Home
Tablets

FaFaയുടെ ആവേശത്തേക്കാൾ വലിയ ആവേശം; ആപ്പിൾ വന്നൂ.. പുതിയ 2 കിടിലൻ പ്രൊഡകറ്റുമായി

ആവേശകരമായ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്ത് 2024 മെയ് 7ന് ഷെഡ്യൂൾ ചെയ്തിരുന്ന 'ലെറ്റ് ലൂസ്' ഇവൻ്റിനായി ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ക്രിയേറ്റീവ് സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന ടാഗ്‌ലൈനോടെ ആപ്പിൾ ലെറ്റ് ലൂസ് ഇവൻ്റ് വൈകിട്ട് 7.30ന് ആരംഭിച്ചു. നേരത്തേ സൂചിപ്പിച്ചിരുന്നത് പോലെ 2 പ്രൊഡക്ടുകളാണ് പുതിയതായി ലോഞ്ച് ചെയ്തത്.

ആപ്പിളിൻ്റെ ഏറ്റവും പുതിയ "ലെറ്റ് ലൂസ്" ഇവൻ്റിൽ ഐപാഡ് എയറിൻ്റെ പുതിയ വേർഷൻ ഔദ്യോഗികമായി പുറത്തിറക്കി. കുപെർട്ടിനോ (Cupertino) ടെക് ഭീമൻ പുതിയ രീതിയിൽ പുനർരൂപകൽപ്പന ചെയ്ത 11 ഇഞ്ച് ഐപാഡ് എയറും ഒരു പുതിയ 13 ഇഞ്ച് ഐപാഡ് എയറും ആണ് ഇന്ന് ലോഞ്ച് ആയത്.

FaFaയുടെ ആവേശത്തേക്കാൾ വലിയ ആവേശം; 2 കിടിലൻ പ്രൊഡകറ്റുമായി ആപ്പിൾ

എം2 ചിപ്പ്, ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, ആപ്പിൾ പെൻസിൽ സപ്പോർട്ട്, ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയും മറ്റുമാണ് പുതിയ ഐപാഡ് എയറിൻ്റെ സവിശേഷതകൾ. പുതിയ ഐപാഡ് എയറിൻ്റെ വില നോക്കാം. പുതിയ 11 ഇഞ്ച് ഐപാഡ് എയറിന് 599 ഡോളർ (ഏകദേശം 50,000 രൂപ) ആണ്.

അതേസമയം, 13 ഇഞ്ച് ഐപാഡ് എയറിന് 799 ഡോളർ (ഏകദേശം 66,700 രൂപ) മുതലാണ് വില. iPad Air (2024) മോഡലുകൾ 128GB, 256GB, 512GB, 1TB സ്റ്റോറേജുമായാണ് വരുന്നത്. 11 ഇഞ്ച്, 13 ഇഞ്ച് ഐപാഡ് എയർ മോഡലുകൾ ന്യൂ ബ്ലൂ, ന്യൂ പർപ്പിൾ, സ്റ്റാർലൈറ്റ്, സ്പേസ് ഗ്രേ കളർ ഓപ്ഷനുകളിൽ വരുന്നുണ്ട്.

FaFaയുടെ ആവേശത്തേക്കാൾ വലിയ ആവേശം; 2 കിടിലൻ പ്രൊഡകറ്റുമായി ആപ്പിൾ

11 ഇഞ്ച് iPad Air 2024 ഇന്ത്യയിലെ വില വൈ-ഫൈ വേരിയൻ്റിന് 59,990 മുതലും വൈ-ഫൈ + സെല്ലുലാർ മോഡലിന് 74,990 രൂപ മുതലുമാണ് ആരംഭിക്കുന്നത്. കൂടാതെ, 13 ഇഞ്ച് iPad Air 2024 ഇന്ത്യയിലെ വില വൈഫൈ മോഡലിന് 79,990 മുതലും വൈ-ഫൈ + സെല്ലുലാർ മോഡലിന് 94,900 രൂപ മുതലും ആരംഭിക്കുന്നു.

പുതിയ iPad Air മോഡലുകൾ M2 ചിപ്‌ സെറ്റാണ് നൽകിയിരിക്കുന്നത്. ഇത് iPad Air M1നേക്കാൾ 50% പെർഫോമൻസും iPad Air A14 Bionicനേക്കാൾ 3 മടങ്ങ് വേഗതയും നൽകുന്നു. 11 ഇഞ്ച്, 13 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, പവർ ബട്ടണിലൂടെയുള്ള ടച്ച് ഐഡി സപ്പോർട്ട് എന്നിവയും ഐപാഡ് എയറിൽ ഉണ്ട്.

പുതിയ ഐപാഡ് എയറുകൾ ആപ്പിൾ പെൻസിൽ, മാജിക് കീബോർഡ് സപ്പോർട്ട് നൽകുന്നുണ്ട്. ഐപാഡ് എയർ മോഡലുകളിൽ മുകളിലും താഴെയുമായി സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ട്. 13 ഇഞ്ച്, 11 ഇഞ്ച് ഐപാഡ് എയർ വേരിയൻ്റിൽ 12 എംപി പിൻ ക്യാമറയും 12 എംപി ഫ്രണ്ട് ക്യാമറയും ആണ് ഉള്ളത്. ലാൻഡ്‌സ്‌കേപ്പ് മോഡിൽ ഉപയോഗിക്കുന്നതിന് ഉപകരണത്തിൻ്റെ ലോങ്ങ് എഡ്ജിൽ ആണ് സ്ഥാപിച്ചിരിക്കുന്നത്.

ഐപാഡ് എയർ മോഡലുകളിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G, 5G, വൈ-ഫൈ 6E എന്നിവയും മറ്റും ഉൾപ്പെടുന്നു. രണ്ട് പുതിയ ഐപാഡ് എയറുകളും 100% റീസൈക്കിൾ ചെയ്ത അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ ഐപാഡ് എയർ മോഡലുകൾ യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ മാത്രമേ ചാർജ് ചെയ്യാനാകൂ. ബയോമെട്രിക് തെന്റിക്കേഷനായി ടച്ച് ഐഡിയും ഇതിലുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple launched 2 new products. Launched today are the iPad Air and a new 13-inch iPad Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X