ആപ്പിൾ ഐപാഡ് പ്രോ 12.9 ഇഞ്ച് മോഡലിൻറെ ഷിപ്പിംഗ് ജൂലൈയിൽ ആരംഭിക്കും

|

മിനി എൽഇഡി ഡിസ്പ്ലേ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യ്ത 12.9 ഇഞ്ച് ഐപാഡ് പ്രോ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി നിങ്ങൾ കാത്തിരിക്കേണ്ടി വരും. ആപ്പിളിൻറെ ഹൈ-എൻഡ് ടാബ്‌ലെറ്റിൻറെ ബേസിക് മോഡലിന് പോലും ഡെലിവറി സമയം ജൂൺ അവസാനമോ യുഎസിലെ ജൂലൈ തുടക്കത്തിലോ അവതരിപ്പിക്കുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് മിനി എൽഇഡി ഡിസ്പ്ലേ ടെക്ക് കമ്പനിക്ക് ഉൽ‌പാദന തടസ്സമാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

 

ആപ്പിൾ ഐപാഡ് പ്രോ 12.9 ഇഞ്ച് മോഡലിൻറെ ഷിപ്പിംഗ് ജൂലൈയിൽ ആരംഭിക്കും

ഇപ്പോൾ ആ പ്രശനം പരിഹരിച്ചതായാണ് അറിയുവാൻ കഴിയുന്നത്. ആപ്പിൾ ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയായ മിനി എൽഇഡി ഡിസ്‌പ്ലേയാണ് ഐപാഡുകളുടെ കുറവ് വിതരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. സാധാരണ എൽഇഡി ഡിസ്പ്ലേകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സാങ്കേതികവിദ്യ വിവിധ മെച്ചപ്പെടുത്തലുകൾ ഐപാഡ് പ്രോയിൽ അവതരിപ്പിക്കുന്നു. എന്നാൽ, അവ ഉത്പാദിപ്പിക്കുകയെന്നത് പ്രയാസകരമായ ഒരു കാര്യം തന്നെയാണ്.

 പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ

ഐപാഡ് പ്രോയുടെ ഡിസ്പ്ലേയിൽ 72 എൽഇഡികൾ
 

മുമ്പത്തെ ഐപാഡ് പ്രോയുടെ ഡിസ്പ്ലേയിൽ 72 എൽഇഡികളുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ മിനി എൽഇഡി എഡിഷനിൽ 10,000 ലധികം എൽഇഡികൾ ഉൾപ്പെടുന്നു. ഏപ്രിൽ 20 ന് പ്രഖ്യാപിച്ച മറ്റ് ആപ്പിൾ ഡിവൈസുകൾ സ്റ്റോക്ക് ഉള്ളത് മികച്ചതായി തോന്നുന്നു. പർപ്പിൾ ഐഫോൺ 12, 12 മിനി എന്നിവ മെയ് തുടക്കത്തിൽ ലഭ്യമാകുമെന്ന് ആപ്പിളിൻറെ വെബ്സൈറ്റ് പറയുന്നു. ആപ്പിൾ ടിവി മെയ് പകുതി മുതൽ അവസാനം വരെ കയറ്റുമതി ചെയ്യുമെന്ന് പറയപ്പെടുന്നു.

 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ

ആപ്പിൾ ഐപാഡ് പ്രോ 12.9 ഇഞ്ച് മോഡലിൻറെ ഷിപ്പിംഗ്

പുതിയ സിരി റിമോട്ടിന് സമാനമായി ഉയർന്ന വിലയുള്ള എഡിഷനുകൾ ജൂൺ ആദ്യം വരെ ലഭ്യമല്ലെങ്കിലും ഐമാക്കിൻറെ ലോവർ എൻഡ് വേരിയന്റ് മെയ് അവസാനത്തോടെ എത്തുമെന്ന് പറയപ്പെടുന്നു. സിംഗിൾ എയർ ടാഗ് വാങ്ങാൻ ഉപയോക്താക്കൾക്ക് കഴിയുമെങ്കിലും നാല് പായ്ക്കുകൾ ജൂൺ മാസത്തോടെ ഷിപ്പിംഗ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ആപ്പിളിൻറെ 12.9 ഇഞ്ച് എഡിഷൻ പുതിയ ഐപാഡ് പ്രോ വൈ-ഫൈ മോഡലിന് 99,900 രൂപ മുതലും, വൈ-ഫൈ + സെല്ലുലാർ മോഡലിന് 1,13,900 രൂപ മുതലും വില ആരംഭിക്കുന്നു.

മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളുംമൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Before the system was released, there were rumors that the Mini LED display technology will be a production bottleneck for the company, and it now appears that this is real. The shortage of iPads is said to be due to Apple's use of a new technology called a mini LED display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X