പ്രോമോഷൻ ഡിസ്‌പ്ലേയും എം 1 ചിപ്‌സെറ്റുമായി പുതിയ ആപ്പിൾ ഐപാഡ് പ്രോ രണ്ട് മോഡലുകളിൽ അവതരിപ്പിച്ചു

|

ആപ്പിൾ എം 1 പ്രോസസറുകളുള്ള ഐപാഡ് പ്രോ മോഡലുകൾ കമ്പനിയുടെ സ്പ്രിംഗ് ലോഡഡ് ഇവന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. എട്ട് കോർ രൂപകൽപ്പനയുള്ള ഇത് ഒറിജിനൽ ഐപാഡിനെ അപേക്ഷിച്ച് 75 മടങ്ങ് വേഗത്തിൽ സിപിയു പ്രവർത്തിക്കുന്നുവെന്ന് ആപ്പിൾ പറയുന്നു. ഗ്രാഫിക്സ് പ്രകടനം ഫസ്റ്റ് ജനറേഷൻ ഐപാഡിനേക്കാൾ 1,500 മടങ്ങ് വേഗത്തിലും പ്രീവിയസ് ജനറേഷനേക്കാൾ 40 ശതമാനം വേഗത്തിലുമാണ് ഇതിൽ നടക്കുന്നത്. പ്രോമോഷൻ ഡിസ്പ്ലേകൾ, 5 ജി സപ്പോർട്ട്, ഏറ്റവും പുതിയ എക്സ്ബോക്സ്, പിഎസ് 5 കൺട്രോളറുകൾക്കുള്ള സപ്പോർട്ട് എന്നിവയുമായാണ് ഐപാഡ് പ്രോ മോഡലുകൾ വരുന്നത്. ഒരു പുതിയ 2 ടിബി സ്റ്റോറേജ് കോൺഫിഗറേഷനും ലഭ്യമാണ്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഐപാഡ് പ്രോ മോഡലുകൾക്ക് തണ്ടർബോൾട്ട് സപ്പോർട്ട് ലഭിക്കുന്നു.

 

ഐപാഡ് പ്രോയ്ക്ക് എത്രയാണ് വില ?

ഐപാഡ് പ്രോയ്ക്ക് എത്രയാണ് വില ?

11 ഇഞ്ച് ഐപാഡ് പ്രോ വൈ-ഫൈ മോഡലിന് 799 ഡോളർ (ഏകദേശം 60,300 രൂപ), വൈ-ഫൈ + സെല്ലുലാർ മോഡലിന് 999 ഡോളർ (ഏകദേശം 75,400 രൂപ) എന്നിങ്ങനെ വില ആരംഭിക്കുന്നു. 12.9 ഇഞ്ച് ഐപാഡ് പ്രോ വൈ-ഫൈ മോഡലിന് 1,099 ഡോളർ (ഏകദേശം 82,900 രൂപ), വൈ-ഫൈ + സെല്ലുലാർ മോഡലിന് 1,299 ഡോളർ (ഏകദേശം 98,000 രൂപ) വില വരുന്നു. 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി, 2 ടിബി സ്റ്റോറേജ് മോഡലുകൾ സിൽവർ, സ്‌പേസ് ഗ്രേ നിറങ്ങളിൽ വിപണിയിൽ വരും. പുതിയ ഐപാഡ് പ്രോ മോഡലുകൾ ഏപ്രിൽ 30 മുതൽ ഇന്ത്യയുൾപ്പെടെ 31 രാജ്യങ്ങളിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാക്കുകയും മെയ് പകുതിയിൽ വിൽപ്പനയ്‌ക്കെത്തിക്കുകയും ചെയ്യും. ഇന്ത്യയിൽ 11 ഇഞ്ച് ഐപാഡ് പ്രോ 128 ജിബി വൈ-ഫൈ മോഡലിന് 71,900 രൂപ മുതലും, 128 ജിബി വൈ-ഫൈ + സെല്ലുലാർ മോഡലിന് 85,900 രൂപ മുതലുമാണ് വിലയാരംഭിക്കുന്നത്. 12.9 ഇഞ്ച് ഐപാഡ് പ്രോ 128 ജിബി വൈ-ഫൈ മോഡലിന് 99,900 രൂപയും, വൈ-ഫൈ + സെല്ലുലാർ മോഡലിന് 1,13,900 രൂപയുമാണ് വില വരുന്നത്.

