Home
Tablets

പഞ്ചിന് ഒരു കുറവുമില്ല, ഇപ്പോൾ ഫ്‌ലിപ്കാർട്ടിൽ ഓഫറുള്ള ടാബ്‌ലറ്റുകൾ ഇതാ

സ്മാർട്ട് ഫോണുകൾക്ക് പിറകെ ടാബ്ലെറ്റുകളും വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച ഡിസൈനുകളും ഉഗ്രൻ ഫീച്ചറുകളുമുള്ള നിരവധി ടാബ്ലെറ്റുകൾ വിപണികളിലുണ്ട്. ടോപ്പ് ബ്രാൻഡുകളിലുളള പുത്തൻ ടാബുകൾക്ക് ആവശ്യക്കാരേറെയാണ്. മികവോടെ സിനിമകൾ ആസ്വദിക്കാനും ഗെയിമുകൾ കളിക്കാനും ടാബുകൾ തിരഞ്ഞെടുക്കാം. ടാബുകൾ മികച്ച ഓഫറോടെ ഫ്ളിപ്പ് കാർട്ടിൽ നിന്ന് വാങ്ങാം. വൺപ്ലസ് പാഡ് ഗോ, റിയൽമി പാഡ് 2 ലൈറ്റ്, ഇൻഫിനിക്സ് എക്സ് പാഡ്, റിയൽമി പാഡ് 2 തുടങ്ങി വിവിധ ബ്രാൻഡുകളുടെ ടാബ്ലെറ്റുകൾക്കാണ് ഫിളിപ്പ് കാർട്ടിൽ ഓഫർ നൽകുന്നത്.

മികച്ച ഡിസ്പ്ലേയും ഡിസൈനുമായാണ് വൺപ്ലസ് പാഡ് ഗോ ടാബ്ലെറ്റ് വിപണിയിലിറങ്ങിയത്. 10.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുളള ടാബിൽ ടിഡിഡിഐ ടച്ച് ടെക്നോളജിയുണ്ട്. ടിയുവി സർട്ടിഫൈഡ് ഡിസ്പ്ലേയായതിനാൽ കണ്ണുകൾക്ക് ആയാസമില്ലാതെ ഉപയോഗിക്കാം. മീഡിയടെക് ഹീലിയോ പി22ടി പ്രൊസസ്സറാണുള്ളത്. 8എംപി ഓട്ടോ ഫോക്കസ് റിയർ ക്യാമറയും 5എംപി ഫിക്‌സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്.

ഇപ്പോൾ ഫ്‌ലിപ്കാർട്ടിൽ ഓഫറുള്ള ടാബ്‌ലറ്റുകൾ ഇതാ

2ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകൾ വാങ്ങാം. 8000 എംഎഎച്ച് ബാറ്ററിയാണ്. 8 ജിബിയുടെ വൺപ്ലസ് പാഡ് ഗോ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങുകയാണെങ്കിൽ 16499 രൂപയുടെ ടാബ്ലറ്റ് ബാങ്ക് കിഴിവുകൾക്കൊപ്പം 14499 രൂപയ്ക്ക് സ്വന്തമാക്കാം.

14,999 രൂപ മുതൽ ആരംഭിച്ച റിയൽമി പാഡ് 2 ലൈറ്റ് 4 ജിബി + 128 ജിബി മോഡലിന് ഇപ്പോൾ 12,499 രൂപയ്ക്കാണ് ഫ്‌ലിപ്കാർട്ടിൽ നിന്നും ലഭിക്കുന്നത്. ബാങ്ക് കിഴിവോടെ ഇത് 11,249 രൂപയ്ക്ക് വാങ്ങാൻ കഴിയും. സവിശേഷതകളുടെ കാര്യത്തിൽ, പാഡ് 2 ലൈറ്റ് 90Hz ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ G99 പ്രോസസർ, 15W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 8300mAh ബാറ്ററി എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബഡ്ജറ്റ് ഫ്രണ്ട്ലി ടാബ്ലെറ്റാണ് തിരയുന്നതെങ്കിൽ ഇൻഫിനിക്സ് എക്സ് പാഡ് മികച്ചതായിരിക്കും. ബാങ്ക് ഡിസ്‌കൗണ്ട് ഉൾപ്പെടെ
ഇൻഫിനിക്സ് എക്സ് പാഡ് 10799 രൂപയ്ക്ക് ഫ്‌ലിപ്കാർട്ടിൽ നിന്നും വാങ്ങിക്കാം.11 ഇഞ്ച് FHD+ 90Hz ഡിസ്‌പ്ലേയും 18W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയും DTS ഓഡിയോയ്‌ക്കൊപ്പം ക്വാഡ്-സ്റ്റീരിയോ സ്പീക്കറുകളും ഇൻഫിനിക്സ് എക്സ് പാഡിന്റെ സവിശേഷതകളാണ്.

