അ‌ന്തവും കുന്തവുമില്ലാതെ 23 ടണ്ണിന്റെ ഒരു ​ചൈനീസ് റോക്കറ്റ് തിരിച്ചുവരുന്നുണ്ട്; ഒന്നു സൂക്ഷിച്ചോ!

|

ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തി മറ്റൊരു ​ചൈനീസ് റോക്കറ്റുകൂടി(Rocket) വീണ്ടും ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. ബഹിരാകാശത്ത് ​​ചൈന നിർമിച്ചുവരുന്ന തങ്ങളുടെ ബഹിരാകാശ നിലയം ടിയാൻഗോങ്ങിന്റെ മൂന്നാം ഘട്ട മൊ​ഡ്യൂൾ വി​ക്ഷേപിച്ച 23 ടൺ ഭാരമുള്ള ലോങ് മാർച്ച് 5 റോക്കറ്റിന്റെ ഭാഗമാണ് ​ചൈനയുടെ നിയന്ത്രണം നഷ്ടപ്പെ​ട്ട് ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നത്.

 

ചൈനീസ് മറുപടി

നാസയുടെ അ‌ന്താരാഷ്ട്ര ബഹിരാകാശനിലയത്തിനുള്ള ​ചൈനീസ് മറുപടി എന്ന നിലയിൽ, അ‌ഭിമാന പ്രശ്നമായിക്കണ്ടാണ് ​ചൈന തങ്ങളുടെ ടിയാൻഗോങ് ബഹിരാകാശ നിലയവുമായി മുന്നോട്ടുപോകുന്നത്. മൂന്ന് ഘട്ടങ്ങളായി ടിയാൻഗോങ്ങിന്റെ നിർമാണം പൂർത്തിയാക്കാനാണ് ​ചൈന പദ്ധതിയിട്ടത്. ടിയാൻഗോങ്ങിന്റെ ആദ്യഘട്ട മൊഡ്യൂൾ 2016 സെപ്റ്റംബറിൽ ​ചൈന ബഹിരാകാശത്ത് എത്തിച്ചിരുന്നു. മൂന്ന് ശാസ്ത്രജ്ഞർ ബഹിരാകാശത്ത് തങ്ങിയാണ് ടിയാൻഗോങ് -2 വിന്റെ നിർമാണം നടത്തിവരുന്നത്.

ലോങ് മാർച്ച് 5 റോക്കറ്റ്

ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ആദ്യ രണ്ട് മൊഡ്യൂളുകളും ഇതിനോടകം ബഹിരാകാശത്ത് എത്തിച്ചിരുന്നു. അ‌വസാനത്തെ ഭാഗമാണ് കഴിഞ്ഞ ദിവസം ലോങ് മാർച്ച് 5 റോക്കറ്റ് ഉപയോഗിച്ച് വി​ക്ഷേപിച്ചത്. ഇതിൽനിന്ന് മൊഡ്യൂളിന്റെ ഭാഗം ബഹിരാകാശത്ത് വിജയകരമായി എത്തുകയും ഘടിപ്പിക്കുകയും ചെയ്തതായാണ് വിവരം. മൊഡ്യൂൾ വേർപെട്ട ശേഷമുള്ള റോക്കറ്റിന്റെ ഭാഗമാണ് നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നത്.

രാവും പകലും കണ്ണിമ ചിമ്മാതെ രാജ്യംകാത്ത ബഹിരാകാശത്തെ ഇന്ത്യൻ കാവൽക്കാരന് ഇന്ത്യൻ മഹാസമുദ്രത്തിൽ അ‌ന്ത്യവിശ്രമംരാവും പകലും കണ്ണിമ ചിമ്മാതെ രാജ്യംകാത്ത ബഹിരാകാശത്തെ ഇന്ത്യൻ കാവൽക്കാരന് ഇന്ത്യൻ മഹാസമുദ്രത്തിൽ അ‌ന്ത്യവിശ്രമം

ചൈനയ്ക്ക് പോലും യാതൊരു അ‌റിവുമില്ല
 

ഇത് എവിടെ വീഴുമെന്നത് സംബന്ധിച്ച് ​ചൈനയ്ക്ക് പോലും യാതൊരു അ‌റിവുമില്ല എന്നുള്ളതാണ് ഏറ്റവും അ‌പകടകരമായ വസ്തുത. എന്നാൽ ആളുകൾക്ക് ജീവാപായം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് ​വിലയിരുത്തപ്പെടുന്നത്. എങ്കിലും എവിടെ പതിക്കും എന്ന് വ്യക്തതയില്ലാത്തതിനാൽ അ‌പകടമില്ല എന്ന് പൂർണമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.

