സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര Vs ആപ്പിൾ ഐപാഡ് പ്രോ 2021; തിരഞ്ഞെടുക്കാവുന്ന മികച്ച പ്രീമിയം ടാബ്‌ലെറ്റ് ഏത്?

|

സാംസങ് ഗാലക്സി അൺപാക്ക്ഡ് 2022 ഇവന്റിൽ നിരവധി പുതു തലമുറ ഗാഡ്ജറ്റുകൾ അവതരിപ്പിച്ചിരുന്നു. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയവയായിരുന്നു ഇവയിൽ ശ്രദ്ധേയമായത്. കൂട്ടത്തിൽ അവതരിപ്പിക്കപ്പെട്ട സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര ഏറ്റവും മികച്ചതും നൂതനവുമായ ടാബ്‌ലെറ്റുകളിൽ ഒന്ന് എന്ന പേരിൽ ശ്രദ്ധേയമാകുകയും ചെയ്തു. സാംസങ് ഇത് വരെ തങ്ങളുടെ ടാബ്ലെറ്റ് ശ്രേണികളിൽ അൾട്ര മോഡൽ പുറത്തിറക്കിയിട്ടില്ല. എന്നാൽ സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയോടെ ഈ രീതിയും മാറി.

സാംസങ്

സാംസങിന്റെ ഏറ്റവും വലിയ എതിരാളിയായ ആപ്പിളിൽ നിന്ന് തന്നെയാണ് സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര പ്രധാനമായും മത്സരം നേരിടുന്നത്. സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയും ഐപാഡ് പ്രോ 2021 ടാബ്ലെറ്റും തമ്മിലുള്ള താരതമ്യം ടെക്ക് ലോകത്തെ ചൂടൻ ചർച്ച വിഷയങ്ങളിൽ ഒന്നാണ്. പ്രീമിയം ടാബ്ലെറ്റ് സെഗ്മെന്റിലെ ഈ രണ്ട് ഡിവൈസുകളും തമ്മിലുള്ള വിശദമായ താരതമ്യം മനസിലാക്കാൻ താഴേക്ക് വായിക്കുക.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിൾ ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിൾ ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

വിലയും വേരിയന്റുകളും
 

വിലയും വേരിയന്റുകളും

ഇപ്പോൾ വിപണിയിൽ ലഭ്യമായ ടാബ്ലെറ്റുകളിൽ തന്നെ ഏറ്റവും വില കൂടിയവയിൽ ഒന്നാണ് സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര. വൈഫൈ വേരിയന്റിന് 1,08,999 രൂപയും സെല്ലുലാർ മോഡലിന് 1,22,999 രൂപയും വില വരുന്നു. മറു വശത്ത് ഐപാഡ് പ്രോയുടെ വൈഫൈ മോഡലിന് 99,900 രൂപയും സെല്ലുല്ലാർ മോഡലിന് 1,13,990 രൂപയും വില വരുന്നു. കൂടാതെ, സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിൽ മാത്രമേ ലഭ്യമാകൂ. ഐപാഡ് പ്രോ 2021 8 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി, 8 ജിബി റാം + 512 ജിബി, 16 ജിബി റാം + 1 ടിബി, 16 ജിബി റാം + 2 ടിബി എന്നീ മോഡലുകളിൽ ലഭ്യമാണ്. മൊത്തത്തിൽ രണ്ട് ടാബ്‌ലെറ്റുകൾക്കും ഉയർന്ന വിലയാണെങ്കിലും ഐപാഡ് പ്രോ 2021 മോഡൽ സാംസങ് ടാബിനേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് വിപണിയിൽ എത്തുന്നത്.

ഡിസൈനും ഡിസ്പ്ലേയും

ഡിസൈനും ഡിസ്പ്ലേയും

സാംസങ് ഗാലക്‌സി ടാബ് എസ്8 അൾട്ര പ്രീമിയം ഡിസൈനും ബിൽഡും പാക്ക് ചെയ്യുന്ന ഏറ്റവും നൂതനമായ ടാബ്‌ലെറ്റുകളിൽ ഒന്നാണ്. 2980 x 1848 പിക്‌സൽ റെസല്യൂഷനോട് കൂടിയ 14.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ടാബ്‌ലെറ്റ് അവതരിപ്പിക്കുന്നത്. മറുവശത്ത്, 2732 x 2048 പിക്സൽ റെസല്യൂഷനോട് കൂടിയ 12.9 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണ് ഐപാഡ് പ്രോ 2021 ടാബ്ലെറ്റ് പായ്ക്ക് ചെയ്യുന്നത്. രണ്ട് ടാബ്ലെറ്റുകളും ഉറപ്പുള്ള ചേസിസോട് കൂടിയ പ്രീമിയം ബിൽഡ് ഓഫർ ചെയ്യുന്നു. സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയാണ് വലിപ്പത്തിൽ മുമ്പിൽ. അതേ സമയം ഐപാഡ് പ്രോ സിംഗിൾ ഹാൻഡ് യൂസിന് പോലും യോജിച്ച രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് ഡിവൈസുകളും മികച്ച പെർഫോമൻസും കാഴ്ചാനുഭവവും ഗെയിമിങ് ഫീച്ചറുകളും ഓഫർ ചെയ്യുന്നു.