ഇപ്പോൾ ഫ്‌ലിപ്കാർട്ടിൽ ഓഫറുള്ള ടാബ്‌ലറ്റുകൾ ഇതാ

11 ഇഞ്ച് 2കെ ഡിസ്പ്ലേയുള്ള റിയൽമി പാഡ് 2 ടാബിൽ, ക്വാഡ് സ്പീക്കർ സംവിധാനമുണ്ട്. 8340 എംഎഎച്ച് ആണ് ബാറ്ററി. 33 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. റിയൽമി മാഗ്നറ്റിക് സ്റ്റൈലസും സ്മാർട് കീബോർഡും ഇതിൽ പ്രവർത്തിക്കും.
10.95 ഇഞ്ച് WUXGA+ ഡിസ്പ്ലേ മികച്ച ദൃശ്യാനുഭവം നൽകുന്നു. ഫ്‌ലിപ്കാർട്ടിൽ നിന്ന് 13,749 രൂപക്ക് വാങ്ങാം.

കൂടുതൽ സുതാര്യമായ ചിത്രങ്ങൾ, മനോഹരമായ കളറുകൾ, ഉപഭോക്താക്കളെ ആകർഷിക്കുന്ന അവിസ്മരണീയമായ വീക്ഷണത്തിന് അനുയോജ്യമായ ഒരു ഡിസ്പ്ലേയാണിവ. എടുക്കുന്ന ഓരോ ഫോട്ടോസും മികച്ചതാക്കാനായി 13 എംപി പ്രൈമറി ക്യാമറയും എട്ട് എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. ഉയർന്ന ഗുണമേന്മയിൽ ചിത്രങ്ങൾ ലഭിക്കുന്നുണ്ട്.

ഇപ്പോൾ ഫ്‌ലിപ്കാർട്ടിൽ ഓഫറുള്ള ടാബ്‌ലറ്റുകൾ ഇതാ

ലെനോവോ എം 11 ടാബ് നോക്കുകയാണെങ്കിൽ സ്റ്റോറേജ് മികച്ചതാണെന്ന് ഉറപ്പ് വരുത്താനായി 4 GB RAM, 64 GB ROM, 1 TB വരെ എക്സ്പാൻഡബിൾ സ്റ്റോറേജുണ്ട്. അതിനാൽ കൂടുതൽ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നതിന്, ഫോട്ടോകൾ, വീഡിയോകൾ എന്നിവ സ്റ്റോർ ചെയ്യാൻ സാധ്യമാകുന്നു.

11,749 രൂപയാണ് ഫ്‌ലിപ്കാർട്ടിൽ വില. മീഡിയടെക് ഹീലിയോ G88 പ്രോസസറിനെ അടിസ്ഥാനമാക്കിയുള്ളതും 15W ചാർജിംഗുള്ള 7040mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു, പൂർണ്ണ ചാർജിൽ ഏകദേശം 10 മണിക്കൂർ വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Looking for a practical device? These budget-friendly tablets from top brands like OnePlus, Realme, and Lenovo are perfect for everyday use, offering great value for money. From the OnePlus Pad Go's 2.4K display to the Realme Pad 2's 120Hz refresh rate, there’s a device to suit everyone’s needs, now available at discounted prices on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X