Home
Tablets

ടാബുകളുടെ ലോകത്ത് ഇവൻ വിലസും: വൺപ്ലസ് പാഡ് 2 പ്രോ ഉടൻ വിപണിയിലേക്ക്‌

ഡിസ്‌പ്ലേയുടെ വലിപ്പം കൊണ്ട് ടാബുകൾക്കിടയിൽ കിങ് ആയി വിലസാൻ ഒരുങ്ങുന്ന ഒരാൾ പണിപ്പുരയിലുണ്ട്. സാക്ഷാൽ വൺപ്ലസിന്റെ പുത്രൻ. വൺപ്ലസ് പാഡ് 2 പ്രോ (OnePlus Pad 2 Pro ) ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 13.2 ഇഞ്ചിന്റെ 144 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 3.4K റെസല്യൂഷനോടുകൂടിയ എൽസിഡി സ്‌ക്രീൻ വൺപ്ലസ് പാഡ് 2 പ്രോയിയുടെ എറ്റവും പ്രധാന പ്രത്യേകത. 600 നിറ്റ്സ് വരെ ബ്രൈറ്റ്നെസും ലഭിക്കും. 3.4 കെ റസലൂഷനുള്ള ഡിസ്പ്ലേയ്ക്ക് ഡോൾബി വിഷൻ പിന്തുണയുണ്ട്. 30 ഹെർട്‌സ്, 48 ഹെർട്സ്, 50 ഹെർട്‌സ്, 60 ഹെർട്‌സ്, 90 ഹെർട്‌സ്, 120 ഹെർട്‌സ്, 144 ഹെർട്‌സ് എന്നിങ്ങനെ റിഫ്രഷ്റേറ്റ് മാറ്റാനാവും.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് ടാബിന്റെ പ്രവർത്തനം. ടെക്സ്ചേർഡ് ഫിനിഷോടുകൂടിയ മെറ്റൽ യുണിബോഡിയാണ് വൺപ്ലസ് ടാബ് 2 പ്രോക്ക് നൽകാൻ സാധ്യത. അഡ്രിനോ 750 ജിപിയു ആണിതിൽ നൽകിയിട്ടുള്ളത്. 10000 എംഎഎച്ച് ബാറ്ററിയിൽ 40 ദിവസത്തോളം സ്റ്റാന്റ്ബൈ മോഡിൽ ചാർജ് നിൽക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ടാബുകളുടെ ലോകത്ത് ഇവൻ വിലസും

കൂടുതൽ ശക്തമായ ബാസ് എഫക്ട് മികച്ച ശബ്ദ പ്രകടനവും മികച്ച സ്റ്റീറിയോ ഓഡിയോയും നൽകാനായി ആറ് സ്പീക്കറുകളും നൽകിയിട്ടുണ്ട്. 10000 mAh ബാറ്ററിക്ക് 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് നൽകിയതിനാൽ 80 മിനിറ്റിൽ ടാബ് പൂർണ്ണമായി ചാർജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. വൺപ്ലസ് സ്റ്റൈലോ 2 എന്ന റ്റൈലസ് പെൻ ടാബിൽ എഴുതുന്നതിനും വരയ്ക്കുന്നതിനുമായി ഉപയോഗിക്കാം.

കൂടാതെ വൺപ്ലസ് സ്മാർട്ട് കീബോർഡും ഇതിൽ ഉപയോഗിക്കാവുന്നതാണ്. 13 എംപി റിയർ ക്യാമറയയും 8 എംപി മുൻ ക്യാമറയും വൺപ്ലസ് പാഡ് 2 പ്രോയിലും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് ക്യാമറകളിലും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യമുണ്ട്. ഫേസ് അൺലോക്ക് ലഭ്യമാണ്.

വൈഫൈ ഓപ്ഷൻ മാത്രമാണ് ഇതിനുള്ളത്. ചാർജ് ചെയ്യുന്നതിനും ഓഡിയോ ഡിവൈസുകൾക്കും വേണ്ടി ടൈപ്പ് സി പോർട്ട് നൽകാനാണ് സാധ്യത. ഫോട്ടോകളിൽ നിന്നും ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാൻ AI Eraser 2.0 സവിശേഷതകളുണ്ട്. സ്റ്റിക്കർ ഉണ്ടാക്കാൻ സ്മാർട്ട് കട്ടൗട്ട്, എഐ സമ്മറി ആന്റ് എഐ റൈറ്റർ പോലുള്ള ഫീച്ചറുകളുള്ള എഐ ടൂൾബോക്‌സുകളും വൺപ്ലസ് ടാബ് 2 പ്രോയിൽ ഉണ്ടാകുമെന്ാണ് ടെക് വിദഗ്ദരുടെ അഭിപ്രായം.

ടാബുകളുടെ ലോകത്ത് ഇവൻ വിലസും

16 ജിബി വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇന്റേണൽ സ്റ്റോറേജും വൺപ്ലസ് പാഡ് 2 പ്രോ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലുമിനിയം യുണിബോഡി സീംലെസ് ഡിസൈൻ ദീർഘകാല സ്ഥിരതയും നൽകുന്നു. അനോഡൈസേഷൻ, സ്‌ക്രാച്ച്-ഫ്രീ സവിശേഷത ഉറപ്പാക്കുന്നു. സ്‌നാപ് ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഏറ്റവും വേഗത്തിലുള്ള പെർഫോമെൻസ് ഉറപ്പാക്കും.

ക്വാൽകോം അഡ്രനോ ജിപിയു പുതുക്കിയതോടെ 25% വേഗതയുള്ള ഗ്രാഫിക്‌സ് റൻഡറിംഗും 25% മെച്ചപ്പെട്ട GPU പവർ എഫിഷ്യൻസി കൂടി ലഭിക്കുന്നുണ്ട്. വൺപ്ലസ് പാഡ് 2 പ്രോയിൽ ഗെയിമിംഗും സ്ട്രീമിങ്ങും മെച്ചപ്പെടുമെന്നുമാണ് ടെക് വിദഗ്ദരുടെ വിലയിരുത്തൽ. ഫയലുകൾ/ഡോക്യുമെന്റുകൾ എളുപ്പത്തിൽ സ്‌കാൻ ചെയ്യാനും നിരവധി AI ഫീച്ചറുകളും അവതരിപ്പിക്കും.

ഗെയിമിങ് പ്രേമികൾക്ക് ഹൈപ്പർ ബൂസ്റ്റ് മോഡ് മികച്ച ഗെയിമിംഗ് അനുഭവും വൺപ്ലസ് പാഡ് 2 പ്രോ നൽകും. ഈ വർഷം ആദ്യ പകുതിയിൽ ചൈനയിൽ വൺപ്ലസ് പാഡ് 2 പ്രോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ഇതിന്റെ ലഭ്യത സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും വൺപ്ലസിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

More from GizBot

Best Mobiles in India

English summary
OnePlus is set to launch the OnePlus Pad 2 Pro in mid-2025, featuring significant upgrades such as the Snapdragon 8 Elite processor, up to 16GB RAM, and 1TB of internal storage. The tablet will also offer a larger 13.2-inch 3.4K LCD display with a 144Hz refresh rate, catering to gaming and e-sports enthusiasts. These enhancements mark a major leap from its predecessor, the OnePlus Pad Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X