ആമസോണിൽ പ്രീ-ഓർഡറിന് ലഭ്യമായി സാംസങ് ഗാലക്‌സി ടാബ് എ 7 വൈ-ഫൈ: വില, സവിശേഷതകൾ

|

ആമസോണിലെ പ്രീ-ഓർഡറുകൾക്കായി പട്ടികപ്പെടുത്തിയ സാംസങ് ഗാലക്‌സി ടാബ് എ 7 വൈ-ഫൈ വേരിയന്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും സാംസങ് ഡോട്ട് കോമിലും മാത്രമായി ലഭ്യമാകും. വൈ-ഫൈ, എൽടിഇ വേരിയന്റുകളുപയോഗിച്ച് ഈ ആഴ്ച ആദ്യം ടാബ്‌ലെറ്റ് രാജ്യത്ത് അവതരിപ്പിച്ചു. 10.4 ഇഞ്ച് ഡിസ്‌പ്ലേയും ക്വാഡ് സ്പീക്കറുകളും ഗാലക്‌സി ടാബ് എ 7 സവിശേഷതയാണ്. ഒക്ടാകോർ പ്രോസസറാണ് ഈ ഡിവൈസിന് പ്രവർത്തനക്ഷമത നൽകുന്നത്. ഒരൊറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ഗാലക്സി ടാബ് എ 7 മൂന്ന് കളർ ഓപ്ഷനുകളിൽ വിൽപണിയിൽ എത്തും.

 

സാംസങ് ഗാലക്‌സി ടാബ് എ 7 വൈ-ഫൈ: വില, ലഭ്യത

സാംസങ് ഗാലക്‌സി ടാബ് എ 7 വൈ-ഫൈ വേരിയന്റ് 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയാണ് വില വരുന്നത്. ഗ്രേ, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. പ്രീ-ഓർഡറുകൾക്കായി നിലവിൽ ആമസോൺ, സാംസങ് ഡോട്ട് കോം എന്നിവയിൽ ടാബ്‌ലെറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 12 മുതൽ ഇത് ലഭ്യമാകുമെന്ന് ആമസോൺ ലിസ്റ്റിംഗ് പറയുന്നു. ഗാലക്‌സി ടാബ് എ 7 ന്റെ വൈ-ഫൈ വേരിയൻറ് പ്രീ-ബുക്കിംഗ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് യഥാർത്ഥ വിലയായ 4,499 രൂപയിൽ നിന്ന് 1,875 രൂപ ഇളവ് ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചെയ്‌സ്‌ ചെയ്യുമ്പോൾ 1,500 ലക്ഷം രൂപ വരെ ക്യാഷ്ബാക്കും നിങ്ങൾക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി ടാബ് എ 7: വൈ-ഫൈ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി ടാബ് എ 7: വൈ-ഫൈ സവിശേഷതകൾ

ആൻഡ്രോയിഡ് 10 അധിഷ്ഠിത വൺ യുഐ 2.5 ൽ സാംസങ് ഗാലക്‌സി ടാബ് എ 7 പ്രവർത്തിക്കുന്നു. 10.4 ഇഞ്ച് WUXGA + (2,000x1,200 പിക്സലുകൾ) ടിഎഫ്ടി ഡിസ്പ്ലേ ഇതിന്റെ സവിശേഷതയാണ്. 3 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഡിവൈസിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വിപുലീകരിക്കാൻ കഴിയുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജ് ടാബ്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നു.

സാംസങ് ഗാലക്‌സി ടാബ് എ 7

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, സാംസങ് ഗാലക്‌സി ടാബ് എ 7 8 മെഗാപിക്സലിന്റെ പിൻ ക്യാമറ വരുന്നു ഇതുവഴി 30 എഫ്പിഎസിൽ പൂർണ്ണ എച്ച്ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാനാകും. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നിങ്ങൾക്ക് 5 മെഗാപിക്സൽ സ്‌നാപ്പർ നൽകിയിരിക്കുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനാസ്, ബീഡോ, ഗലീലിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ സാംസങ് ഗാലക്‌സി ടാബ് എ 7 വൈ-ഫൈ വേരിയന്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

7,040mAh ബാറ്ററി

7,040mAh ബാറ്ററിയാണ് ഈ ഡിവൈസിന് കമ്പനി നൽകിയിരിക്കുന്നത്. ആക്‌സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ ടാബ്‌ലെറ്റിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ടാബ്‌ലെറ്റിന്റെ 476 ഗ്രാം ഭാരം വരുന്നു. ക്വാഡ് സ്പീക്കർ സെറ്റപ്പിനോടപ്പം നിങ്ങൾക്ക് ഡോൾബി അറ്റ്‌മോസ് പിന്തുണയും ലഭിക്കും. ഏത് ഓറിയന്റേഷനിലും ടാബ്‌ലെറ്റ് കൈവശം വയ്ക്കുന്നതിന് ഡിസ്‌പ്ലേയ്‌ക്ക് ചുറ്റുമുള്ള ബെസലുകൾ കട്ടിയുള്ളതാണ്. കോളുകളോ സന്ദേശമോ വരുമ്പോൾ കാണിക്കാൻ ഗാലക്‌സി ടാബ് എ 7 ന് സാംസങ് ഗാലക്‌സി സ്മാർട്ട്‌ഫോണുമായി സമന്വയിപ്പിക്കാനും കഴിയുന്നതാണ്.

Best Mobiles in India

English summary
The Samsung Galaxy Tab A7 Wi-Fi version has been listed on Amazon for pre-orders and will be available on the e-commerce website and Samsung.com exclusively. With both Wi-Fi and LTE models, the tablet was launched in the country earlier this week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X