2018ല്‍ പുറത്തിറങ്ങിയ കരുത്തൻ ടാബ്-ലെറ്റുകളെ പരിചയപ്പെടാം

|

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ഡിസ്‌പ്ലേയോടു കൂടിയ ഡിവൈസുകളാണ് ടാബ്-ലെറ്റുകള്‍. ഇന്റര്‍നെറ്റിന്റെയു മൊബൈല്‍ ഗെയിമിംഗിന്റെയും വളര്‍ച്ചയ്ക്കനുസരിച്ച് ടാബ്-ലെറ്റുകളുടെ ആവശ്യകതയും കൂടി. നിലവില്‍ ടെക്ക് മാര്‍ക്കറ്റിലെ ട്രെന്‍ഡാണ് ടാബ്-ലെറ്റുകള്‍. മൊബൈല്‍ ഫോണിന്റെ അതേ സാങ്കേതികവിദ്യയോടു കൂടിയ വലിയ ഡിസ്‌പ്ലേയുള്ളവയാണ് ആവശ്യമെങ്കില്‍ ടാബ്-ലെറ്റുകള്‍ വാങ്ങാം.

 
2018ല്‍ പുറത്തിറങ്ങിയ കരുത്തൻ ടാബ്-ലെറ്റുകളെ പരിചയപ്പെടാം

ലാപ്‌ടോപ്പുകള്‍ക്കും മികച്ച പകരക്കാരനാണ് ടാബ്-ലെറ്റുകള്‍. ലളിതമായി കൊണ്ടു നടക്കാമെന്നതാണ് ഇവ രണ്ടിനേയും അപേക്ഷിച്ച് ടാബ്-ലെറ്റുകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ജോലി എളുപ്പമാവുകയും ചെയ്യും. ലാപ്‌ടോപ്പില്‍ കംപ്യൂട്ടര്‍ ജോലികള്‍ ചെയ്യാവുന്നതിനേക്കാള്‍ ലളിതമാണ് ടാബ്-ലെറ്റ് ഉപയോഗച്ച് അവ പൂര്‍ത്തിയാക്കുന്നത്.


ഈ ആര്‍ട്ടിക്കിളിലൂടെ 2018ല്‍ പുറത്തിറങ്ങയ മികച്ച ടാബ്-ലെറ്റുകളെ ജിസ്‌ബോട്ട് വായനക്കാര്‍ക്കായി പരിചയപ്പെടുകയാണ്. കരുത്തന്‍ പെര്‍ഫോമന്‍സ്, അത്യുഗ്രന്‍ ഡിസ്‌പ്ലേ, മികച്ച ബാറ്ററി കരുത്ത് എന്നീ സവിശേഷതകളുള്ള മോഡലുകളെയാണ് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. ടാബ്-ലെറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മികച്ച മോഡലിനെ ഇവിടെ നിന്നും പ്രീയപ്പെട്ട വായനക്കാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ആപ്പിള്‍ ഐപാഡ് 9.7(2018)

ആപ്പിള്‍ ഐപാഡ് 9.7(2018)

ടാബ്-ലെറ്റുകളുടെ കാര്യമെടുത്താല്‍ ആപ്പിള്‍ ഐ-പാഡുകള്‍ തന്നെയാണ് തലതൊട്ടപ്പന്മാര്‍. കാലങ്ങളായി ഐ-പാഡുകള്‍ പുലര്‍ത്തുന്ന ക്വാളിറ്റിയും കരുത്തും വിപണിയില്‍ അവരെ ഇന്നും പിടിച്ചുനിര്‍ത്തുന്നു. ഏറ്റവും പുതിയ മോഡലായ ആപ്പള്‍ ഐ-പാഡ് 9.7(2018) തന്നെയാണ് 2018ലെ കരുത്തന്‍ ടാബ്-ലെറ്റ് ശ്രേണിയിലെ ഒന്നാമന്‍.

