എസ്ഡി 855 ചിപ്‌സെറ്റുള്ള ലെനോവോ ടാബ് പി 12 പ്രോ ടാബ്‌ലെറ്റ് ഉടനെ അവതരിപ്പിച്ചേക്കും

|

ലെനോവോ ടാബ് പി 11 പ്രോയുടെ പിൻഗാമിയായി ടാബ് പി 12 പ്രോ എന്നറിയപ്പെടുന്ന പുതിയ ടാബ്‌ലെറ്റ് ലെനോവോ ഉടനെത്തന്നെ അവതരിപ്പിച്ചേക്കും. ഈ ടാബ്‌ലെറ്റിൻറെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിക്കൊണ്ട് വരാനിരിക്കുന്ന ടാബ്‌ലെറ്റ് ഗൂഗിൾ പ്ലേയ് കൺസോൾ ലിസ്റ്റിംഗിൽ കണ്ടെത്തി കഴിഞ്ഞു. ലെനോവോ ടാബ് പി 12 പ്രോയ്ക്ക് TB-Q706F എന്ന മോഡൽ നമ്പർ ഉണ്ടാകും. ഒരു സ്നാപ്ഡ്രാഗൺ പ്രോസസർ, ഉയർന്ന റെസല്യൂഷനുള്ള ഡിസ്പ്ലേ, കൂടാതെ മറ്റു പല മികച്ച സവിശേഷതകളും ലെനോവോ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലെനോവോ ടാബ് പി 12 പ്രോ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ കണ്ടെത്തി

ലെനോവോ ടാബ് പി 12 പ്രോ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ കണ്ടെത്തി

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് നൽകിയ വിവരങ്ങൾ അനുസരിച്ച്, 8 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 855 SoC പ്രോസസറിയിരിക്കും ലെനോവോ ടാബ് പി 12 പ്രോയ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 1600 × 2560 പിക്സൽ സ്ക്രീൻ റെസല്യൂഷനെ സപ്പോർട്ട് ചെയ്യുകയും 240 പിപിഐ പിക്സൽ ഡെൻസിറ്റിയും ഉണ്ടായിരിക്കും. കൂടാതെ, ടാബ് പി 12 പ്രോ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന ഈ ടാബ്‌ലെറ്റിൻറെ റെൻഡറും ഗൂഗിൾ പ്ലേയ് കൺസോളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് ലെനോവോ ടാബ് പി 11 പ്രോയുടെ അതേ രൂപകൽപ്പനയുമായി ലെനോവോ ടാബ് പി 12 പ്രോയും വരുമെന്നുള്ള കാര്യവും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ, എം15 ആർ6 ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചുഡെൽ ഏലിയൻവെയർ എം15 ആർ5 റൈസൺ എഡിഷൻ, എം15 ആർ6 ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

എസ്ഡി 855 ചിപ്‌സെറ്റുള്ള ലെനോവോ ടാബ് പി 12 പ്രോ ടാബ്‌ലെറ്റ് ഉടനെ അവതരിപ്പിച്ചേക്കും
 

എന്നാൽ, ഈ ടാബ്‌ലെറ്റിൻറെ ബാറ്ററി, സ്‌ക്രീൻ വലുപ്പം, ക്യാമറ സവിശേഷതകൾ തുടങ്ങിയ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 11.5 ഇഞ്ച് ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വലിയ സ്ക്രീൻ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇത് എച്ച്ഡി-സർട്ടിഫൈഡാണെങ്കിൽ ഉയർന്ന ഡെഫനിഷൻ വീഡിയോകൾ കാണാൻ നിങ്ങൾക്ക് സാധിക്കും. ഈ ടാബ്‌ലെറ്റിന് കീബോർഡും സ്റ്റൈലസ് പേൻ സപ്പോർട്ടും ഉണ്ടായിരിക്കും. ലെനോവോയിൽ നിന്നുമുള്ള ഒരു പ്രീമിയം ഓഫറായിരിക്കും ഈ ടാബ് പി 12 പ്രോയെന്ന് പ്രതീക്ഷിക്കാം. 44,999 രൂപ വിലയിലാണ് പി 11 പ്രോ വിപണിയിൽ പുറത്തിറക്കിയത്. അതിനാൽ ഈ പുതിയ ടാബിനും അതേ വിലവരുമോയെന്ന കാര്യം കാത്തിരുന്ന് കാണാം.

എസ്ഡി 855 ചിപ്‌സെറ്റുള്ള ലെനോവോ ടാബ് പി 12 പ്രോ ടാബ്‌ലെറ്റ് ഉടനെ അവതരിപ്പിച്ചേക്കും

ഇ-ലേണിംഗ് സമ്പ്രദായം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന പ്രോഡക്റ്റുകളിൽ ഒന്നാണ് ടാബ്‌ലെറ്റുകൾ. അതിനാൽ തന്നെ, പല സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും ഇപ്പോൾ ടാബ്‌ലെറ്റ് നിർമ്മാണത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ മറ്റുള്ള ബ്രാൻഡുകൾ ഒന്നിനുപുറകെ ഒന്നായി പുതിയ പ്രോഡക്റ്റുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, വരാനിരിക്കുന്ന ലെനോവോ ടാബ് പി 12 പ്രോ കുറച്ച് മത്സരത്തെ അഭിമുഖീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, വരാനിരിക്കുന്ന ടാബ് പി 12 പ്രോയുടെ ലോഞ്ച് തീയതിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കമ്പനി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

മൂന്ന് മോഡലുകളിൽ പുതിയ എൽജി ഗ്രാം 2021 ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചുമൂന്ന് മോഡലുകളിൽ പുതിയ എൽജി ഗ്രാം 2021 ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
Lenovo is likely to launch the Tab P12 Pro, the successor to the Lenovo Tab P11 Pro. The Google Play Console listing for the forthcoming tablet revealed major characteristics. The TB-Q706F will be the model number for the Lenovo Tab P12 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X