അതിശയിപ്പിക്കുന്ന ഫീച്ചറുകളും വിലയുമായി ഷവോമി പാഡ് 5 ഇന്ത്യയിലെത്തി

|

ഷവോമി തങ്ങളുടെ ഷവോമി പാഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഷവോമി പാഡ് 5ന് പുറമെ ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ, ഷവോമി സ്മാർട്ട് ടിവി 5എ എന്നിവയും കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഷവോമി പാഡ് 5, ഷവോമി 12 പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. പ്രീമിയം ടാബ്‌ലെറ്റ് വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും പുതിയ ഓഫറാണ് ഷവോമി പാഡ് 5. ഈ പ്രൈസ് റേഞ്ചിൽ ലഭ്യമായ ടാബ്ലെറ്റുകളിൽ മികച്ച നിലവാരം പുലർത്തുന്നതാണ് ഷവോമി പാഡ് 5. ഏറെ മികച്ച നിരവധി ഫീച്ചറുകളും ഷവോമി പാഡ് 5 പായ്ക്ക് ചെയ്യുന്നുണ്ട്. മാന്യമായ വിലയിലുമാണ് ഷവോമി പാഡ് 5 വിപണിയിൽ എത്തുന്നത്. ഷവോമി പാഡ് 5 ടാബ്ലെറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

ഷവോമി

ഷവോമി പാഡ് 5ൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 11 ഇഞ്ച് ഡിസ്‌പ്ലെ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 860 എസ്ഒസി, 8720 എംഎഎച്ചിന്റെ വലിയ ബാറ്ററി എന്നിവ പോലെയുള്ള മികച്ച ഫീച്ചറുകൾ ഉണ്ട്. മറ്റ് നിരവധി ഫീച്ചറുകളും ഷവോമി പാഡ് 5 പായ്ക്ക് ചെയ്യുന്നു. ഷവോമി പാഡ് 5ന് ഇന്ത്യയിൽ ലഭ്യമായ ഫീച്ചറുകളും അതിന്റെ വിലയും മനസിലാക്കാൻ തുടർന്ന് വായിക്കുക.

കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽകാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

ഷവോമി പാഡ് 5: ഡിസ്‌പ്ലെ

ഷവോമി പാഡ് 5: ഡിസ്‌പ്ലെ

16:10 സ്‌ക്രീൻ അനുപാതമുള്ള 11 ഇഞ്ച് ഡബ്ല്യൂ ക്യൂ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഷവോമി പാഡ് 5 ഫീച്ചർ ചെയ്യുന്നത്. ഏത് ലൈറ്റിങ് സാഹചര്യത്തിലും സ്വയം ക്രമീകരിക്കാൻ ശേഷിയുള്ള ഡെഡിക്കേറ്റഡ് ആംബിയന്റ് ലൈറ്റ് സെൻസറും ഷവോമി പാഡ് 5ൽ കമ്പനി നൽകിയിട്ടുണ്ട്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഷവോമി പാഡ് 5ന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1600 x 2560 പിക്സൽസ് റെസല്യൂഷനും ഷവോമി പാഡ് 5ന്റെ ഡിസ്പ്ലെയിൽ ഉണ്ട്. ഡിസിഐ പി3 സപ്പോർട്ടും 500 നിറ്റ്സ് ബ്രൈറ്റ്നസും ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു.

ഷവോമി പാഡ് 5: സ്മാർട്ട് പെൻ
 

ഷവോമി പാഡ് 5: സ്മാർട്ട് പെൻ

4096 പ്രഷർ ലെവലുകൾ തിരിച്ചറിയാൻ ശേഷിയുള്ളതാണ് ഷവോമി സ്മാർട്ട് പെൻ. പെൻ പ്രഷർ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് കൃത്യവും സ്മൂത്തുമായ പെൻ സ്ട്രോക്കുകൾ ഇത് നൽകുന്നു. നോട്ട്സ് തയ്യാറാക്കാനും ചിത്രങ്ങൾ വരയ്ക്കാനും നാവിഗേറ്റ് ചെയ്യാനും എല്ലാം ഷവോമി സ്മാർട്ട് പെൻ സഹായിക്കുന്നു. 240 ഹെർട്സ് സാമ്പ്ലിങ് റേറ്റും ഷവോമി സ്മാർട്ട് പെൻ ഓഫർ ചെയ്യുന്നു. മാഗ്നറ്റിക് ചാർജിങ് സൌകര്യം ഉപയോഗിച്ച് ഷവോമി സ്മാർട്ട് പെൻ പെട്ടെന്ന് ചാർജ് ചെയ്യാനാകും. ഒരു മിനിറ്റ് കൊണ്ട് 20 മിനിറ്റ് യൂസ് ചെയ്യാനുള്ള ചാർജ് കിട്ടും. 18 മിനിറ്റ് കൊണ്ട് ഷവോമി സ്മാർട്ട് പെൻ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽകുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽ

ഷവോമി പാഡ് 5: പ്രൊസസറും സ്റ്റോറേജ് ശേഷിയും

ഷവോമി പാഡ് 5: പ്രൊസസറും സ്റ്റോറേജ് ശേഷിയും

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 860 എസ്ഒസിയാണ് ഷവോമി പാഡ് 5ന് കരുത്ത് പകരുന്നത്. 6 ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള യുഎഫ്എസ് 3.1 സ്റ്റോറേജും ഷവോമി പാഡ് 5ൽ ഉണ്ട്. ഷവോമി പാഡ് 5 പ്രവർത്തിക്കുന്നത് പാഡുകൾക്കായുള്ള എംഐയുഐയിൽ ആണ്. പാഡിനായി ഒപ്റ്റിമൈസ് ചെയ്ത ആപ്പുകൾ, സ്പ്ലിറ്റ് സ്‌ക്രീൻ, ഫ്ലോട്ടിംഗ് വിൻഡോകൾ എന്നിവയിലൂടെ മൾട്ടിടാസ്‌കിംഗ് ഉറപ്പാക്കാനും എംഐയുഐ വഴി സാധിക്കുന്നു. ട്രൂ കളേഴ്‌സ്, ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ, ഡൈനാമിക് ക്വാഡ് സ്പീക്കറുകൾ എന്നിവയും ഷവോമി പാഡ് 5 ടാബ്‌ലെറ്റിൽ ലഭ്യമാണ്.

ഷവോമി പാഡ് 5: ക്യാമറയും ബാറ്ററിയും

ഷവോമി പാഡ് 5: ക്യാമറയും ബാറ്ററിയും

ഷവോമി പാഡ് 5 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും മുൻ വശത്ത് 8 മെഗാ പിക്സൽ ക്യാമറയും ഫീച്ചർ ചെയ്യുന്നു. ബിൽറ്റ് ഇൻ ഡോക്യുമെന്റ് സ്‌കാനിംഗ് മോഡും ടാബ്‌ലെറ്റിൽ ലഭ്യമാണ്. ഷവോമി പാഡ് 5ൽ 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 8720 എംഎഎച്ചിന്റെ വലിയ ബാറ്ററിയും നൽകിയിരിക്കുന്നു. ഇത്രയും വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും, ടാബ്‌ലെറ്റിന് 6.85 മിമി കനം മാത്രമാണ് ഉള്ളത്. 511 ഗ്രാം ഭാരവും ഷവോമി പാഡ് 5നുണ്ട്.

സ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി ഒലെഡ് വിഷൻ ഇന്ത്യയിൽ; വിലയും സവിശേഷതകളുംസ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി ഒലെഡ് വിഷൻ ഇന്ത്യയിൽ; വിലയും സവിശേഷതകളും

ഷവോമി പാഡ് 5: വിലയും ലഭ്യതയും

ഷവോമി പാഡ് 5: വിലയും ലഭ്യതയും

ഷവോമി പാഡ് 5ന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയാണ് വില വരുന്നത്. അതേ സമയം 6 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയും വില വരുന്നു. ഇൻട്രോഡക്റ്ററി പ്രൈസ് എന്ന നിലയിൽ രണ്ട് ഡിവൈസുകളും രണ്ടായിരം രൂപ ഡിസ്കൌണ്ടിലാണ് കമ്പനി വിൽക്കുന്നത്. അതിനാൽ ഷവോമി പാഡ് 5, 6 ജിബി + 128 ജിബി വേരിയന്റിന് 24,999 രൂപയും 6 ജിബി + 256 ജിബി വേരിയന്റിന് 26,999 രൂപയുമാണ് ഇപ്പോൾ വില വരുന്നത്. കൂടാതെ, എച്ച്ഡിഎഫ്സി കാർഡുകളിലും ഇഎംഐയിലും രണ്ടായിരം രൂപയുടെ അധിക കിഴിവും ലഭിക്കും. മെയ് 7 വരെയാണ് ഈ ഓഫറിന് വാലിഡിറ്റി ഉള്ളത്. മെയ് മൂന്നാം തീയതി മുതൽ ഷവോമി പാഡ് 5 വിൽപ്പനയ്ക്ക് എത്തും.

Best Mobiles in India

English summary
Xiaomi Pad 5 has been launched in India. In addition to the Xiaomi Pad 5, the Xiaomi 12 Pro smartphone and the Xiaomi Smart TV 5A have also been launched. The Xiaomi Pad 5 and Xiaomi 12 Pro have already been launched in China. The Xiaomi Pad 5 is the company's latest offer in the tablet segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X