ഐബോള്‍ സ്ലൈഡ് Enzo V8 വിപണിയില്‍; വില 8999 രൂപ

Posted By: Lekshmi S

ഇന്ത്യന്‍ കമ്പനിയായ ഐബോള്‍ പുതിയ ടാബ്ലറ്റ് വിപണിയിലിറക്കി. ഐബോള്‍ സ്ലൈഡ് Enzo V8 എന്ന് പേരിട്ടിരിക്കുന്ന ടാബ്ലറ്റിന്റെ വില 8999 രൂപയാണ്. 4G സൗകര്യത്തോട് കൂടിയ ടാബ്ലറ്റില്‍ ഗൂഗിള്‍, ഔട്ട്‌ലുക്ക്, ലിങ്ക്ഡിന്‍ ഔട്ട് ഓഫ് ദി ബോക്‌സ് തുടങ്ങിയ മൈക്രോസോഫ്റ്റ് ആപ്പുകള്‍ ടാബ്ലറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഐബോള്‍ സ്ലൈഡ് Enzo V8 വിപണിയില്‍; വില 8999 രൂപ

1024*600 പിക്‌സല്‍ HD റെസല്യൂഷനോട് കൂടിയ 7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ല, 2GB റാമോട് കൂടിയ ക്വാഡ്‌കോര്‍ ചിപ്‌സെറ്റ്, 16 GB മെമ്മറി എന്നിവയാണ് മറ്റ് പ്രധാന സവിശേ,തകള്‍. ഇത് 32 GB വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

5MP പ്രൈമറി ക്യാമറയും 2MP സെല്‍ഫി ക്യാമറയും ടാബ്ലറ്റിലുണ്ട്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോട് കൂടിയതാണ് രണ്ട് ക്യാമറകളും. ബസ്റ്റ് (Burst), സെല്‍ഫ് ടൈമര്‍, ഫെയ്‌സ് ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയ മോഡുകള്‍ അടങ്ങിയ ക്യാമറ ആപ്പും വിലയ്‌ക്കൊത്ത മൂല്യം ഉറപ്പുനല്‍കുന്നു.

ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോര്‍ട്ട്, USB OTG എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത് കസ്റ്റം UI-ഓട് കൂടിയ ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഇംഗ്ലീഷിന് പുറമെ 22 ഇന്ത്യന്‍ ഭാഷകളും ടാബ്ലറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. 3500 mAh ബാറ്ററി അടിക്കടി ചാര്‍ജ് ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കുകയില്ല.

നോക്കിയ 3, നോക്കിയ 2 എന്നീ ഫോണുകള്‍ക്ക് ഗംഭീരമായ ക്യാഷ്ബാക്ക് ഓഫര്‍

പൂര്‍ണ്ണമായും ലോഹ ഡിസൈനിലുള്ള ടാബ്ലറ്റിന്റെ കനം 10.11 മില്ലീമീറ്ററാണ്. വോയ്‌സ് കോളുകള്‍ റെക്കോഡ് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്തത് വലിയൊരു പോരായ്മയാണ്. ടാബ്ലറ്റില്‍ 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ മുതലായവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഐബോള്‍ സ്ലൈഡ് Enzo V8 ഓണ്‍ലൈനായി വാങ്ങാന്‍ കഴിയില്ല. Enzo V8-ന്റെ വിലയെക്കാള്‍ കുറഞ്ഞ തുകയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ കഴിയുമെന്നതിനാല്‍ ഇതിന് ഏതുവിധത്തിലുള്ള സ്വീകരണം ലഭിക്കുമെന്ന് അറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. സ്മാര്‍ട്ട്‌ഫോണിനെക്കാള്‍ വലുപ്പം കൂടിയ 4G VoLTE ഡിവൈസ് ആവശ്യമുള്ളവര്‍ക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

English summary
iBall Slide Enzo V8 with support for 4G VoLTE has been launched in India for Rs. 8,999. The tablet comes with a 7-inch display with HD resolution and a quad-core processor paired with 2GB RAM and 16GB storage space. The smartphone runs Android Nougat, supports 4G VoLTE and a 3500mAh battery but lacks a fingerprint sensor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot