Home
Tablets

12.7 ഇഞ്ച് LCD സ്‌ക്രീൻ, ഗെയിമിങിനും സട്രീമിങിനും പുലി! ഇന്ത്യൻ മാർക്കറ്റിലേക്ക് അവനും വരുന്നു

സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല, ഇന്ത്യൻവിപണിയിൽ ടാബുകൾക്കും നല്ല മാർക്കറ്റുണ്ട്. ഇപ്പോഴിതാ Lenovo Idea Tab Pro ഇന്ത്യൻ വിപണിയിലെത്തി എന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്ട്രീമിംഗ്, ഡിസൈൻ വർക്ക്, ലൈറ്റ് ഗെയിമിംഗ് എന്നിവയ്ക്ക് അനുയോജ്യമായ 3K റെസല്യൂഷനോടുകൂടിയ 12.7 ഇഞ്ച് LCD സ്‌ക്രീനാണ് ഇതിനുള്ളത്. ക്വാഡ് JBL സ്പീക്കർ സിസ്റ്റവും ഡോൾബി അറ്റ്മോസ് പിന്തുണയും ഉള്ള ടാബ്ലെറ്റ് മികച്ച സൗണ്ട് എക്‌സ്പീരിയൻസും നൽകും. ഒക്ടാകോർ 4nm ഡൈമെൻസിറ്റി 8300 പ്രോസസർ നൽകുന്ന ഐഡിയ ടാബ് പ്രോ സുഗമമായ പ്രകടനം നടത്തും.

ടാബ് പി12 ൽ ഡൈമെൻസിറ്റി 7050 SoC-നേക്കാൾ 60 ശതമാനം കൂടുതലാണ് ഒക്ടാകോർ 4nmൽ ഉള്ളത്. 12 ജിബി വരെ റാമാണ് നൽകിയിരിക്കുന്നത്. 10,200 mAh ബാറ്ററി നൽകിയതിനാൽ ഇതിൽ 11 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകാൻ കഴിയും. 0.2mm കീ കോൺകാവിറ്റി ഉള്ള ഐഡിയ ടാബ് പ്രോ 2-ഇൻ-1 കീബോർഡ്, അധിക സംരക്ഷണത്തിനായി ഒരു സ്ലീക്ക് ഫോളിയോ കേസ് എന്നിവയുമായാണ് ഈ ടാബ് വരുന്നത്.

12.7 ഇഞ്ച് LCD സ്‌ക്രീൻ, ഗെയിമിങിനും സട്രീമിങിനും പുലി!

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ZUI 16 പ്രവർത്തിപ്പിക്കുന്ന ഈ ടാബിൽ സർക്കിൾ ടു സെർച്ച്, ജെമിനി, AI അസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകളുണ്ട്. ഫോൺ, ടാബ്, പിസി എന്നിവയിലേക്ക് ഫയലുകൾ ഷെയർ ചെയ്യാൻ ഷെയർ ഹബ്, ടാബ്ലെറ്റ് ആപ്പുകൾ പിസിയിലേക്ക് സ്ട്രീം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ആപ്പ് സ്ട്രീമിംഗ്, ഉപകരണങ്ങളിലുടനീളം തടസ്സമില്ലാതെ പകർത്താനും ഒട്ടിക്കാനും സ്മാർട്ട് ക്ലിപ്പ്‌ബോർഡ് തുടങ്ങിയ ലെനോവോ സ്മാർട്ട് കണക്ട് സവിശേഷതകളും ഇതിൽ നൽകിയിട്ടുണ്ട്.

എൽഇഡി ഫ്‌ലാഷോടു കൂടിയ 13MP AF പിൻ ക്യാമറയും 8MP FF ഫ്രണ്ട് ക്യാമറയുമാണ് ഇതിന് നൽകിയിരിക്കുന്നത്. പവർ കീയിലാണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ക്വാഡ് ജെബിഎൽ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നിവ ഇതിന് നൽകിയിട്ടുണ്ട്. ലെനോവോ ടാബ് പെൻ പ്ലസ് സ്‌റ്റൈലസ്, ഐഡിയ ടാബ് പ്രോ 2-ഇൻ-1 കീബോർഡ്, ഫോളിയോ കേസ് എന്നിവ ഇതിന്റെ കൂടെ ലഭിക്കും.

12.7 ഇഞ്ച് LCD സ്‌ക്രീൻ, ഗെയിമിങിനും സട്രീമിങിനും പുലി!

