സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് ജൂൺ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കും: വിലയും, ലഭ്യതയും

|

ആമസോൺ ലിസ്റ്റിംഗ് പ്രകാരം സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് ഇന്ത്യയിൽ ജൂൺ 23 അവതരിപ്പിക്കും. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ടാബ്‌ലെറ്റ് 'ഉടൻ വരുന്നു' എന്ന് വ്യക്തമാക്കിയതിന് ശേഷമാണ് ഈ ലോഞ്ച് തീയതി പ്രത്യക്ഷപ്പെട്ടത്. സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് വിപണിയിലെത്തിയ ഉടൻ തന്നെ ആമസോൺ വഴി വിൽപ്പനയ്ക്കായി ലഭ്യമാകും. എന്നാൽ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് വരാനിരിക്കുന്ന ഈ ടാബ്‌ലെറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ വെളിപ്പെടുത്തുന്നില്ല. പക്ഷേ, സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് മെയ് 28 ന് മീഡിയടെക് ഹീലിയോ പി 22 ടി SoC പ്രോസസർ, 3 ജിബി, 4 ജിബി റാം ഓപ്ഷനുകൾ ഉപയോഗിച്ച് ആഗോളതലത്തിൽ അവതരിപ്പിച്ചു.

 

സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റിന് ഇന്ത്യയിൽ വരുന്ന വിലയും, ലഭ്യതയും

സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റിന് ഇന്ത്യയിൽ വരുന്ന വിലയും, ലഭ്യതയും

വരാനിരിക്കുന്ന സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് ജൂൺ 23 മുതൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആമസോൺ വഴി വാങ്ങാൻ ലഭ്യമാണ്. ഇ-കൊമേഴ്‌സിലെ ലിസ്റ്റിംഗിൽ വരാനിരിക്കുന്ന സാംസങ് ടാബ്‌ലെറ്റിൻറെ വില എത്രയാണെന്ന കാര്യം വെളിപ്പെടുത്തുന്നില്ല. ബേസിക് വൈ-ഫൈ മാത്രമുള്ള മോഡലിനൊപ്പം സാംസങ് ഇന്ത്യയിൽ വൈ-ഫൈ + എൽടിഇ മോഡലും അവതരിപ്പിക്കുമോ എന്ന കാര്യവും വ്യക്തമല്ല. ആഗോളതലത്തിൽ സാംസങ് ഗാലക്‌സി എ 7 ടാബ് ലൈറ്റ് പുറത്തിറക്കിയപ്പോൾ, വൈ-ഫൈ മാത്രമുള്ള വേരിയന്റിന് ജിബിപി 149 (ഏകദേശം 15,400 രൂപ), വൈ-ഫൈ + എൽടിഇ വേരിയന്റിന് ജിബിപി 179 (ഏകദേശം 18, 500 രൂപ) എന്നിങ്ങനെയായിരുന്നു വില നൽകിയിരുന്നത്.

ഇനി മുതൽ സാംസങ് ഗാലക്‌സി എസ്21 പ്ലസ് 10,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാംഇനി മുതൽ സാംസങ് ഗാലക്‌സി എസ്21 പ്ലസ് 10,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റിൻറെ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റിൻറെ സവിശേഷതകൾ

ആമസോണിലെ ലിസ്റ്റിംഗിൽ നിന്നും ലഭ്യമായിട്ടുള്ള സവിശേഷതകൾ പറയുന്നത്, WUXGA + റെസല്യൂഷനുള്ള 8.7 ഇഞ്ച് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റിന് നൽകിയിട്ടുള്ളത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാമെന്നാണ് പറയുന്നത്. മെറ്റൽ ബോഡിയിൽ നിർമിച്ചിട്ടുള്ള സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റിന് 366 ഗ്രാം ഭാരമുണ്ടാകും. ഡ്യുവൽ സ്പീക്കറുകൾക്കൊപ്പം ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ഇതിലുണ്ടാകും. വരാനിരിക്കുന്ന ടാബ്‌ലെറ്റിന് 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ടാകും. എന്നാൽ, ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് ജൂൺ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കും

2020 ഓഗസ്റ്റിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി ടാബ് എസ് 7, എസ് 7 പ്ലസ് എന്നിവയുടെ ശക്തിയേറിയതും താങ്ങാനാവുന്നതുമായ പതിപ്പായിരിക്കും പുതിയ മോഡൽ എന്നതിൽ സംശയമില്ല, എന്നാൽ, സ്‌ക്രീൻ വലുപ്പവും രൂപകൽപ്പനയും ഒന്നുതന്നെയാണ്. സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റിൻറെ പൂർണമായ സവിശേഷതകൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ഒരുപക്ഷെ, വിപണിയിൽ നിന്നും ലഭിക്കുന്നതും നൽകുന്ന വിലയ്ക്ക് മികച്ച സവിശേഷതകൾ നൽകുന്നതുമായ ഒരു ടാബ്‌ലറ്റ് ആയിരിക്കും ഇത് എന്ന കാര്യത്തിൽ സംശയം വേണ്ട.

 WWDC 2021: ആപ്പിളിന്റെ ഐഒഎസ് 15, വാച്ച്ഒഎസ് 8, മാക്ഒഎസ് മോന്ററേയ്, ഐപാഡ്ഒഎസ് 15 എന്നിവ പുറത്തിറങ്ങി WWDC 2021: ആപ്പിളിന്റെ ഐഒഎസ് 15, വാച്ച്ഒഎസ് 8, മാക്ഒഎസ് മോന്ററേയ്, ഐപാഡ്ഒഎസ് 15 എന്നിവ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
The Samsung Galaxy Tab A7 Lite will be available in India on June 23. After the tablet was advertised as 'Coming Soon' on the Amazon India website, the launch date was revealed. The Samsung Galaxy Tab A7 Lite will be available to buy on Amazon as soon as it is released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X