2018 മാര്‍ച്ച് മാസമാണ് ഐ-പാഡ് 9.7 നെ കമ്പനി അവതരിപ്പിച്ചത്. 9.7 ഇഞ്ച് എല്‍.ഇ.ഡി ബാക്ക്‌ലെറ്റ് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ടാബ്-ലെറ്റിലുള്ളത്. 1536X2048 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. ആപ്പിള്‍ ഫ്യൂഷന്‍ 10 പ്രോസസ്സര്‍ 2.3 ജിഗാഹെര്‍ട്‌സ് പ്രോസസ്സിംഗ് സ്പീഡ് നല്‍കുന്നു. 2 ജി.ബി റാം 128 ജി.ബി ഇന്‍േണല്‍ മെമ്മറി എന്നിവ കരുത്തേകുന്നു.

ആപ്പിള്‍ ഐ-പാഡ് 2018 റീഡിസൈന്‍ഡ് ക്യാമറയോടാണ് വിപണിയിലെത്തിയത്. മിഴിവാര്‍ന്ന ഫോട്ടോയും വീഡിയോയും പകര്‍ത്താവുന്ന ഫീച്ചറാണ് പുതുതായി ഉള്‍ക്കൊള്ളിച്ചത്. ആപ്പിളിന്റെ ഹൈ ഡൈനാമിക് റേഞ്ച് ഫോട്ടോ മോഡിനായി സ്മാര്‍ട്ട് എച്ച്.ഡി.ആര്‍ സംവിധാനം ഉപയോഗിച്ചിരിക്കുന്നു.

കണക്ടീവിറ്റിയുടെ കാര്യം നോക്കിയാല്‍ ടൈപ്പ്-സി യു.എസ്.ബി പോര്‍ട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് 4കെ മോണിറ്ററില്‍ വരെ ടാബ്-ലെറ്റ് കണക്ട് ചെയ്യാനാകും. കൂടാതെ 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ടും ആപ്പിള്‍ ഐ-പാഡ് 9.7(2018) നല്‍കുന്നുണ്ട്.

 ആപ്പിള്‍ ഐ-പാഡ് പ്രോ (2018)
 

ആപ്പിള്‍ ഐ-പാഡ് പ്രോ (2018)

അരങ്ങുവാഴുന്ന ആപ്പിളിന്റെ മറ്റൊരു ടാബ്-ലെറ്റ് മോഡലാണ് ആപ്പിള്‍ ഐ-പാഡ് പ്രോ (2018) മോഡല്‍. വിപണിയില്‍ രണ്ടാം സ്ഥാനമാണ് ഈ മോഡലിനുള്ളത്. കരുത്തില്‍ ഒട്ടും പിന്നിലല്ല ഐ-പാഡ് പ്രോ. ഒപ്പം മാര്‍ക്കറ്റില്‍ വിപണിയിലുള്ളതില്‍വെച്ച് ഏറ്റവും വിലകൂടിയ മോഡലുമാണിത്.

4ജി.ബി റാമാണ് ഐ-പാഡ് പ്രോ 2018ലുള്ളത്. മൂന്നു വേരിയന്റുകളില്‍ ലഭ്യമാണ്. 64, 256, 512 ജി.ബി ഇന്റേല്‍ മെമ്മറി വേരിയന്റുകളാണ് ഇവ. ആപ്പിള്‍ ഐകോണിക് A12X ബയോണിക് ചിപ്പ്‌സെറ്റാണ് ടാബ്-ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആദ്യ ഒക്ടാകോര്‍ പ്രോസസ്സര്‍ കൂടിയാണിത്.

 സാംസംഗ് ഗ്യാലക്‌സി ടാബ് എസ്4

സാംസംഗ് ഗ്യാലക്‌സി ടാബ് എസ്4

ആപ്പിളിന്റെ രണ്ടു മോഡലുകളും കഴിഞ്ഞാല്‍ സാംസംഗാണ് വിപണിയിലെ ടാബ്-ലെറ്റ് കരുത്തന്‍. ബഡ്ജറ്റ് വിലയില്‍ മികച്ച ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ച മോഡലാണ് സാംസംഗ് ഗ്യാലക്‌സി ടാബ് എസ്4. മൗസും കീബോര്‍ഡുമായി ബന്ധിപ്പിച്ചാല്‍ ഡെസ്‌ക്ടോപ്പായി ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഈ വര്‍ഷം ആഗസ്റ്റിലാണ് മോഡലിനെ കമ്പനി അവതരപ്പിച്ചത്. മറ്റൊരു മോണിറ്ററുമായി ബന്ധിപ്പിച്ചാല്‍ ഡ്യുവല്‍ ഡിസ്‌പ്ലേ കണക്ട് ചെയ്യാനും സാംസംഗ് ഗ്യാലക്‌സി ടാബ് എസ്4ല്‍ സൗകര്യമുണ്ട്.

