സമാധാനത്തോടെ മരിക്കാൻ ഒരു യന്ത്രം; സാർക്കോയെ പരിചയപ്പെടാം

By Shafik
|

നിങ്ങളുടെ മരണം എങ്ങനെയുള്ളതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ എങ്ങനെ ആത്മഹത്യ ചെയ്യും? മരണത്തെക്കുറിച്ച് ചിന്തിക്കുന്നവനാണ് മനുഷ്യൻ. കാരണം, നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് അത്. എന്നാൽ മരിക്കുന്ന രീതി നമ്മൾ തിരഞ്ഞെടുക്കുന്ന രീതിയിലാണെങ്കിൽ എങ്ങനെയുണ്ടാകും കാര്യങ്ങൾ? ഒരു ബട്ടൺ അമർത്തിക്കൊണ്ട് വേഗത്തിൽ വേദനയില്ലാത്ത ഒരു മരണം സാധ്യമാണെങ്കിലോ? അതിനായി ഒരു മെഷീൻ കൂടെയുണ്ടെങ്കിലോ? അത്തരം ഒരു മെഷീനിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

 
സമാധാനത്തോടെ മരിക്കാൻ ഒരു യന്ത്രം; സാർക്കോയെ പരിചയപ്പെടാം

മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതായാലും മനുഷ്യൻ തന്നെ അത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ഫിലിപ്പ് നിറ്റ്ചെക്ക് എന്ന ഡോക്ടർ ആണ് ഇതിന് പിന്നിൽ. മരണത്തിന്റെ ഡോക്ടർ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഈ ഡോക്ടർ തന്റെ കണ്ടുപിടിത്തത്തിലൂടെ ഒരേസമയം പ്രശസ്തിയും വിമർശനങ്ങളും നേരിട്ടിരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ ആത്മഹത്യ മെഷീൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ യന്ത്രം ത്രീഡി പ്രിന്റിങ്ങോട് കൂടിയാണ് എത്തിയിരിക്കുന്നത്. Sarco എന്നാണ് ഈ യന്ത്രത്തിന് പേരിട്ടിരിക്കുന്നത്.

 

ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽ വെച്ച് നടന്ന ഫ്യൂണറൽ എക്സ്പോയിൽ ആണ് ഇത് പ്രദർശിപ്പിച്ചത്. ഈ യന്ത്രം ഉപയോഗിച്ച് സ്വന്തം മരണം നടത്തണമെങ്കിൽ ആദ്യം തന്നെ ചെയ്യേണ്ടത് ഇവരുടെ വെബ്സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നതെന്ന് വ്യക്തമാക്കി അപേക്ഷിക്കണം. ശേഷം ഇവർക്ക് ഒരു പിൻകോഡ് ലഭിക്കും. അതിന് ശേഷം ഈ പിൻകോഡ് ഉപയോഗിച്ച് മെഷീനിൽ കയറി മരിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഈ യന്ത്രത്തിൽ കയറുന്നതോടെ മരിക്കാൻ നമ്മൾ പൂർണ്ണമായിരിക്കണം. തുടർന്ന് യന്ത്രത്തിനുള്ളിൽ വിആർ ഗ്ലാസ്സുപയോഗിച്ചുകൊണ്ട് മനോഹരമായ പല ദൃശ്യങ്ങളും നമുക്ക് ആസ്വദിക്കാൻ സാധിക്കും. ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ മരണബട്ടൺ അമർത്തുന്നതോടെ പതിയെ കാഴ്ചകൾ മങ്ങി നമ്മൾ മരണത്തിലേക്ക് വഴുതി വീഴും. ഇങ്ങനെയൊക്കെയാണ് ഈ മരണ ഡോക്ടറുടെ വാദങ്ങൾ പറയുന്നത്.

ഒരാൾക്ക് ഒരിക്കൽ മാത്രമേ മരിക്കാൻ സാധിക്കൂ. എന്നാൽ എന്ത്കൊണ്ട് ആ മരണം കൂടുതൽ ആസ്വാദ്യകരവും സമാധാനപരവും ആക്കിക്കൂടാ എന്നാണ് ഈ ഡോക്ടർക്ക് ചോദിക്കാനുള്ളത്. എന്നാൽ ഈ മരണയന്ത്രം ഉപയോഗിച്ച് സ്വയം മരണത്തിന് തയ്യാറായി ആരെങ്കിലുമൊക്കെ മുന്നോട്ട് വരുമോ എന്നത് കണ്ടുതന്നെ അറിയണം. ഒരു ദിവസമെങ്കിൽ ഒരു ദിവസം അധികം കൂടെ ജീവിക്കാൻ മനുഷ്യൻ ആഗ്രഹിക്കുമ്പോൾ മരണം സ്വയം തിരഞ്ഞെടുക്കാൻ ആരെങ്കിലും തയ്യാറാകുമോ. ആത്മഹത്യ ചെയ്യാൻ പോകുന്നവരാണെങ്കിൽ എങ്ങനെയെങ്കിലും ഒന്ന് മരിച്ചുകിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവരും ആകും. അതിനാൽ അവർക്കും ഈ മെഷീൻ ആവശ്യമായി വരില്ല. എന്തായാലും നമുക്ക് നോക്കാം ഈ യന്ത്രം വഴി ആരെങ്കിലും മരിക്കാൻ തയ്യാറായി വരുമോ എന്നത്.

ഈ വാട്സാപ്പ് മെസ്സേജ് ലഭിച്ചാൽ തുറക്കാതിരിക്കുക; ഫോൺ തന്നെ നിന്നുപോകാൻ സാധ്യതയുണ്ട്ഈ വാട്സാപ്പ് മെസ്സേജ് ലഭിച്ചാൽ തുറക്കാതിരിക്കുക; ഫോൺ തന്നെ നിന്നുപോകാൻ സാധ്യതയുണ്ട്

Best Mobiles in India

Read more about:
English summary
In this article I will show you the world’s first Death Machine, Sacro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X