പ്രോമോഷൻ ഡിസ്‌പ്ലേയും എം 1 ചിപ്‌സെറ്റുമായി പുതിയ ആപ്പിൾ ഐപാഡ് പ്രോ
 

128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് മോഡലുകൾക്ക് 8 ജിബി റാമും, 1 ടിബി, 2 ടിബി സ്റ്റോറേജ് മോഡലുകൾക്ക് 16 ജിബി റാമും ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇപ്പോൾ തണ്ടർബോൾട്ടും, യുഎസ്ബി 4 പ്രീവിയസ് ജനറേഷൻ ഐപാഡ് പ്രോ മോഡലുകളെ അപേക്ഷിച്ച് വയർഡ് കണക്ഷനുകൾക്ക് 4 മടങ്ങ് ബാൻഡ്‌വിഡ്ത്ത് നൽകുന്നു. 6 കെ റെസല്യൂഷനിൽ പ്രോ ഡിസ്പ്ലേ എക്സ്ഡിആർ ഉൾപ്പെടെയുള്ള ഉയർന്ന റെസല്യൂഷൻ എക്സ്റ്റർനൽ ഡിസ്പ്ലേകളെ സപ്പോർട്ട് ചെയ്യുന്നതിനായി പുതിയ ഐപാഡ് പ്രോ മോഡലുകളെ ഇത് അനുവദിക്കുന്നു. വൈ-ഫൈ 6 (802.11ax), ബ്ലൂടൂത്ത് വി 5 കണക്റ്റിവിറ്റിയും ഇതിലുണ്ട്.

 പുതിയ ആപ്പിൾ ഐപാഡ് പ്രോ രണ്ട് മോഡലുകളിൽ അവതരിപ്പിച്ചു

അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (122-ഡിഗ്രി ഫീൽഡ് വ്യൂ, എഫ് / 2.4 അപ്പർച്ചർ) വരുന്ന പുതിയ ഐപാഡ് പ്രോയ്ക്ക് 12 മെഗാപിക്സൽ സെൻസർ ലഭിക്കുന്നു, ഇത് സെന്റർ സ്റ്റേജിനെ സപ്പോർട്ട് ചെയ്യുന്നു. പിന്നിലായി മെഗാപിക്സൽ വൈഡ് ആംഗിൾ + 10 മെഗാപിക്സൽ അൾട്രാ വൈഡ് എഫ് / 2.4 അപ്പേർച്ചറും 125 ഡിഗ്രി ഫീൽഡ് വ്യൂവും) വരുന്ന ഒരു ലിഡാർ സ്കാനറുമുള്ളരണ്ട് ക്യാമറ സെൻസറുകളുമുണ്ട്. ഐപാഡിന് പുറകിലായി 2x ഒപ്റ്റിക്കൽ സൂമും വരുന്നു. എം 1 പ്രോസസറിലെ ഐ‌എസ്‌പിക്കും ന്യൂറൽ എഞ്ചിനും പുതിയ ഐപാഡ് പ്രോയ്ക്ക് സ്മാർട്ട് എച്ച്ഡിആർ 3 നൽകുന്നു. അവ മാജിക് കീബോർഡിനെയും സെക്കണ്ട് ജനറേഷൻ ആപ്പിൾ പെൻസിലിനെയും സപ്പോർട്ട് ചെയ്യുന്നു. 11 ഇഞ്ച് ഐപാഡ് പ്രോയുടെ ഭാരം 470 ഗ്രാമും, 12.9 ഇഞ്ച് മോഡലിന് 685 ഗ്രാമുമാണ് വരുന്നത്. 20W യുഎസ്ബി ടൈപ്പ്-സി പവർ അഡാപ്റ്റർ ഉപയോഗിച്ചാണ് ഇവ വിപണിയിൽ വരുന്നത്. നാല് സ്പീക്കർ സംവിധാനവും, അഞ്ച് സ്റ്റുഡിയോ നിലവാരമുള്ള മൈക്രോഫോണുകളും ഇതിൽ അവതരിപ്പിക്കുന്നു.

Most Read Articles
Best Mobiles in India

English summary
According to Apple, it has an eight-core design that offers 75 times faster CPU speed than the original iPad. Graphics output is more than 1,500 times faster than the first-generation iPad and 40% faster than the previous-generation iPad.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X