10.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ പാനലാണ് മോഡലിന്റെ പ്രത്യേകത. 1600X2560 പിക്‌സലാണ് റെസലൂഷന്‍. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റാണ് സാംസംഗ് ഗ്യാലക്‌സി ടാബ് എസ്4ല്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജി.ബി റാമും കരുത്തിനായുണ്ട്. ഇന്റേണല്‍ മെമ്മറി 400 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യമുണ്ട്. എസ്-പെന്‍, ക്വിക്ക് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ഫേസ് അണ്‍ലോക്ക് എന്നിവ മോഡലിലുണ്ട്.

ആമസോണ്‍ ഫയര്‍ എച്ച്.ഡി ടാബ്-ലെറ്റ് (2018)

ആമസോണ്‍ ഫയര്‍ എച്ച്.ഡി ടാബ്-ലെറ്റ് (2018)

നാലാം സ്ഥാനമാണ് ആമസോണിന്റെ സ്വന്തം ഫയര്‍ എച്ച്.ഡി ടാബ്-ലെറ്റ് (2018) ലുള്ളത്. ഒക്ടോബര്‍ മാസമാണ് മോഡലിനെ കമ്പനി വിപണിയിലെത്തിച്ചത്. ഇന്ത്യന്‍ രൂപ ഏകദേശം 6,000 മുതലാണ് വിപണി വില ആരംഭിക്കുന്നത്.

കരുത്തന്‍ 8.0 ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫയര്‍ എച്ച്.ഡി ടാബ്-ലെറ്റ് (2018)ലുള്ളത്. 800X1280 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 1.3 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 1.5 ജി.ബിയാണ് റാം കരുത്ത്. 16ജിബി/32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ഫയര്‍ എച്ച്.ഡി ടാബ്-ലെറ്റ് (2018) മോഡല്‍ ലഭിക്കും.

മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6

മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6

വിപണിയില്‍ നിലവിലുള്ളതില്‍വെച്ച് മികച്ച കംപ്യൂട്ടിംഗ് ഡിവൈസുകളിലൊന്നു തന്നെയാണ് ഈ മോഡല്‍. സ്ലീക്ക് ഡിസൈന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നുറപ്പ്. 2018 ഒക്ടോബര്‍ മാസമാണ് മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6 വിപണിയിലെത്തിയത്.

12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6ലുള്ളത്. 1824X2736 പിക്‌സലാണ് റെസലൂഷന്‍. മള്‍ട്ടി ടച്ച് ഡിസ്‌പ്ലേയാണ് മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യു.എച്ച്.ഡി ഗ്രാഫിക്‌സ് 620 ഓടുകൂടിയുള്ള 8ആം ജനറേഷന്‍ ഐ5/ഐ7 പ്രോസസ്സറാണ് ഈ മോഡലിലുള്ളത്. 8,16 ജി.ബി റാം വേരിയന്റുകളില്‍ ഈ മോഡല്‍ ലഭ്യമാണ്. 128/256/512/ ജ.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളിലും ടാബ്-ലെറ്റ് ലഭിക്കും.

ശ്രദ്ധിക്കുക

മുകളില്‍ പറഞ്ഞ മോഡലുകളെല്ലാം 2018 ല്‍ പുറത്തിറങ്ങിയവയാണ്. ഈ മോഡലുകളെല്ലാം മികച്ച ഹാര്‍ഡ്-വേയര്‍/സോഫ്‌റ്റ്വേയര്‍ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചതും മികച്ച വിപണിയുള്ളതുമാണ്. 2018 ല്‍ പുറത്തിറങ്ങിയ മികച്ച മോഡലാണ് ആവശ്യമെങ്കില്‍ മുകളില്‍ നിന്നൊരു മോഡല്‍ ധൈര്യമായി തെരഞ്ഞെടുക്കാം.

Best Mobiles in India

Read more about:
English summary
Best tablets that saw the light of day in 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X