ലെനോവോ പി 11 പ്രോ ടാബ്‌ലെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഇന്ന് പുതിയ ലെനോവോ പി 11 പ്രോ ടാബ്‌ലെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ കൊറോണ സമയത്ത് ഏതാണ്ട് എല്ലാ ഓഫീസ് ജോലികളും വർക്ക്-ഫ്രം-ഹോം ആക്കിയതിനാൽ തന്നെ ടാബ്‌ലെറ്റുകളുടെ ആവശ്യം വളരെയധികം വർദ്ധിച്ചു. ലെനോവോയിൽ നിന്നുള്ള ഏറ്റവും പുതിയ പി 11 പ്രോ ടാബ്‌ലെറ്റ് പ്രീമിയം സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു, കൂടാതെ വേർപെടുത്താവുന്ന കീബോർഡും സ്റ്റൈലസ് പേനയും ഇതിലുണ്ട്. ഡ്യൂവൽ ക്യാമറകൾ, ക്വാഡ് സ്പീക്കറുകൾ എന്നിവ ഈ ടാബ്‌ലെറ്റിൻറെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ലെനോവോ പി 11 പ്രോ: ഇന്ത്യയിലെ വിലയും വിൽപ്പന തീയതിയും

ലെനോവോ പി 11 പ്രോ: ഇന്ത്യയിലെ വിലയും വിൽപ്പന തീയതിയും

ലെനോവോ പി 11 പ്രോയ്ക്ക് 44,999 രൂപയും കീബോർഡിന് 10,000 രൂപയും വില വരുന്നു. കീബോർഡ് ആദ്യത്തെ 30 ദിവസത്തേക്ക് 5,000 രൂപയ്ക്ക് ആമുഖ വില നൽകും. എന്നാൽ, ടാബ്‌ലെറ്റും കീബോർഡും ഒരുമിച്ച് വാങ്ങുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. സ്റ്റൈലസ് പേനയുടെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്ലേറ്റ് ഗ്രേ കളർ ഓപ്ഷനിൽ വരുന്ന ടാബ്‌ലെറ്റ് ഫെബ്രുവരി 14 ന് ആമസോൺ, ഫ്ലിപ്കാർട്ട്, ലെനോവോയുടെ ഓൺലൈൻ സ്റ്റോർ എന്നിവ വഴി വിൽപ്പന നടത്തും.

ലെനോവോ പി 11 പ്രോ സവിശേഷതകൾ

ലെനോവോ പി 11 പ്രോ സവിശേഷതകൾ

2 കെ റെസല്യൂഷനോടുകൂടിയ 11.5 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയും 87 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ലെനോവോ ടാബ് പി 11 പ്രോയിൽ ഉൾപ്പെടുന്നു. എച്ച്ഡി സർട്ടിഫൈഡ് വരുന്നതിനാൽ ഇതിൽ നിന്നും ഉയർന്ന ഡെഫനിഷൻ എക്സ്പിരിയൻസിൽ വീഡിയോകൾ കാണാൻ നിങ്ങൾക്ക് സാധിക്കുന്നു. അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജിയിൽ നിന്നാണ് ടാബ്‌ലെറ്റിന് കരുത്ത് ലഭിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ട്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ഇതിലുണ്ട്.

എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3000 സീരീസ് ജി‌പിയുമായി വരുന്നു അസ്യൂസ് റോഗ് സ്ട്രിക്‌സ് ജിഎ 35, ജിടി 35എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3000 സീരീസ് ജി‌പിയുമായി വരുന്നു അസ്യൂസ് റോഗ് സ്ട്രിക്‌സ് ജിഎ 35, ജിടി 35

ഫാസ്റ്റ് ചാർജ് 3.0 സപ്പോർട്ടുള്ള 8,600 എംഎഎച്ച് ബാറ്ററി

ഇത് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുകയും യുഎസ്ബി-സി പോർട്ട് വഴി ഫാസ്റ്റ് ചാർജ് 3.0 സപ്പോർട്ടുള്ള 8,600 എംഎഎച്ച് ബാറ്ററിയും വരുന്നു. 15 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുമെന്നും ടാബ്‌ലെറ്റ് അവകാശപ്പെടുന്നു. നാല് ജെ‌ബി‌എൽ സ്പീക്കറുകളും ഡോൾ‌ബി അറ്റ്‌മോസിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ലെനോവോ പി 11 പ്രോയുടെ ഇരുവശത്തും ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് വരുന്നത്. 13 എംപി മെയിൻ ലെൻസും 5 എംപി സെൻസറും റിയർ സെൻസറുകളിൽ ഉൾപ്പെടുന്നു.

ബോട്ട് റോക്കേർസ് 255 പ്രോ പ്ലസ് വയർലെസ് നെക്ക്ബാൻഡ് ഇയർഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾബോട്ട് റോക്കേർസ് 255 പ്രോ പ്ലസ് വയർലെസ് നെക്ക്ബാൻഡ് ഇയർഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

 8 എംപി ലെൻസുകൾ

നിങ്ങൾക്ക് 8 എംപി ലെൻസുകൾ ഇതിൽ ലഭിക്കും. മാത്രമല്ല, ടാബ്‌ലെറ്റ് ഒരു സിം സ്ലോട്ട് ഉപയോഗിച്ച് എൽടിഇയെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ പവർ ബട്ടണിൽ ഉൾച്ചേർത്തിരിക്കുന്ന ഫിസിക്കൽ ഫിംഗർപ്രിന്റ് സ്കാനർ വരുന്നുണ്ട്.ഈ ഡിവൈസിന് 485 ഗ്രാം ഭാരമാണ് വരുന്നത്.

നിങ്ങൾക്ക് വിലക്കുറവിൽ ഫ്ളിപ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിലിൽ നിന്നും വീട്ടുപകരണങ്ങൾ സ്വന്തമാക്കാംനിങ്ങൾക്ക് വിലക്കുറവിൽ ഫ്ളിപ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിലിൽ നിന്നും വീട്ടുപകരണങ്ങൾ സ്വന്തമാക്കാം

Best Mobiles in India

English summary
The P11 Pro tablet was introduced by Lenovo in India today. The demand for tablets has increased a lot because of this pandemic situation, as everything moved to home. Lenovo's new P11 Pro tablet is filled with premium features and has a detachable keyboard and stylus pen as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X