ലൂണ ഗ്രേ നിറത്തിലാണ് ഈ ടാബ് വിപണിയിലെത്തിയിട്ടുള്ളത്. ലെനോവോ ടാബ് പെൻ പ്ലസുള്ള ലെനോവോ ഐഡിയ ടാബ് പ്രോയുടെ 8 ജിബി + 128 ജിബി വേരിയന്റിന് 27,999 രൂപയാണ് വില വരുന്നത്. 12 ജിബി + 256 ജിബി വേരിയന്റിന് 30,999 രൂപയുമാണ് വില. ലെനോവോ ഇന്ത്യ സൈറ്റ് വഴി ഇത് വിൽപ്പനയിലുണ്ട്, മാർച്ച് 21 മുതൽ Amazon.inൽ ഇത് ലഭ്യമാകും. വില അൽപ്പം കൂടുതലാണെന്ന് തോന്നുന്നുണ്ടെങ്കിൽ ഇതിന്റെ സ്‌പെസിഫിക്കേഷൻ നോക്കിയാൽ ആതോന്നൽ മാറിക്കിട്ടും.

അതേ സമയം ഡിസ്പ്ലേയുടെ വലിപ്പം കൊണ്ട് ടാബുകൾക്കിടയിൽ കിങ് ആയി വിലസാൻ ഒരുങ്ങുന്ന ഒരാൾ പണിപ്പുരയിലുണ്ട്. സാക്ഷാൽ വൺപ്ലസിന്റെ പുത്രൻ. വൺപ്ലസ് പാഡ് 2 പ്രോ (OnePlus Pad 2 Pro ) ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 13.2 ഇഞ്ചിന്റെ 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 3.4K റെസല്യൂഷനോടുകൂടിയ എൽസിഡി സ്‌ക്രീൻ വൺപ്ലസ് പാഡ് 2 പ്രോയിയുടെ എറ്റവും പ്രധാന പ്രത്യേകത. 600 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസും ലഭിക്കും. 3.4 കെ റസലൂഷനുള്ള ഡിസ്‌പ്ലേയ്ക്ക് ഡോൾബി വിഷൻ പിന്തുണയുണ്ട്.

12.7 ഇഞ്ച് LCD സ്‌ക്രീൻ, ഗെയിമിങിനും സട്രീമിങിനും പുലി!

30 ഹെർട്സ്, 48 ഹെർട്‌സ്, 50 ഹെർട്സ്, 60 ഹെർട്സ്, 90 ഹെർട്സ്, 120 ഹെർട്സ്, 144 ഹെർട്സ് എന്നിങ്ങനെ റിഫ്രഷ്‌റേറ്റ് മാറ്റാനാവും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസിലാണ് ടാബിന്റെ പ്രവർത്തനം. ടെക്‌സ്‌ചേർഡ് ഫിനിഷോടുകൂടിയ മെറ്റൽ യുണിബോഡിയാണ് വൺപ്ലസ് ടാബ് 2 പ്രോക്ക് നൽകാൻ സാധ്യത. അഡ്രിനോ 750 ജിപിയു ആണിതിൽ നൽകിയിട്ടുള്ളത്.

10000 എംഎഎച്ച് ബാറ്ററിയിൽ 40 ദിവസത്തോളം സ്റ്റാന്റ്‌ബൈ മോഡിൽ ചാർജ് നിൽക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കൂടുതൽ ശക്തമായ ബാസ് എഫക്ട് മികച്ച ശബ്ദ പ്രകടനവും മികച്ച സ്റ്റീറിയോ ഓഡിയോയും നൽകാനായി ആറ് സ്പീക്കറുകളും നൽകിയിട്ടുണ്ട്. 10000 mAh ബാറ്ററിക്ക് 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് നൽകിയതിനാൽ 80 മിനിറ്റിൽ ടാബ് പൂർണ്ണമായി ചാർജ് ചെയ്യാമെന്ന് കമ്പനി പറയുന്നു.

More from GizBot

Best Mobiles in India

English summary
Lenovo has unveiled the Idea Tab Pro in India, featuring a 12.7-inch 3K LCD screen, a powerful octa-core Dimensity 8300 processor, and a 10,200mAh battery with 11 hours of video playback. The tablet offers immersive audio with a JBL quad-speaker system and Dolby Atmos support, alongside compatibility with the Lenovo Tab Pen Plus and 2-in-1 Keyboard. Running ZUI 16 based on Android 14, the Idea Tab Pro is designed for streaming, design work, and light gaming.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X