സ്നാപ്ഡ്രാഗൺ 660 SoC പ്രോസസറുള്ള പാനസോണിക് ടഫ്ബുക്ക് എസ് 1 റഗ്ഡ് ആൻഡ്രോയിഡ് ടാബ്‌ലെറ്റ് അവതരിപ്പിച്ചു

|

ലോജിസ്റ്റിക്സ്, ഗതാഗതം, റീട്ടെയിൽ, ഫീൽഡ് സേവനം, മറ്റ് വിപണികൾ എന്നിവ ലക്ഷ്യമിട്ടുള്ള പാനസോണിക് ടഫ്ബുക്ക് എസ് 1 റഗ്ഡ് ടാബ്‌ലെറ്റ് യുഎസിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 10 ൽഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്‌ലെറ്റിന് ഓപ്‌ഷണൽ ഇന്റഗ്രേറ്റഡ് ബാർകോഡ് റീഡർ, ഓപ്‌ഷണൽ എക്സ്റ്റെൻഡഡ് ബാറ്ററി ലൈഫ് പോലുള്ള സവിശേഷതകളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കുവാൻ പാനസോണിക് ടഫ്ബുക്ക് എസ് 1 ന് ചുറ്റും കട്ടിയുള്ള ബെസലുകളുമുണ്ട്. ഐപി 65 നും ഐപി 67 നും ഇടയിൽ വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഈ ടാബ്‌ലെറ്റിലുണ്ട്. പാനസോണിക് ടഫ്ബുക്ക് എസ് 1 ന് ഒരു റാമും സ്റ്റോറേജ് കോൺഫിഗറേഷനും സിംഗിൾ കളർ ഓപ്ഷനുമുണ്ട്.

പാനസോണിക് ടഫ്ബുക്ക് എസ് 1 ടാബ്‌ലെറ്റിൻറെ വില

പാനസോണിക് ടഫ്ബുക്ക് എസ് 1 ടാബ്‌ലെറ്റിൻറെ വില

പാനസോണിക് ടഫ്ബുക്ക് എസ് 1 ൻറെ സിംഗിൾ 4 ജിബി റാം + 64 ജിബി മോഡലിന് യുഎസിൽ 2,499 ഡോളർ (ഏകദേശം 1.82 ലക്ഷം രൂപ) വിലയുണ്ട്. ഇത് യു‌എസിൽ നിന്നും ഇപ്പോൾ വിൽപ്പനയ്ക്ക് മാത്രമായി ലഭ്യമാണ്, മാത്രമല്ല ഈ ഡിവൈസിൻറെ അന്തർ‌ദ്ദേശീയ ലഭ്യതയെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും ലഭ്യമാക്കിയിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

പാനസോണിക് ടഫ്ബുക്ക് എസ് 1 ടാബ്‌ലെറ്റിൻറെ സവിശേഷതകൾ

പാനസോണിക് ടഫ്ബുക്ക് എസ് 1 ടാബ്‌ലെറ്റിൻറെ സവിശേഷതകൾ

പാനസോണിക് ടഫ്ബുക്ക് എസ് 1 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ 7 ഇഞ്ച് ഡബ്ല്യുഎക്സ്ജിഎ (800x1,280 പിക്സലുകൾ) ഡിസ്പ്ലേ, 10-പോയിന്റ് കപ്പാസിറ്റീവ് മൾട്ടി-ടച്ച്, ഗ്ലോവ് ടച്ച് മോഡുകൾ, ആന്റി-റിഫ്ലക്ടീവ് (എആർ) സ്ക്രീൻ ട്രീറ്റ്മെന്റ്, 500 നിറ്റ് പീക്ക് ബറൈറ്നെസ്സ് എന്നിവ ഉൾപ്പെടുന്നു. 4 ജിബി എൽപിഡിഡിആർ 4 റാമും 65 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ടക്ട്‌ബുക്ക് എസ് 1 ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 660 SoC പ്രോസസറുമായി ഇത് വരുന്നു. ഒരു എസ്ഡി കാർഡ് (2 ജിബി വരെ), എസ്ഡിഎച്ച്സി (32 ജിബി വരെ), എസ്ഡിഎക്സ്സി (64 ജിബി വരെ) എന്നിവ ഉപയോഗിച്ച് ഓൺ‌ബോർഡ് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

പാനസോണിക് ടഫ്ബുക്ക് എസ് 1

ഫോട്ടോകൾ പകർത്തുവാനും വീഡിയോകൾക്കുമായി 13 മെഗാപിക്സലിൻറെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ ഷൂട്ടറും മുൻവശത്ത് നൽകിയിട്ടുണ്ട്. പാനസോണിക് ടഫ്ബുക്ക് എസ് 1 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ക്വാൽകോം ഡബ്ല്യുസിഎൻ 3999 വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ്, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു. ഡോക്കിംഗ് കണക്റ്ററും ഓപ്ഷണൽ യുഎസ്ബി ടൈപ്പ്-എ ഹോസ്റ്റ് പോർട്ടും ഉണ്ട്. ആംബിയന്റ് ലൈറ്റ് സെൻസറുകൾ, ഡിജിറ്റൽ കോമ്പസ്, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു.

പാനാസോണിക് ടഫ്ബുക്ക് എസ് 1 ന് 3,200 എംഎഎച്ച് ബാറ്ററി

പാനാസോണിക് ടഫ്ബുക്ക് എസ് 1 ന് 3,200 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ടുമുണ്ട്. ഇത് മൂന്ന് മണിക്കൂർ ചാർജ് ചെയ്യുമ്പോൾ എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചെറിയ രീതിയിലുള്ള ഉപയോഗത്തിൽ 5,580 എംഎഎച്ച് ബാറ്ററി എക്സ്പാൻഡ് ചെയ്യുവാൻ കഴിയും. ഇത് 4.5 മണിക്കൂർ ചാർജ് ചെയ്യുമ്പോൾ 14 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. ഈ ടാബ്‌ലെറ്റ് 193x131x19.07 മില്ലിമീറ്റർ അളവിൽ 426 ഗ്രാം ഭാരം വരുന്നു. ഐപി 65 അല്ലെങ്കിൽ ഐപി 67 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് എന്നിവയ്ക്കുള്ള മിൽ-എസ്ടിഡി -810 എച്ച് മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും അഞ്ച് അടി വരെ ഡ്രോപ്പ് റെസിസ്റ്റൻസും ഇതിലുണ്ട്.

Best Mobiles in India

English summary
Panasonic has released the Toughbook S1 rugged tablet in the United States, targeted at logistics, shipping, retail, field service, and other markets. The tablet runs Android 10 and includes features such as an integrated barcode reader and a battery life extension option.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X