Home
Tablets

സർപ്രൈസുണ്ട്: vivo X200 Ultra ക്കൊപ്പം ലോഞ്ച് ചെയ്യുന്നത് മറ്റൊരു പ്രൊഡക്ട് കൂടിയും

ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോ പുറത്തിറക്കുന്ന വിവോ എക്‌സ് 200 (Vivo X200). ഇതിന്റെ സീരീസ് ഇതിനകം തന്നെ വിപണിയിൽ തരംഗമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അതിന്റെ അതിശയകരമായ ക്യാമറ പ്രകടനം. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണെങ്കിലും വരാനിരിക്കുന്ന വിവോ എക്‌സ് 200 അൾട്രയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ടെക് ലോകത്ത് നിറഞ്ഞുനിൽക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിവോ എക്‌സ്200 അൾട്രയും വിവോ എക്‌സ്200 എസും ഏപ്രിലിൽ ചൈനയിൽ അരങ്ങേറ്റം കുറിക്കും. പക്ഷെ ഇപ്പോൾ ഇപ്പോൾ എക്‌സ് 200 അൾട്രക്കൊപ്പം മറ്റൊരു പ്രൊഡക്ട് കൂടി ലോഞ്ച് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അത് മറ്റൊന്നുമല്ല, വിവോ തന്നെ പുറത്തിറക്കുന്ന വിവോ പാഡ് 4 പ്രോ (Vivo Pad 4 Pro) ഇതിന്റെ കൂടെ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വ്യക്തമാകുന്നത്. വരാനിരിക്കുന്ന ഫ്‌ലാഗ്ഷിപ്പ് ടാബ്ലെറ്റാണിത്. വിവോ എക്‌സ് 200 അൾട്രാ സ്മാർട്ട്ഫോണിനൊപ്പം അടുത്ത മാസം ചൈനയിൽ ഇത് ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

X200 Ultra ക്കൊപ്പം ലോഞ്ച് ചെയ്യുന്നത് മറ്റൊരു പ്രൊഡക്ട് കൂടിയും

വരാനിരിക്കുന്ന ടാബ്ലെറ്റിന്റെ പ്രോസസർ, ഡിസ്പ്ലേ വിശദാംശങ്ങൾ ചോർച്ചകളും ഊഹങ്ങളും ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, വിവോയുടെ വരാനിരിക്കുന്ന ടാബ്ലെറ്റിനെക്കുറിച്ച് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവോ പാഡ് 4 പ്രോയിൽ 3.1K റെസലൂഷനുള്ള 12.95 ഇഞ്ച് എൽസിഡി പാനൽ ഉണ്ടാകുമെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം.

16 ജിബി വരെ റാമുമായി ജോടിയാക്കിയ ഡൈമെൻസിറ്റി 9400 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. മാത്രമല്ല, 66W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 12,000mAh ബാറ്ററിയും ടാബ്ലെറ്റിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ബാറ്ററി ബാക്കപ്പിനെ കുറിച്ചും ചാർജിങിനെ കുറിച്ചും കാര്യമായ ടെൻഷൻ അടിക്കേണ്ട ആവശ്യം വരുന്നില്ല. അത്യവശ്യം ബാറ്ററിയും നിൽക്കും ഒപ്പം വേഗത്തിൽ ചാർജാവാനും ഈ ടാബിന് കഴിയും.

സോഫ്റ്റ്വെയർ ഭാഗത്തേക്ക് വന്നാൽ വിവോ പാഡ് 4 പ്രോയിൽ OriginOS 5 ഉള്ള ആൻഡ്രോയിഡ് 15ൽ ഇത് പ്രവർത്തിക്കുമെന്നാണ് സൂചന. 13 മെഗാ പിക്‌സൽ പിൻ ക്യാമറയും 8 മെഗാ പിക്‌സൽ മുൻ ക്യാമറയും നൽകാനും സാധ്യതയുണ്ട്. Oppo Pad 4 Pro, Xiaomi Pad 7s Pro എന്നിവ അടുത്ത മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഇവക്കൊക്കെ കനത്ത ഭീഷണിയായിരിക്കും വിവോ പാഡ് 4 പ്രോ ഉയർത്തുക.

X200 Ultra ക്കൊപ്പം ലോഞ്ച് ചെയ്യുന്നത് മറ്റൊരു പ്രൊഡക്ട് കൂടിയും

വിവോ തങ്ങളുടെ വരാനിരിക്കുന്ന ടാബ്ലെറ്റിന്റെ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വിവോ എക്‌സ് 200 അരെടയോടൊപ്പം തന്നെ ഇതും ലോഞ്ച് ചെയ്യുമെന്നാണ് ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്നവർ സൂചിപ്പിക്കുന്നത്. കൂടാതെ, വിവോ വാച്ച് 5 ഉം ഇതേ പരിപാടിയിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.
വിവോ എക്‌സ്200, X200 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഒരുപാട് പുതുമകൾ നിറഞ്ഞിട്ടുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2800 x 1260 പിക്‌സൽ) LTPS AMOLED ഡിസ്‌പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് X200 മോഡലിൽ ഉള്ളത്. അതേസമയം X200 പ്രോ മോഡലിൽ 0.1Hz-120Hz അഡാപ്റ്റീവ് ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800 x 1260 പിക്‌സൽ) സ്‌ക്രീനാണുള്ളത്. Immortalis-G925 GPU സഹിതം എത്തുന്ന ഒക്ട-കോർ ഡൈമെൻസിറ്റി 9400 3nm പ്രൊസസർ ആണ് ഇരുഫോണുകളുടെയും കരുത്ത്.

12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവ സ്റ്റാന്റേർഡ് മോഡൽ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലിൽ 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയാണ് ഉള്ളത്.

More from GizBot

Best Mobiles in India

English summary
The Vivo Pad 4 Pro, set to launch next month in China alongside the Vivo X200 Ultra, will feature a 12.95-inch 3.1K LCD display and be powered by the Dimensity 9400 chipset. The tablet is expected to pack up to 16GB of RAM, a massive 12,000mAh battery with 66W fast charging, and run on Android 15 with OriginOS 5 for Pad. The device is also tipped to include a 13MP rear camera and an 8MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X