പഠിക്കാനും പഠിപ്പിക്കാനും കളിക്കാനും കളിപ്പിക്കാനും ഇത് ബെസ്റ്റ്: ഓപ്പോ പുറത്തിറക്കുന്നത് മികച്ച ടാബ്
നിത്യജീവിതത്തിൽ സ്മാർട്ട് ഫോൺ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ഇപ്പോൾ ടാബ്ലറ്റുകളും. ചിലർക്ക് ജോലിയുടെ ഭാഗമായി ടാബ് നിർബന്ധമാണ്. ജോലിക്കാർക്ക് മാത്രമല്ല, വിദ്യാർഥികൾക്കും പഠനകാര്യങ്ങൾക്ക് വേണ്ടി ടാബ് ഉപയോഗിക്കുന്നത് സാധാരണയായിട്ടുണ്ട്. അതിനാൽ തന്നെ വിവിധ സെഗ്‌മെൻറുകളിൽ നിരവധി കമ്പനികളുടെ ടാബുകൾ വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ പുത്തൻ ടാബും കൂടി വിപണിയിലെത്താൻ പോവുകയാണ്. അതിനെ ഒന്ന് പരിചയപ്പെടാം. ഒരുപിടി പുത്തൻ ഫീച്ചറുകളുമായി എത്തുകയാണ് ഓപ്പോ പാഡ് 4 പ്രോ ടാബ്ലറ്റ്. ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ്-പവർ ടാബ്ലെറ്റ് ആയിരിക്കുമെന്നാണ് കമ്പനിയുടെ വാദം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ പാഡ് 3 പ്രോയ്ക്ക് പകരമായാണ് ഓപ്പോ പാഡ് 4 പ്രോ എന്ന പേരിൽ ഒരു ഫ്‌ലാഗ്ഷിപ്പ് ടാബ്ലെറ്റ് പുറത്തിറക്കുന്നത്. ഓപ്പോ ഫൈൻഡ് എക്‌സ് 8 അൾട്രയ്ക്കൊപ്പം ഓപ്പോ പാഡ് 4 പ്രോയും ചൈനയിൽ പുറത്തിറങ്ങുമെന്നാണ് ടെക് വിദഗ്ദരുടെ കണക്കുകൂട്ടൽ. ഡിവൈസിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 8 കോറുകൾ ഉള്ള ക്വാൽകം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ആണ്.

AI System Booster 2.1ൽ പ്രവർത്തിക്കുന്ന പ്രോസസർ മൾട്ടി ടാസ്‌കിങ് എളുപ്പമാക്കുന്നതിനൊപ്പം വളരെക്കുറിച്ച് ബാറ്ററി മാത്രമേ ഉപയോഗിക്കൂ. അതായത്, ഹൈ റെസല്യൂഷൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ, മൾട്ടി ടാസ്‌കിങ് തുടങ്ങിയ കാര്യങ്ങൾ തീരെ ലാഗ് ഇല്ലാതെ ടാബ്ലറ്റിന് ചെയ്യാനാകും. വലിയ ബാറ്ററിയാണ് ഡിവൈസിലുള്ളത്. 10000 mAh battery ദിവസം മുഴുവൻ നീണ്ടുനിൽക്കും.
ഓപ്പോ പറയുന്നത് തുടർച്ചയായി 12 മണിക്കൂർ ഫുൾ എച്ച് ഡി വീഡിയോ കണാനുള്ള കരുത്ത് ബാറ്ററിക്ക് ഉണ്ടെന്നാണ്. വലിയ ബാറ്ററിയാണെങ്കിലും ഓപ്പോയുടെ ഡിസൈൻ മേന്മ ബാറ്ററിയെ ഡിവൈസിനുള്ളിൽ ബുദ്ധിമുട്ടുകളില്ലാതെ സമന്വയിപ്പിക്കുന്നുണ്ട്. നല്ല ഗ്രിപ്പും വളരെ നേർത്ത ഭാരമില്ലാത്ത ബോഡിയും ഡിവൈസിനുണ്ട്. 3.4K റെസല്യൂഷനുള്ള 13.2 ഇഞ്ച് ഡിസ്‌പ്ലേയും ഓപ്പോ പാഡ് 4 പ്രോ ടാബ്ലെറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്
ഓപ്പോ പാഡ് 4 പ്രോയിൽ വളരെ കനം കുറഞ്ഞ, ഭാരം കുറഞ്ഞ, കൈകളിൽ ഉറച്ചിരിക്കുന്ന ഒരു ഡിസൈനിലാണ് വരുന്നത്. പക്ഷേ, കനം കുറവാണെങ്കിലും പെർഫോമൻസിൽ ഓപ്പോ പാഡ് 4 പ്രോ ഒട്ടും പിന്നിലല്ല. കരുത്തുള്ള മെറ്റാലിക് ബോഡി, കൂടുതൽ ഒപ്റ്റിമൈസ്ഡ് ആയ പ്രോസസർ, മെച്ചപ്പെട്ട ഹാർഡ് വെയർ, വലിയ ഡിസ്പ്ലേ എന്നിവയും പ്രത്യേകതകളാണ്. നല്ല പ്രകടനം കാഴ്ച്ചവെക്കുന്ന, വിദ്യാഭ്യാസത്തിനും വിനോദത്തിനും ഇണങ്ങുന്ന ചോയ്സ് ആണ് ഓപ്പോ പാഡ് 4 പ്രോ.

