ആൻഡ്രോയിഡ്, 4 ജി സപ്പോർട്ടുള്ള ലാവ മാഗ്നം എക്‌സ്എൽ, ഔറ, ഐവറി ടാബ്‌ലെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

|

ലാവ മാഗ്നം എക്‌സ്എൽ, ലാവ ഔറ, ലാവ ഐവറി സ്റ്റുഡൻറ്-ഫോകസ്‌ഡ് ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 10.1 ഇഞ്ച് ഡിസ്പ്ലേയുള്ള ലാവ മാഗ്നം എക്സ്എൽ, 8 ഇഞ്ച് ഡിസ്പ്ലേയുള്ള ലാവ ഔറ, 7 ഇഞ്ച് ഡിസ്പ്ലേയുള്ള ലാവ ഐവറി എന്നിവ വ്യത്യസ്ത ഡിസ്പ്ലേ വലുപ്പങ്ങളിൽ വിപണിയിൽ വരുന്നു. ലാവ മാഗ്നം എക്‌സ്എൽഏറ്റവും മികച്ച ഓഫറാണ്. എന്നാൽ, ഇവ മൂന്നും ഒരേ റാമും എക്സ്പാൻഡിബിൾ സ്റ്റോറേജുമായാണ് വരുന്നത്. റിയർ, ഫ്രണ്ട് ക്യാമറകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

 

ലാവ മാഗ്നം എക്‌സ്എൽ, ലാവ ഔറ, ലാവ ഐവറി: വിലയും, ലഭ്യതയും

ലാവ മാഗ്നം എക്‌സ്എൽ, ലാവ ഔറ, ലാവ ഐവറി: വിലയും, ലഭ്യതയും

ലാവ മാഗ്നം എക്‌സ്എലിന് 15,499 രൂപയാണെങ്കിലും കിഴിവുമായി വരുന്ന ലോഞ്ച് വിലയിൽ ഫ്ലിപ്കാർട്ടിൽ 11,999 രൂപയ്ക്ക് ലഭിക്കുന്നു. അതുപോലെ, ലാവ ഔറയുടെ വില 12,999 രൂപയാണെങ്കിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ 9,999 രൂപയ്ക്ക് ലഭ്യമാണ്. 9,499 രൂപ വില വരുന്ന ലാവ ഐവറി 7,399 രൂപയ്ക്ക് ലഭ്യമാണ്. ലാവ മാഗ്നം എക്‌സ്എൽ, ഔറ എന്നിവ ഗ്രേ നിറത്തിലും ഐവറി ബ്ലാക്ക് കളർ ഓപ്ഷനിലും ലഭ്യമാണ്. മൂന്ന് ടാബ്‌ലെറ്റുകളും 4 ജി കണക്റ്റിവിറ്റിയോടെയാണ് വരുന്നത്.

ലാവ മാഗ്നം എക്‌സ്എൽ, ലാവ ഔറ, ലാവ ഐവറി: സവിശേഷതകൾ
 

ലാവ മാഗ്നം എക്‌സ്എൽ, ലാവ ഔറ, ലാവ ഐവറി: സവിശേഷതകൾ

ഡ്യുവൽ സിം കണക്റ്റിവിറ്റി വരുന്ന മൂന്ന് ടാബ്‌ലെറ്റുകളും ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 10.1 ഇഞ്ച് എച്ച്ഡി (1,280x800 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുള്ള ലാവ മാഗ്നം എക്‌സ്എൽ 258 പിപിഐ പിക്‌സൽ ഡെൻസിറ്റി നൽകുന്നു. ലാവ ഔറയ്ക്ക് 8 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട്, അതേ റെസല്യൂഷനോടുകൂടിയ 7 ഇഞ്ച് ഡിസ്‌പ്ലേയാണ് ലാവ ഐവറിയിലും വരുന്നത്. മൂന്ന് ടാബ്‌ലെറ്റുകളിലും 390 നിറ്റ് പീക്ക് ബറൈറ്നെസുമുണ്ട്.

