Home
Tablets

ഹെന്റമ്മോ! 12140mAh ബാറ്ററിയും 13.2-ഇഞ്ച് ഡിസ്പ്ലേയും സഹിതം വൺപ്ലസ് പാഡ് 2 പ്രോ ലോഞ്ച് ചെയ്തു

വൺപ്ലസ് തങ്ങളുടെ ടാബ്‌ലെറ്റ് നിരയിലേക്ക് ഒരു കിടിലൻ ടാബ് കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഒപ്പോ പാഡ് 4 പ്രോയ്ക്ക് സമാനമായ ഫീച്ചറുകളുമായി വൺപ്ലസ് പാഡ് 2 പ്രോ (OnePlus Pad 2 Pro) എന്ന ടാബ് ആണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകളെ വെല്ലുന്ന കിടിലൻ ഫീച്ചറുകളാണ് ഈ ടാബിനെ ശ്രദ്ധേയമാക്കുന്നത്. 16ജിബി വരെ റാമും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റും അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. 5.97mm സ്ലീക്ക് മെറ്റൽ യൂണിബോഡി ഡിസൈൻ ആണ് ഈ ടാബിന് ഉള്ളത്.

കിടിലൻ ഗെയിമിങ് ലക്ഷ്യമിട്ട് കൂടി അ‌വതരിപ്പിച്ചിരിക്കുന്നതിനാൽ 2.1K അൾട്രാ-ഹൈ ഇമേജ് ക്വാളിറ്റിയും 120 ഫ്രെയിംസ് അൾട്രാ-ഹൈ ഫ്രെയിം റേറ്റും ഒരേ സമയം പ്രവർത്തനക്ഷമമാക്കാനും ഇതിന് കഴിയും. NFC ഫംഗ്‌ഷനെ സംയോജിപ്പിക്കുന്ന സ്മാർട്ട് ടച്ച് കീബോർഡും ഇതിലുണ്ട്. 5ജി ഷെയറിങ് അ‌ടക്കമുള്ള ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.

12140mAh ബാറ്ററിയും 13.2-ഇഞ്ച് ഡിസ്പ്ലേയും സഹിതം വൺപ്ലസ് പാഡ് 2 പ്രോ

വൺപ്ലസ് പാഡ് 2 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 13.2 ഇഞ്ച് (3392 x 2400) 3.4K 144Hz ഡിസ്പ്ലേ, 315 PPI, ഡോൾബി വിഷൻ, 900 nits വരെ HBM ബ്രൈറ്റ്നസ്, 144/120/90/60/50/48/30Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 540Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഇതിലുണ്ട്.

4.32Hz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ടാബിന്റെ കരുത്ത്. മികച്ച ഗ്രാഫിക്സിനായി അഡ്രിനോ 830 GPU ഉണ്ട്. കൂടാതെ 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്.

12140mAh ബാറ്ററിയും 13.2-ഇഞ്ച് ഡിസ്പ്ലേയും സഹിതം വൺപ്ലസ് പാഡ് 2 പ്രോ

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ൽ ആണ് വൺപ്ലസ് പാഡ് 2 പ്രോയുടെ പ്രവർത്തനം. റിയർ പാനലിലെ ക്യാമറ ബമ്പിനുള്ളിൽ 13MP ക്യാമറയുണ്ട്, LED ഫ്ലാഷ് സഹിതം ആണ് ഇത് എത്തുന്നത്. എട്ട് സ്പീക്കറുകൾ (4 മിഡ്-ബാസ് യൂണിറ്റുകൾ + 4 ട്വീറ്റർ അൾട്രാ-വൈഡ്‌ബാൻഡ് യൂണിറ്റുകൾ), ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് സർട്ടിഫിക്കേഷൻ, വൈ-ഫൈ 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-സി USB 3.2 Gen1 @ 5Gbps, 5G ഷെയറിങ്, NFC, 67W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 12140mAh ബാറ്ററി എന്നീ ഫീച്ചറുകളും വൺപ്ലസ് പാഡ് 2 പ്രോയിൽ നൽകിയിരിക്കുന്നു.

289.61 × 209.66 × 5.97mm വലിപ്പവും 675 ഗ്രാം ഭാരവും വൺപ്ലസ് പാഡ് 2 പ്രോയ്ക്ക് ഉണ്ട്. ഡീപ് സീ ബ്ലൂ, ഗ്ലേസിയർ സിൽവർ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. ഫോണിനടുത്തായിരിക്കുമ്പോൾ ഓട്ടോമാറ്റിക്കായി ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യാനും ഈ വൺപ്ലസ് ടാബിസ് കഴിയും.

12140mAh ബാറ്ററിയും 13.2-ഇഞ്ച് ഡിസ്പ്ലേയും സഹിതം വൺപ്ലസ് പാഡ് 2 പ്രോ

വൺപ്ലസ് പാഡ് 2 പ്രോയുടെ 8GB + 256GB വേരിയന്റിന് 3199 യുവാൻ (ഏകദേശം 37,875 രൂപ) ആണ് വില. 12GB + 256GB വേരിയന്റിന് 3499 യുവാൻ (ഏകദേശം 41,430 രൂപ), 12GB + 512GB ​വേരിയന്റിന് 3799 യുവാൻ (ഏകദേശം 44,980 രൂപ), 16GB+512GB വേരിയന്റിന് 3999 യുവാൻ (ഏകദേശം 47,350) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു.

കൂടാതെ സ്മാർട്ട് ടച്ച് കീബോർഡ് 699 യുവാൻ (ഏകദേശം 8,275 രൂപ) വിലയിലും വൺപ്ലസ് സ്മാർട്ട് ​സ്റ്റൈലസ് പ്രോ 499 യുവാൻ (ഏകദേശം 5,905 രൂപ) വിലയിലും പ്രൊട്ടക്റ്റീവ് കേസ് 199 യുവാൻ (ഏകദേശം 2,355) വിലയിലും വാങ്ങാനാകും. മെയ് 20 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

Best Mobiles in India

English summary
OnePlus Pad 2 Pro launched with 12140mAh battery. The 8GB + 256GB variant of the Pad 2 Pro is priced at 3199 yuan (approximately Rs. 37,875). The 12GB + 256GB variant is priced at 3499 yuan (approximately Rs. 41,430), the 12GB + 512GB variant is priced at 3799 yuan (approximately Rs. 44,980), and the 16GB + 512GB variant is priced at 3999 yuan (approximately Rs. 47,350).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X