കഴിഞ്ഞ ദിവസത്തെ ആപ്പിൾ ഇവന്റിൽ പുറത്തിറങ്ങിയ ഐപാഡ് എയർ 5നെക്കുറിച്ച് കൂടുതൽ അറിയാം

|

ഈ വർഷത്തെ ആപ്പിൾ ഇവന്റിൽ തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസുകൾ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളിൽ ഒന്നാണ് ഐപാഡ് എയർ 5. 2020ലെ അപ്ഡേറ്റിന് ശേഷം ഏറ്റവും പുതിയ എം1 പ്രോസസർ ആണ് ആപ്പിൾ ഐപാഡ് എയറിന്റെ അഞ്ചാം തലമുറ ഡിവൈസിൽ നൽകിയിരിക്കുന്നത്. ഐഫോൺ 13 സീരീസിന് പവർ നൽകുന്ന എ15 ബയോണിക് ചിപ്പ് പരിഗണിക്കാതെയാണ് ആപ്പിൾ അതിന്റെ ഏറ്റവും ശക്തമായ എം1 പ്രോസസർ ഐപാഡ് എയർ 5ൽ ഉപയോഗിച്ചിരിക്കുന്നത്.

ആപ്പിൾ

ആപ്പിളിന്റെ മിഡ് റേഞ്ച് ഐപാഡ് ആണ് എയർ ടാബ്‌ലെറ്റ്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഐപാഡ് ആണ് ഐപാഡ് പ്രോ മോഡൽ. ഐപാഡ് എയർ 5 ഐപാഡിലോക്ക് എം1 ചിപ്പ്സെറ്റ് ലഭിക്കുമ്പോൾ ഇത്തരം ക്ലാസിഫിക്കേഷനുകൾ അപ്രസക്തമാകുകയും ചെയ്യുന്നുണ്ട്. ശക്തിയേറിയ എം1 ചിപ്പ്സെറ്റ് ഉപയോക്താക്കൾക്ക് മികച്ച പ്രകടനം ഉറപ്പ് തരുന്നു. അതും ന്യായമായ വിലയിൽ. ആപ്പിൾ അടുത്തിടെ നൽകിയ മികച്ച ഓഫറുകളിൽ ഒന്നാണ് ഇതെന്ന് പറയാം.

ആപ്പിൾ ഐഫോൺ എസ്ഇ (2022) വിപണിയിലെത്തി, വില 43,900 രൂപ മുതൽആപ്പിൾ ഐഫോൺ എസ്ഇ (2022) വിപണിയിലെത്തി, വില 43,900 രൂപ മുതൽ

പ്രൊമോഷൻ ഡിസ്‌പ്ലെ

പ്രൊമോഷൻ ഡിസ്‌പ്ലെ, എക്സ്ഡിആർ സാങ്കേതികവിദ്യ പോലെയുള്ള സവിശേഷതകൾ ഫീച്ചർ ചെയ്യുന്ന ഐപാഡ് പ്രോ ഇപ്പോഴും ആപ്പിളിന്റെ ഹൈഎൻഡ് ഐപാഡുകളിൽ ഒന്നാണ്. ഐപാഡ് എയർ 4 ഡിവൈസിൽ എ14 ബയോണിക് പ്രോസസറാണ് ആപ്പിൾ നൽകിയിരിക്കുന്നത്. ഐപാഡ് എയറിന്റെ പഴയ തലമുറ ഡിവൈസുകൾ റൺ ചെയ്യുന്ന എ14 ബയോണിക് എസ്ഒസിയേക്കാളും 60 ശതമാനത്തിൽ കൂടുതൽ മികവ് പുലർത്തുന്നതാണ് തങ്ങളുടെ എം1 ചിപ്പുകൾ എന്നാണ് ആപ്പിളിന്റെ അവകാശവാദം. 8 കോർ സിപിയുവും 7 കോർ ജിപിയുവും ഇതിലുണ്ട്.

ഡിസൈൻ ഡിപ്പാർട്ട്‌മെന്റിൽ മാറ്റങ്ങളൊന്നുമില്ല

ഡിസൈൻ ഡിപ്പാർട്ട്‌മെന്റിൽ മാറ്റങ്ങളൊന്നുമില്ല

ഡിസൈൻ ഡിപ്പാർട്ട്‌മെന്റിൽ മാറ്റങ്ങളൊന്നുമില്ല, സ്‌ക്വയർ ഓഫ് എഡ്ജുകളുള്ള അതേ ഡിസ്‌പ്ലെയിലാണ് ഐപാഡ് എയർ 5 മാർച്ച്വരുന്നത്. 3.8 മില്യൺ പിക്സൽസ് ഉള്ള 10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലെ, 500 നിറ്റ് ബ്രൈറ്റ്നസ്, പി3 വൈഡ് കളർ ഗാമറ്റ്, ട്രൂ ടോൺ, ആന്റി റിഫ്ലക്ടീവ് സ്ക്രീൻ കോട്ടിങ് എന്നിവയും ഐപാഡ് എയർ 5 ഡിവൈസിൽ സജ്ജീകരിച്ചിരിക്കുന്നു. അധിക സുരക്ഷയ്ക്കായി ടച്ച് ഐഡി അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിന്റ് സെൻസർ പവർ ബട്ടണിൽ , ഉവലൈസി, സ്റ്റീരിയോ സ്പീക്കറുകൾ, വൈഫൈ എനിവയും ആപ്പിൾ ഐപാഡ് എയർ 5 ടാബ്ലെറ്റ് ഫീച്ചർ ചെയ്യുന്നു.

നെറ്റും സ്മാർട്ട്ഫോണും വേണ്ട; ഇനി ഫീച്ചർ ഫോണുകളിലും യുപിഐ സൌകര്യംനെറ്റും സ്മാർട്ട്ഫോണും വേണ്ട; ഇനി ഫീച്ചർ ഫോണുകളിലും യുപിഐ സൌകര്യം

വീഡിയോ കോൾ

മികച്ച വീഡിയോ കോൾ അനുഭവത്തിനായി മുൻ വശത്ത് 12 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിളിന്റെ സെന്റർ സ്റ്റേജ് ഫീച്ചറിനുള്ള പിന്തുണയും ലഭിക്കുന്നു. ഇത് അടിസ്ഥാനപരമായി ഒരു വീഡിയോ കോളിനിടെ സബ്ജകറ്റിനെ കണ്ടെത്താനും അതിന് പ്രാധാന്യം നൽകാനും സഹായിക്കുന്ന ഫീച്ചർ ആണ്. അതിനാൽ, വീഡിയോ കോളുകളിൽ മറ്റുള്ളവർ ചേരുമ്പോൾ, ക്യാമറ അവരെയും കണ്ടെത്തുകയും സംഭാഷണത്തിൽ ഉൾപ്പെടുത്താൻ സുഗമമായി സൂം ഔട്ട് ചെയ്യുകയും ചെയ്യുന്നു. ഐപാഡ് എയറിന്റെ പിൻഭാഗത്ത് 12 മെഗാ പിക്സൽ വൈഡ് ആംഗിൾ ക്യാമറയുണ്ട്, അത് 4K വീഡിയോകൾ എടുക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു.

ഐപാഡ് എയർ 5

ഐപാഡ് എയർ 5 മാർച്ച് 11 മുതൽ ഓർഡർ ചെയ്യാൻ ലഭ്യമാകും. പുതിയ ഡിവൈസുകൾ വിപണിയിൽ എത്തുന്നത് താങ്ങാൻ കഴിയുന്ന വിലകളുമായിട്ടാകും . 54,000 രൂപ മുതലാണ് ഈ ഡിവൈസുകൾക്ക് വിപണിയിൽ വില വരുന്നത്. ഐപാഡ് എയർ 5 വൈഫൈ പ്ലസ് സെല്ലുലാർ മോഡലുകൾക്ക് 68,900 രൂപയും വില വരും. പുതിയ ടാബ്‌ലെറ്റ് 256 ജിബി വരെയുള്ള കോൺഫിഗറേഷനുകളോടെയാണ് വിൽപ്പനയ്‌ക്കെത്തുക. ഇത് കൂടാതെ കൂടാതെ സ്‌പേസ് ഗ്രേ, സ്റ്റാർലൈറ്റ്, പിങ്ക്, പർപ്പിൾ, നീല നിറങ്ങളിലായിരിക്കും ഈ ഡിവൈസുകൾ ലഭ്യമാകുക.

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 17,499 രൂപ മുതൽസാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 17,499 രൂപ മുതൽ

Best Mobiles in India

English summary
The iPad Air 5 is one of the devices introduced at this year's Apple event. Regardless of the A15 bionic chip that powers the iPhone 13 series, Apple has used its most powerful M1 processor in the iPod Air5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X