 ഐഫോൺ 12 സീരിസിൽ ചാർജർ നൽകാത്തതിന് ആപ്പിളിന് ബ്രസീലിൽ 20 ലക്ഷം ഡോളർ പിഴ ഐഫോൺ 12 സീരിസിൽ ചാർജർ നൽകാത്തതിന് ആപ്പിളിന് ബ്രസീലിൽ 20 ലക്ഷം ഡോളർ പിഴ

ലാവ മാഗ്നം എക്‌സ്എൽ, ഔറ

ലാവ മാഗ്നം എക്‌സ്എൽ, ഔറ എന്നിവ 2.0 ജിഗാഹെർട്സ് ക്ലോക്ക് ചെയ്ത ക്വാഡ് കോർ മീഡിയടെക് SoC പ്രോസസറുമായാണ് വരുന്നത്. ലാവ ഐവറി 1.3 ജിഗാഹെർട്സ് ക്ലോക്ക് ചെയ്ത ക്വാഡ് കോർ മീഡിയടെക് SoC പ്രോസസറുമായി വരുന്നു. മൂന്ന് ടാബ്‌ലെറ്റുകളിലും 2 ജിബി റാം ഉണ്ട്. എന്നാൽ, ലാവ മാഗ്നം എക്‌സ്എൽ, ഔറ എന്നിവയ്ക്ക് 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജും, ഐവറിക്ക് 16 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുണ്ട്. ഇതിൽ എല്ലാത്തിലും 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനും സാധിക്കും.

ലാവ ഐവറി

ലാവ മാഗ്നം എക്‌സ്എൽ, ലാവ ഐവറി എന്നിവയ്ക്ക് പിന്നിൽ 5 മെഗാപിക്സൽ ക്യാമറകളും മുൻവശത്ത് 2 മെഗാപിക്സൽ ക്യാമറയുമുണ്ട്. 8 മെഗാപിക്സലിൻറെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ലാവ ഔറയിൽ കാണാം. 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയവ ലാവ മാഗ്നം എക്സ്എൽ, ലാവ ഔറയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ലാവ ഐവറിക്ക് സമാനമായ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്, കൂടാതെ ബ്ലൂടൂത്ത് വി 4.2, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയുണ്ട്.

ലെനോവോ, എച്ച്പി, ഡെൽ, ഏസർ, കൂടാതെ മറ്റു ലാപ്ടോപ്പുകൾക്കും ഡിസ്കൗണ്ടുകളുമായി ആമസോൺ ലാപ്‌ടോപ്പ് ഡെയ്‌സ് സെയിൽലെനോവോ, എച്ച്പി, ഡെൽ, ഏസർ, കൂടാതെ മറ്റു ലാപ്ടോപ്പുകൾക്കും ഡിസ്കൗണ്ടുകളുമായി ആമസോൺ ലാപ്‌ടോപ്പ് ഡെയ്‌സ് സെയിൽ

ലാവ മാഗ്നം എക്‌സ്എൽ, ഔറ, ഐവറി ടാബ്‌ലെറ്റുകൾ ഇന്ത്യയിൽ

ലാവ മാഗ്നം എക്‌സ്എലിന് 6,100 എംഎഎച്ച് ബാറ്ററിയും ഔറയ്ക്ക് 5,100 എംഎഎച്ച് ബാറ്ററിയും ലാവ ഐവറിക്ക് 4,100 എംഎഎച്ച് ബാറ്ററിയുമുണ്ട്. ലാവ മാഗ്നം എക്സ്എലിന് 240.8x167.4x9.3 മില്ലിമീറ്റർ അളവും 530 ഗ്രാം ഭാരം, ലാവ ഔറയ്ക്ക് 210.1x121.6x9.3 മില്ലിമീറ്റർ അളവും, 350 ഗ്രാം ഭാരം, ലാവ ഐവറി 109.6x186.78x9.9 മില്ലിമീറ്റർ അളവും, 290 ഗ്രാം ഭാരവും വരുന്നു. എഡ്യൂസാക്ഷം പങ്കാളിത്തമുള്ള ലാവ ടാബ്‌ലെറ്റുകൾ വാങ്ങുന്നതിലൂടെ ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 27,000 രൂപ വിലമതിക്കുന്ന ഇ-ലേണിംഗ് കോഴ്സുകൾ സൗജന്യമായി നൽകുന്നു.

Most Read Articles
Best Mobiles in India

English summary
In India, the Lava Magnum XL, Lava Aura, and Lava Ivory Android tablets for students have been launched. The Lava Magnum XL has a 10.1-inch display, while the Lava Aura has an 8-inch display and the Lava Ivory has a 7-inch display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X