ഒരുപിടി പുതിയ ഫീച്ചറുകളാണ് പുതിയ ഓപ്പോ പാഡ് 4 പ്രോയിലുള്ളത്. മൾട്ടി ഡിവൈസ് കൺക്ഷൻ ഒരു നല്ല ഉദാഹരണമാണ്. അടുത്തുള്ള മറ്റു ഡിവൈസുകളുമായി കണക്റ്റ് ചെയ്യാൻ ഇത് സഹായിക്കും. ഫോൺസ്‌ക്രീൻ ടാബ്ലെറ്റിലേക്ക് കാസ്റ്റ് ചെയ്യാനും കഴിയും. റിവേഴ്സ് കൺട്രോൾ, ടെക്സ്റ്റ് ഇൻപുട്ട്, ഫോണിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ എന്നിവയും ഇതിലുണ്ട്. നിങ്ങളുടെ കൈവശമുള്ള എല്ലാ ഡിവൈസുകളും ഏറ്റവും കുറഞ്ഞത് ആൻഡ്രോയിഡ് സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്നതാകണം എന്നത് മാത്രമാണ് നിബന്ധന.
വലിയ സ്‌ക്രീനിന് ധാരാളം പ്രത്യേകതകളുണ്ട്. രണ്ട് വിരലുകൾ ഉപയോഗിച്ച് സ്‌ക്രീനിന്റെ മധ്യത്തിൽ നിന്ന് സൈ്വപ് ചെയ്താൽ സ്‌ക്രീൻ സ്പ്ലിറ്റ് ചെയ്യാം. അല്ലെങ്കിൽ ഡ്യുവൽ വിൻഡോ എന്ന ഫീച്ചർ ഉപയോഗിച്ച് ഒരു ആപ്പിനുള്ളിലെ ഒന്നിലധികം പേജുകൾ വ്യത്യസ്തമായി തുറക്കാം. ഇത് പേജ് സ്വിച് ചെയ്യുന്നത് ഒഴിവാക്കാൻ സഹായിക്കും.സുരക്ഷയ്ക്കും ഡിവൈസിൽ പ്രത്യേക സ്ഥാനമുണ്ട്. ക്ലിപ്ബോർഡുകൾ വായിക്കാൻ ഏതെല്ലാം ആപ്പുകൾക്ക് പെർമിഷൻ ഉണ്ടെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. തേഡ്-പാർട്ടി ആപ്പുകൾ ക്ലിപ്ബോർഡ് ആക്സസ് ചെയ്താൽ അലേർട്ട് ലഭിക്കും.


Click it and Unblock the Notifications








