Home
Tablets

ശക്തരിൽ ശക്തൻ! M3 ചിപ്പ് കരുത്തിൽ പുതിയ ഐപാഡ് എയർ അ‌വതരിപ്പിച്ച് ആപ്പിൾ

M3 ചിപ്പ് കരുത്തുമായി ആപ്പിൾ തങ്ങളുടെ പുതിയ ഐപാഡ് എയർ അ‌വതരിപ്പിച്ചു (iPad Air 7th Gen). ലിക്വിഡ് റെറ്റിന ഡിസ്പ്ലേ, മുകളിലെ ബട്ടണിൽ ഇന്റഗ്രേറ്റഡ് ടച്ച് ഐഡി സെൻസർ എന്നിവയുള്ള 11 ഇഞ്ച്, 13 ഇഞ്ച് മോഡലുകൾ ആണ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. 8-കോർ സിപിയുവും 9-കോർ ജിപിയുവും ഉള്ള ആപ്പിൾ M3 ചിപ്പ് ആണ് പുതിയ ഐപാഡ് എയറിന്റെ ​ഹൈ​ലൈറ്റ്. മെഷ് ഷേഡിംഗ്, റേ ട്രെയ്‌സിംഗ് എന്നിവയ്‌ക്കൊപ്പം ഡൈനാമിക് കാഷിംഗിനുള്ള പിന്തുണയും പുതിയ ഐപാഡ് എയറിനുണ്ട്.

ആപ്പിൾ ഐപാഡ് എയർ 7th ജെൻ (2025) ന്റെ ഫീച്ചറുകൾ: 11-ഇഞ്ച് (2360 x 1640 പിക്സലുകൾ) / 13-ഇഞ്ച് (2732×204 പിക്സലുകൾ) P3 കളർ ഗാമറ്റുള്ള റെറ്റിന ട്രൂ ടോൺ ഡിസ്പ്ലേ, 500 നിറ്റ്സ് ബ്രൈറ്റ്നസ്, 264 PPI എന്നിവ ഇതിലുണ്ട്. 4 പെർഫോമൻസ് കോറുകളും 4 എഫിഷ്യൻസി കോറുകളും ഉള്ള ആപ്പിൾ M3 ചിപ്പ് 8-കോർ CPU ആണ് ഇതിന്റെ കരുത്ത്.

ശക്തരിൽ ശക്തൻ! M3 ചിപ്പ് കരുത്തിൽ പുതിയ ഐപാഡ് എയർ

9-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ, 8GB റാം, 128GB/256GB/512GB/1TB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. iPadOS 18ൽ ആണ് പ്രവർത്തനം. f/1.8 അപ്പേർച്ചറുള്ള 12MP മെയിൻ ക്യാമറ, 5P ലെൻസ്, സ്മാർട്ട് HDR 4, 60 fps വരെ 4K വീഡിയോ റെക്കോർഡിംഗ് എന്നിവ റിയർ പാനൽ ക്യാമറ സജ്ജീകരണത്തിലുണ്ട്.

ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 12MP അൾട്രാ വൈഡ് ക്യാമറ, സെന്റർ സ്റ്റേജ്, ട്രൂ ടോണുള്ള റെറ്റിന ഫ്ലാഷ്, 60 fps വരെ 1080p HD വീഡിയോ റെക്കോർഡിംഗ് സഹിതം നൽകിയിരിക്കുന്നു. കോളുകൾക്കായുള്ള ഡ്യുവൽ മൈക്രോഫോണുകൾ, വീഡിയോ റെക്കോർഡിംഗും ഓഡിയോ റെക്കോർഡിംഗും, ലാൻഡ്‌സ്‌കേപ്പ് സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും പുതിയ ഐപാഡ് എയർ വാഗ്ദാനം ചെയ്യുന്നു.

