ഷവോമി എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ ഈ മാസം അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന ഡിസൈനും, സവിശേഷതകളും

|

2018 ൽ എംഐ പാഡ് 4 ലൈനപ്പ് പുറത്തിറക്കിയതിന് ശേഷം ഷവോമി ഇതുവരെ ടാബ്‌ലെറ്റുകളൊന്നും പുറത്തിറക്കിയിട്ടില്ല. ഇപ്പോൾ, മറ്റ് ബ്രാൻഡിൽ വരുന്ന ടാബ്‌ലെറ്റുകളുമായി വിപണിയിൽ മത്സരിക്കാൻ ബ്രാൻഡ് ഒരുങ്ങിക്കഴിഞ്ഞു. എംഐ പാഡ് 5 ലൈനപ്പിന് കീഴിൽ അവതരിപ്പിക്കുന്ന മൂന്ന് പ്രീമിയം ടാബ്‌ലെറ്റുകളിൽ ഷവോമി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ ലൈനപ്പിൽ എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, മറ്റ് മോഡലുകളുടെ പേര് ഇതുവരെ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

 

ഷവോമി എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ ഈ മാസം അവതരിപ്പിക്കും

ഈ പുതിയ ലോഞ്ച് വാർത്ത ടൈംലൈൻ, ഡിസൈൻ, വരാനിരിക്കുന്ന ടാബ്‌ലെറ്റുകളുടെ സവിശേഷതകൾ എന്നിവ വെളിപ്പെടുത്തിയിട്ടുണ്ട്. പാഡ് 5 ഈ മാസത്തോടെ ചൈനയിൽ വിപണിയിലെത്തുമെന്ന് വെളിപ്പെടുത്തി ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വഴിയാണ് ഏറ്റവും പുതിയ ചോർച്ച ലഭിച്ചിരിക്കുന്നത്. ഇത് ശരിയാണെണെങ്കിൽ ബ്രാൻഡ് പുതിയ ടാബ്‌ലറ്റ് മോഡലുകളുടെ വരവിനെ സൂചിപ്പിക്കുവാൻ ഉടൻ ആരംഭിക്കും. കൂടാതെ, ചൈനയിൽ അവതരിപ്പിച്ചതിന് ശേഷം കമ്പനി മറ്റ് രാജ്യങ്ങളിൽ ഈ ടാബ്‌ലെറ്റുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങിഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

എംഐ പാഡ് 5 ഡിസൈൻ

എംഐ പാഡ് 5 ഡിസൈൻ

ഷവോമി പ്ലാനറ്റ് നൽകിയ റെൻഡറുകൾ വരാനിരിക്കുന്ന ടാബ്‌ലെറ്റുകളുടെ രൂപകൽപ്പനയും കളർ ഓപ്ഷനുകളും കാണിച്ചിരിക്കുന്നു. ടാബ്‌ലെറ്റ് ഒരു വെള്ള നിറത്തിൽ വരുന്ന വേരിയന്റിൽ അവതരിപ്പിക്കും, മറ്റ് നിറങ്ങളിൽ ഈ ടാബ്‌ലറ്റുകൾ ലഭ്യമാക്കുമോ എന്ന കാര്യം വ്യക്തമല്ല. കൂടാതെ, എംഐ പാഡ് 5 ന് പിന്നിൽ ഒരു സ്ക്വയർ ക്യാമറ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യൂവൽ ക്യാമറകൾ ഉണ്ടാകുമെന്ന് റെൻഡറുകൾ കാണിക്കുന്നു. ടാബ്‌ലെറ്റിൻറെ പാനലിൽ ഷവോമിയുടെ ലോഗോയും ഉണ്ടാകും.

എംഐ പാഡ് 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

എംഐ പാഡ് 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സ്റ്റാൻഡേർഡ് എംഐ പാഡ് 5 ന് 120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള 10.95 ഇഞ്ച് എൽസിഡി ഡിസ്പ്ലേയ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐ പാഡ് പ്രോ മോഡൽ 144 ഹെർട്സ് റിഫ്രഷ് റേറ്റിനെ സപ്പോർട്ട് ചെയ്യുമെന്നും പറയപ്പെടുന്നു. രണ്ട് ടാബ്‌ലെറ്റുകൾക്കും 2 കെ സ്‌ക്രീൻ റെസല്യൂഷനും 16:10 ആസ്പെക്റ്റ് റേഷിയോയുമുണ്ട്. ഈ ടാബ്‌ലെറ്റിൻറെ സ്റ്റാൻഡേർഡ് മോഡലിന് കരുത്തേകുന്നത് സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസർ ആയിരിക്കും, എന്നാൽ, പ്രോ മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി SoC പ്രോസസറാണ് വരുന്നത്.

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നു, വരും ദിവസങ്ങൾ നിർണായകംനിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നു, വരും ദിവസങ്ങൾ നിർണായകം

8,720 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററി

മാത്രമല്ല, ഹാൻഡ്‌ഹെൽഡ് പിസി മോഡ് സപ്പോർട്ടുമായാണ് ഈ ടാബ്‌ലെറ്റുകൾ വരുന്നതെന്നും സ്റ്റാൻഡേർഡ് മോഡലിൻറെ ഡ്യൂവൽ ക്യാമറകളിൽ 20 എംപി പ്രൈമറി സെൻസറും 13 എംപി സെക്കൻഡറി ലെൻസും ഉൾപ്പെടുമെന്ന് പറയുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, 8,720 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററി, അലുമിനിയം അലോയ് ബോഡി എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. ഷവോമി എംഐ പാഡ് 5 ആർ‌എം‌ബി 3,000 (ഏകദേശം 34,200 രൂപ) വിലയിൽ ആരംഭിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ, പ്രോ മോഡലിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കൂടുതൽ വില വരുമെന്ന് ചുരുക്കം. ഈ വില പരിധിയിൽ, എംഐ പാഡ് 5 ടാബ്‌ലെറ്റുകൾക്ക് ഗാലക്‌സി ടാബ് എസ് 7 സീരീസ് ടാബ്‌ലെറ്റുകളുമായി വിപണിയിൽ മത്സരിക്കാനാകും.

Best Mobiles in India

English summary
The new leak, obtained by Digital Chat Station, claims that the Pad 5 will be available in China by the end of this month. If this is the case, the brand will begin teasing its launch as soon as possible.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X