂമിയിലെത്തിയ അതിഥി പറയുന്നതെന്ത്..?

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാൻ പരാജയപ്പെടുന്നിടത്താണ് ജിയോഎഞ്ചിനീയറിങ് വഴി സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് കളയാനുള്ള മാർഗങ്ങളിലേക്ക് ശാസ്ത്രജ്ഞർ തിരിയുന്നത്. വലിയ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ആകാശത്ത് കിലോമീറ്ററുകളോളം നീളത്തിൽ പൊടിപടലങ്ങൾ നിറയുന്നത് കണ്ടിട്ടില്ലേ. ഇതേ രീതിയിൽ എയ്റോസോളുകൾ നിക്ഷേപിക്കാമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

സൾഫർ

ഭൂമിയുടെ ഉപരിതലം തണുപ്പിക്കാൻ ഇതിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സൾഫർ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ സൾഫർ വേരിയന്റുകൾ എയ്റോസോളുകളായി ഉപയോഗപ്പെടുത്താമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.സ്ട്രാറ്റോസ്ഫെറിക് എയ്റോസോൾ ഇഞ്ചക്ഷനെ എതിർക്കുന്നവർ ഗുരുതരമായ പ്രത്യാഖാതങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

കാലാവസ്ഥ

ഭൂമിയിലെ കാലാവസ്ഥ ക്രമങ്ങളെ ഇല്ലാതാക്കാനുള്ള സാധ്യത, വെള്ളപ്പൊക്കങ്ങളും വരൾച്ചയും, സൂര്യപ്രകാശവും മഴയുമൊക്കെ ക്രമമായി ലഭിക്കാതാവുന്ന അവസ്ഥ, തുടർച്ചയായി കൃഷി നശിക്കുന്നതും ഭക്ഷ്യ സുരക്ഷ പ്രതിസന്ധികളും ഒക്കെയായി ഭൂമിയുടെ അന്തരീക്ഷത്തിൽ സൃഷ്ടിച്ചെടുക്കുന്ന എയ്റോസോൾ പുതപ്പ് ഗുണത്തേക്കാളും കൂടുതൽ ദോഷം ചെയ്യുന്ന സാഹചര്യത്തിനും സാധ്യതയുണ്ട്. ശാസ്ത്രജ്ഞരുടെ പ്രതീക്ഷകൾക്കപ്പുറം ഇത്തരമൊരു നടപടി യാഥാർഥ്യമാക്കണമെങ്കിൽ വലിയ രാഷ്ട്രീയഐക്യം ആവശ്യമായി വരും. ഏറെ എതിർപ്പുകൾ ഉള്ള ഇത്തരമൊരു ആശയം ആശയമായി തന്നെ തുടരാനാണ് സാധ്യത കൂടുതൽ.

ആഗോളതാപനം നിയന്ത്രിക്കാൻ

ആഗോളതാപനം നിയന്ത്രിക്കാൻ ഇനിയും സമയമുണ്ടെന്ന രീതിയിൽ അലസത കാണിക്കുന്ന ഭരണകൂടങ്ങൾ ലോകത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തെ അവഗണിക്കുകയാണെന്നതാണ് യാഥാർഥ്യം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണമായി നിർത്തിയാലും വലിയ പ്രതീക്ഷ വേണ്ടെന്നാണ് വിലയിരുത്തലുകൾ. ആഗോളതാപനം നേരിടാൻ ഭരണകൂടങ്ങൾക്കുള്ള താത്പര്യക്കുറവും ജനങ്ങളുടെ അവബോധമില്ലായ്മയുമാണ് ലോകത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്നത്.

പാരിസ് ഉടമ്പടി

കാലാവസ്ഥ വ്യതിയാനം പിടിച്ചുനിർത്താൻ 196 രാജ്യങ്ങൾ ഒപ്പ് വച്ച പാരിസ് ഉടമ്പടി ഏതാണ്ട് അപഹാസ്യമായിത്തീർന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കരാർ പ്രകാരം ആഗോള താപനിലയുടെ വർധനവ് 1.5 ഡിഗ്രിക്ക് താഴെ പിടിച്ചുനിർത്താൻ സർക്കാരുകൾ പരിശ്രമിക്കേണ്ടതുണ്ട്. എന്നാൽ ഇത് പ്രായോഗികമാക്കാനുള്ള ജാഗ്രത സർക്കാരുകൾ കാട്ടുന്നില്ലെന്ന് യുഎൻ അടക്കമുള്ള ഏജൻസികൾ വിമർശിച്ചിരുന്നു.

Best Mobiles in India

English summary
Global warming and its consequences will be the greatest challenge and crisis facing mankind in the not-too-distant future. It is estimated that by the time the world realized the need to curb climate change and implement sustainable development concepts, it was too late.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X