ശക്തരിൽ ശക്തൻ! M3 ചിപ്പ് കരുത്തിൽ പുതിയ ഐപാഡ് എയർ

5G (eSIM വഴി - ഓപ്ഷണൽ), Wi‑Fi 6E 802.11 ax (2.4GHz ഉം 5GHz ഉം) 2×2 MIMO; ഒരേസമയം ഡ്യുവൽ-ബാൻഡ്, ബ്ലൂടൂത്ത് 5.3, ബിൽറ്റ്-ഇൻ GPS/GNSS, തണ്ടർബോൾട്ട് 3 (40 Gbps വരെ), USB 4 (40 Gbps വരെ), USB 3 (10 Gbps വരെ), ടോപ് ടച്ച് ഐഡി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

28.93 (11″) / 36.59 (13″)-വാട്ട്-മണിക്കൂർ റീചാർജ് ചെയ്യാവുന്ന ലിഥിയം-പോളിമർ ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 11ഇഞ്ച് മോഡലിന് 247.6 x 178.5x 6.1mm വലിപ്പവും 460g (Wi-Fi) / 462g (5G) ഭാരവുമുണ്ട്. 13 ഇഞ്ച് മോഡലിന് 280.6 x 214.9x 6.1mm വലിപ്പവും 616 ഗ്രാം (വൈ-ഫൈ) / 618 ഗ്രാം (5G) ഭാരവുമാണ് ഉള്ളത്. നീല, പർപ്പിൾ, സ്റ്റാർലൈറ്റ്, സ്‌പേസ് ഗ്രേ നിറങ്ങളിൽ ഇവ ലഭ്യമാണ്.

ഐപാഡ് എയർ 7th ജെൻ 11 ഇഞ്ച് വൈ-ഫൈ മോഡൽ വില: 128GB വേരിയന്റിന് 59,900 രൂപ, 256GB വേരിയന്റിന് 69,900 രൂപ, 512GB വേരിയന്റിന് 89,900 രൂപ, 1TB വേരിയന്റിന് രൂപ 1,09,900 രൂപ. 11 ഇഞ്ച് വൈ-ഫൈ+ സെല്ലുലാർ മോഡൽ വില: 128ജിബി വേരിയന്റിന് 74,900 രൂപ, 256ജിബി വേരിയന്റിന് 84,900 രൂപ, 512 ജിബി വേരിയന്റിന് 1,04,900 രൂപ, 1TB വേരിയന്റിന് 1,24,900 രൂപ.

ശക്തരിൽ ശക്തൻ! M3 ചിപ്പ് കരുത്തിൽ പുതിയ ഐപാഡ് എയർ

ഐപാഡ് എയർ 7th ജെൻ 13 ഇഞ്ച് വൈ-ഫൈ: 128ജിബി വേരിയന്റിന് 79,900 രൂപ, 256ജിബി വേരിയന്റിന് 89,900 രൂപ, 512 ജിബി വേരിയന്റിന് 1,09,900, 1TB വേരിയന്റിന് 1,29,900 രൂപ. വൈ-ഫൈ+ സെല്ലുലാർ: 128GB വേരിയന്റിന് 94,900 രൂപ, 256GB വേരിയന്റിന് 1,04,900 രൂപ, 512ജിബി വേരിയന്റിന് 1,24,900 രൂപ, 1TB വേരിയന്റിന് 1,44,900 രൂപ.

11ഇഞ്ച് ഐപാഡ് എയറിനുള്ള മാജിക് കീബോർഡ്: 26,900 രൂപ, 13″ ഐപാഡ് എയറിനുള്ള മാജിക് കീബോർഡ്: 29,900 രൂപ. 11″ ഐപാഡ് എയറിനുള്ള സ്മാർട്ട് ഫോളിയോ: 8,500 രൂപ, 13″ ഐപാഡ് എയറിനുള്ള സ്മാർട്ട് ഫോളിയോ: 10,900 രൂപ. ഇവ ഇപ്പോൾ പ്രീഓഡർ ചെയ്യാനാകും, മാർച്ച് 12 മുതലാണ് വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Apple has launched its new iPad Air with the power of the M3 chip. The new models are 11-inch and 13-inch. The iPad Air 7th Gen 11-inch Wi-Fi model with 128GB starting variant is priced at Rs 59,900. The iPad Air 7th Gen 13-inch Wi-Fi 128GB starting variant is priced at Rs 79,900. The sale will start from March 12.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X