30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

പെർഫോമൻസും ബാറ്ററിയും

പെർഫോമൻസും ബാറ്ററിയും

സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര ടാബ്ലെറ്റ് 12 ജിബി റാമുമായി ജോടിയാക്കിയ ഫ്ലാഗ്ഷിപ്പ് സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്. സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിലും ഇതേ ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്. ഐപാഡ് പ്രോ 12.9 2021 മോഡലിൽ ഇൻ ഹൌസ് എം1 ചിപ്പും നൽകിയിരിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ വ്യത്യാസം, സാംസങ് ഗാലക്‌സി ടാബ് എസ്8 അൾട്ര 11,200 mAh ബാറ്ററി ( ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭ്യം ) പായ്ക്ക് ചെയ്യുന്നു എന്നതാണ്. മറുവശത്ത്, ആപ്പിൾ ഐപാഡ് പ്രോ 12.9ൽ 40.88 Wh ബാറ്ററിയും നൽകിയിരിക്കുന്നു. 20W പവർ അഡാപ്റ്ററും ഐപാഡ് പ്രോ 12.9യിൽ ഉണ്ട്. സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയിലും ആപ്പിൾ ഐപാഡ് പ്രോയിലും ശേഷി കൂടിയ ബാറ്ററികളാണ് നൽകിയിരിക്കുന്നത്.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയും ആപ്പിൾ ഐപാഡ് പ്രോയും തമ്മിലുള്ള എടുത്ത് പറയേണ്ട വ്യത്യാസം ക്യാമറയിലാണ്. സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര, ഐപാഡ് പ്രോ എന്നീ രണ്ട് ഡിവൈസുകളും ഇരട്ട ക്യാമറ സജ്ജീകരണവുമായി വരുന്നു. സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയിൽ 13 എംപി + 6 എംപി ക്യാമറ സജ്ജീകരണവും ഐപാഡ് പ്രോയിൽ 12 എംപി + 10 എംപി ഷൂട്ടറും നൽകിയിരിക്കുന്നു.

വിഐയും എയർടെല്ലും നൽകാത്ത, ജിയോയ്ക്ക് മാത്രമുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾവിഐയും എയർടെല്ലും നൽകാത്ത, ജിയോയ്ക്ക് മാത്രമുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

സാംസങ് ഗാലക്സി ടാബ് എസ്8 അൾട്ര

സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയിൽ ഡ്യുവൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു. രണ്ട് 12 എംപി സെൻസറുകളുമായാണ് ഈ ഡിവൈസിലെ സെൽഫി ക്യാമറ സിസ്റ്റം വരുന്നത്. ഐപാഡ് പ്രോ 12.9 2021 മോഡലിൽ ഒരൊറ്റ 12എംപി സെൽഫി ക്യാമറ മാത്രമാണ് ഉള്ളത്. രണ്ട് ടാബ്‌ലെറ്റുകളിലും നിരവധി ക്യാമറ കേന്ദ്രീകൃത സോഫ്‌റ്റ്‌വെയറുകളും മികച്ച ക്യാമറാനുഭവം നൽകുന്ന ഫീച്ചറുകളും ഉൾപ്പെടുന്നു. സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രയും ഐപാഡ് പ്രോ 2021 മോഡലും സ്റ്റൈലസ് സപ്പോർട്ടുമായാണ് വരുന്നത്, ഇത് ഇപ്പോൾ ഇറങ്ങുന്ന എല്ലാ ടാബ്‌ലെറ്റുകൾക്കും ആവശ്യവുമാണ്.

Best Mobiles in India

English summary
Samsung unveiled several new generation gadgets at the Galaxy Unpacked 2022 event. Notable among these were smartphones and tablets. Introduced to the group, the Samsung Galaxy Tab S8 Ultra has been hailed as one of the best and most innovative tablets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X