ഇതാദ്യമായല്ല

ഇതാദ്യമായല്ല ​ചൈനീസ് റോക്കറ്റ് ഇത്തരത്തിൽ ലോകത്തിന് ഭീഷണിയായി ഭൂമിലിലേക്ക് പതിക്കുന്നത്. ഇതിനു മുമ്പ് ബഹിരാകാശ നിലയത്തിലേക്ക് മൊഡ്യൂളുകളുമായി പോയ റോക്കറ്റുകളും ഇത്തരത്തിൽ നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് വന്നിരുന്നു. എന്നാൽ അ‌വയുടെ ഭൂരിഭാഗം ഭാഗങ്ങളും അ‌ന്തരീക്ഷത്തിൽ വച്ചുതന്നെ കത്തി നശിക്കുകയും ശേഷിക്കുന്ന ഭാഗങ്ങൾ കടിലിൽ പതിക്കുകയുമായിരുന്നു.

പുതിയ ചുവടുവച്ച് വാട്സ്ആപ്പ്; കമ്യൂണിറ്റി ഉൾപ്പെടെ കാത്തിരുന്ന പുത്തൻ ഫീച്ചറുകൾ എത്തിപ്പോയ്!പുതിയ ചുവടുവച്ച് വാട്സ്ആപ്പ്; കമ്യൂണിറ്റി ഉൾപ്പെടെ കാത്തിരുന്ന പുത്തൻ ഫീച്ചറുകൾ എത്തിപ്പോയ്!

 ഭൂമിക്ക് ഭീഷണി ഉയർത്തിയത് ​ചൈനയുടെ റോക്കറ്റുകളായിരുന്നു

കഴിഞ്ഞ വർഷങ്ങളിലെല്ലാം​ ഭൂമിക്ക് ഭീഷണി ഉയർത്തിയത് ​ചൈനയുടെ റോക്കറ്റുകളായിരുന്നു എന്നതാണ് ഏറ്റവും ഗൗരവമുണർത്തുന്ന മറ്റൊരു വസ്തുത. ​ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ടിയാൻഗോങ് - 1 ആയുസ് അ‌വസാനിച്ച് ഭൂമിയിലേക്ക് പതിച്ചത് ഏറെ ഭീതിപരത്തിയിരുന്നു. അ‌വിടെയും ഫലപ്രദമായി യാതൊരു ഇടപെടലും നടത്താൻ ​ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല.

നാസ ഉൾപ്പെടെ കുറ്റപ്പെടുത്തുന്നുണ്ട്

നിരുത്തരവാദപരമായ നടപടികളാണ് ​ചൈന എപ്പോഴും ​കൈക്കൊള്ളുന്നതെന്ന് നാസ ഉൾപ്പെടെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതിനെയൊക്കെ വകവയ്ക്കാതെ തങ്ങളുടെ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുകയാണ് ​ചൈന ചെയ്തുവരുന്നത്. ബഹിരാകാശത്തെ അ‌വശിഷ്ടങ്ങളെപ്പറ്റി ​ചൈന ഒട്ടും ശ്രദ്ധിക്കുന്നില്ല എന്ന ആക്ഷേപം ആഗോള തലത്തിൽത്തന്നെ ശക്തമാണ്.

എന്നാലും 'തറപറ്റിച്ചു'കളഞ്ഞല്ലോ മുതലാളീ!; തറയിൽ കിടന്നുറങ്ങുന്ന ട്വിറ്റർ മാനേജരുടെ ചിത്രം ​വൈറലാകുന്നുഎന്നാലും 'തറപറ്റിച്ചു'കളഞ്ഞല്ലോ മുതലാളീ!; തറയിൽ കിടന്നുറങ്ങുന്ന ട്വിറ്റർ മാനേജരുടെ ചിത്രം ​വൈറലാകുന്നു

പത്തുലക്ഷത്തിലേറെ വസ്തുക്കൾ

ചെറുതും വലുതുമായ പത്തുലക്ഷത്തിലേറെ വസ്തുക്കൾ ബഹിരാകാശത്ത് കറങ്ങിത്തിരിയുന്നുണ്ട്. കൂടാതെ റോക്കറ്റുകളുടെ രണ്ടായിരത്തിലേറെ അ‌വശിഷ്ടങ്ങൾ ഇപ്പോൾ ഭൂമിയെ ചുറ്റുന്നുണ്ട്. ഇതിൽ 170 -ൽ ഏറെ റോക്കറ്റുകൾ ​ചൈനയുടേതാണ്. ഇവയെല്ലാം ഒരളവുവരെ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നുമുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ റോക്കറ്റിന്റെ ഭാഗങ്ങൾ വീണ് ഐവറികോസ്റ്റിൽ കെട്ടിങ്ങൾ ഉൾപ്പെടെ തകർന്നിരുന്നു.

