ഒരു കീബോർഡുമായി ഷവോമി എംഐ പാഡ് 5 ഉടനെ അവതരിപ്പിച്ചേക്കും
ഷവോമി അടുത്ത ടാബ്‌ലെറ്റ് 'ഷവോമി എംഐ പാഡ് 5' ഉടനെ പുറത്തിറക്കുമെന്ന് വ്യക്തമാക്കി. കൂടാതെ, ഈ ടാബ്‌ലെറ്റ് - എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിൽ വരുന്നു. കുറഞ്ഞത് 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 SoC പ്രോസസർ ഉൾപ്പെടുത്തിയാകും ഈ ടാബ്‌ലെറ്റ് അവതരിപ്പിക്കുവാൻ പോകുന്നത്. വരാനിരിക്കുന്ന എംഐ പാഡ് 5 ൻറെ ചില പ്രധാന സവിശേഷതകൾ ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എംഐപാഡ് 5 ഒരു സ്റ്റൈലസ് ഉപയോഗിച്ച് പുറത്തിറക്കുമെന്ന് കമ്പനി സൂചിപ്പിച്ചു. അതിനുപുറമേ, വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം 4 ജി/5 ജി കണക്റ്റിവിറ്റിയും ഇത് നൽകുന്നതായി ബ്രാൻഡ് സ്ഥിരീകരിച്ചു.

പഞ്ച്-ഹോൾ കട്ടൗട്ട് ഇല്ലാതെ മികച്ച രൂപകൽപ്പനയുള്ള സ്ക്രീൻ വരുന്ന അണ്ടർ-ഡിസ്പ്ലേ സെൽഫി ക്യാമറയുമായിവരുമെന്ന് പ്രതീക്ഷിക്കുന്ന ഷവോമി എംഐ മിക്‌സ് 4 നോടൊപ്പം എംഐ പാഡ് 5 കൂടി പുറത്തിറക്കും. ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ എംഐ മിക്‌സ് 4 അല്ലെങ്കിലും ഈ ഫീച്ചർ കാരണം സ്മാർട്ഫോൺ മുഖ്യധാരയിലേക്ക് കടന്നുചെല്ലുവാൻ സാധ്യതയുണ്ട്.

ഷവോമി എംഐ പാഡ് 5 ൻറെ ആക്സസറികൾ
ഷവോമി ഇപ്പോൾ എംഐ പാഡിൻറ മറ്റൊരു സവിശേഷതയും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ടീസർ അനുസരിച്ച്, എംഐ പാഡ് 5 ഒരു കീബോർഡിനൊപ്പം അവതരിപ്പിക്കുമെന്ന് കാണിക്കുന്നു. ഇത് ഒരു കണക്റ്റർ ഉപയോഗിച്ച് ടാബ്‌ലെറ്റുമായി ബന്ധിപ്പിക്കുന്നതായിരിക്കും. ഈ കീബോർഡിൻറെ ചിത്രം നോക്കിയാൽ അത് ഫോളിയോ കേസിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കീബോർഡ് മറ്റ് ടാബ്‌ലെറ്റുകളുമായി പ്രവർത്തിക്കുന്നതായിരിക്കില്ല, കാരണം ഇത് ഷവോമി എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നിവയ്‌ക്കൊപ്പം പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കാം.

ഷവോമി ടാബ്‌ലെറ്റുകൾക്ക് ഷവോമി എംഐ പാഡ് 5, ഷവോമി എംഐ പാഡ് 5 പ്രോ, ഷവോമി എംഐ പാഡ് 5 ലൈറ്റ് എന്നിങ്ങനെ പേര് നൽകിയേക്കും. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻറെ ചോർച്ചയും പുതിയ പാഡിൽ ഒരു കീബോർഡും, കൂടാതെ ഒരു കേസും വരുന്നതായി കാണിച്ചു. എന്നാൽ, കീബോർഡ് ഒരു ട്രാക്ക്പാഡിനൊപ്പം വരില്ലെന്ന കാര്യവും റെൻഡർ വെളിപ്പെടുത്തി. എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നിവ 67W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി 8750 എംഎഎച്ച് ബാറ്ററികൾ ഉവരുമെന്ന് ടിപ്‌സ്റ്ററുകൾ അവകാശപ്പെട്ടു. മൂന്നാമത്തെ എംഐ പാഡ് 5 ലൈറ്റ് 33W ഫാസ്റ്റ് ചാർജിംഗുമായി വരുമെന്ന് അഭ്യൂഹമുണ്ട്, പക്ഷേ ബാറ്ററി കപ്പാസിറ്റി വെളിപ്പെടുത്തിയിട്ടില്ല.

ഷവോമി എംഐ പാഡ് 5 കീബോർഡിന് ലഭിച്ചേക്കാവുന്ന വില
ഷവോമിയിൽ നിന്നുള്ള ഏറ്റവും വിലയേറിയ ടാബ്‌ലെറ്റുകളിൽ ഒന്നായി ഷവോമി എംഐ പാഡ് 5 വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഐപാഡ് എയർ പോലെയുള്ള പ്രോഡക്റ്റുകളെക്കാൾ വില കുറവായിരിക്കും. എംഐ പാഡ് 5 കീബോർഡിന് വില 5,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും.


Click it and Unblock the Notifications