അ‌വശിഷ്ടങ്ങൾ പതിച്ചിരുന്നു

ഈ വർഷമാദ്യം, ലോങ് മാർച്ച് 5ബി നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിച്ചപ്പോഴും കടലിനു പുറമെ കരയിലും അ‌വശിഷ്ടങ്ങൾ പതിച്ചിരുന്നു.
ചൈനീസ് ബഹിരാകാശ നിലയത്തിലെ മൂന്ന് മൊഡ്യൂളുകളിൽ രണ്ടാമത്തേതായ വെന്റിയനുമായി പോയ റോക്കറ്റിന്റെ ഭാഗമാണ് തിരിച്ചുവരുന്നതിനിടെ നിയന്ത്രണം നഷ്ടമായത്. മൊഡ്യൂൾ വേർപെട്ട ശേഷം ബാക്കി റോക്കറ്റ് ഭാഗം തിരിച്ചിറങ്ങുന്നത് സംബന്ധിച്ച് ​ചൈന യാതൊരു അ‌റിയിപ്പും ലോകരാജ്യങ്ങൾക്ക് നൽകിയിരുന്നില്ല.

മസ്കിനിട്ട് ജീവനക്കാർ പണികൊടുത്തതാണോ ആവോ; ട്വിറ്റർ പണിമുടക്കി: കാരണം അ‌ജ്ഞാതംമസ്കിനിട്ട് ജീവനക്കാർ പണികൊടുത്തതാണോ ആവോ; ട്വിറ്റർ പണിമുടക്കി: കാരണം അ‌ജ്ഞാതം

ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിലാണ് പതിച്ചത്

അ‌തിനാൽത്തന്നെ റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായ വാർത്ത വിവിധ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്തു. എന്നാൽ റോക്കറ്റിന്റെ ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിലാണ് പതിച്ചത്. റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ കത്തിനശിച്ചെങ്കിലും ബൂസ്റ്ററിന്റെയും ലോഞ്ചറുകളുടെയും അവശിഷ്ടങ്ങൾ ഇന്തോനേഷ്യയും മലേഷ്യയും ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യ രാജ്യങ്ങളുടെ പ്രദേശങ്ങളിൽ കണ്ടെത്തിയിരുന്നു.

ചൈനീസ് ഉത്പന്നങ്ങൾ

ഉപയോഗിച്ച് തുടങ്ങും മുമ്പേ തകരുന്നവയാണ് ​​ചൈനീസ് ഉത്പന്നങ്ങൾ എന്ന് നമ്മുടെ നാട്ടിൽ പൊതുവെ ഒരു വിശ്വാസമുണ്ട്. ഏതാണ്ട് അ‌തിനെ ശരിവയ്ക്കുന്നതാണ് അ‌വരുടെ റോക്കറ്റുകളുടെ അ‌വസ്ഥ എന്ന് പറയാം. എപ്പോൾ ഏതുവഴിക്ക് തകർന്ന് വീഴും എന്ന് പറയാൻ സാധിക്കില്ല. എന്തായാലും ഒരേ തെറ്റ് ആവർത്തിച്ചു വരുത്തുന്ന ​ചൈനയുടെ ശ്രദ്ധക്കുറവ് തങ്ങളെക്കൂടി അ‌പകടത്തിലാക്കുന്നതിൽ ലോക രാജ്യങ്ങൾക്ക് അ‌മർഷമുണ്ട്.

ആകാശത്തും ബഹിരാകാശത്തും ശത്രു തവിടുപൊടി; മി​സൈൽ സാങ്കേതികവിദ്യയിൽ വൻനേട്ടവുമായി ഇന്ത്യആകാശത്തും ബഹിരാകാശത്തും ശത്രു തവിടുപൊടി; മി​സൈൽ സാങ്കേതികവിദ്യയിൽ വൻനേട്ടവുമായി ഇന്ത്യ

Best Mobiles in India

Read more about:
English summary
It is reported that another Chinese rocket is falling to earth again, threatening the lives of people all over the world. Part of the 23-tonne Long March 5 rocket launched by the third stage module of China's space station Tiangong has lost control and is falling to earth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X