പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഈ 17 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക


സുരക്ഷാ കമ്പനിയായ ബിറ്റ്ഡെഫെൻഡർ അപകടകാരികളായി കണ്ടെത്തിയ 17 അപ്ലിക്കേഷനുകളെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കംചെയ്തു. 550,000-ത്തിലധികം ഡൌൺ‌ലോഡുകളുള്ള അപ്ലിക്കേഷനുകൾ‌ ഗൂഗിളിന്റെ വെറ്റിംഗ് സിസ്റ്റം ഡോഡ്ജ് ചെയ്‌തു. ഈ അപ്ലിക്കേഷനുകളിൽ 'കാർ റേസിംഗ് 2019', 'ബാഗ്രൌണ്ട്4 കെ എച്ച്ഡി', 'ബാർകോഡ് സ്കാനർ', 'പീരിയഡ് ട്രാക്കർ - സൈക്കിൾ ഓവുലഷൻ വുമൺസ്' എന്നീ ശ്രദ്ധിക്കപ്പെട്ട ആപ്പുകളും ഉണ്ട്.

Advertisement

ഈ അപ്ലിക്കേഷനുകൾ മാൽവെയറുകളാണെന്ന് തരംതിരിച്ചിട്ടില്ലെങ്കിലും പരസ്യം കാണിക്കുന്നതിലൂടെ അവയ്ക്ക് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയും. ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യാനിടയുള്ള മാൽവെയർ ബാധിച്ച ഒരു അപ്ലിക്കേഷൻ പ്രത്യക്ഷത്തിൽ മാൽവെയറിന്റെ സ്വഭാവം കാണിക്കില്ലെങ്കിലും ഗൂഗിൾ പ്ലേയിലേക്ക് കടന്ന് കയറുകളും ഗൂഗിളിന്റെ വെറ്റിംഗ് സിസ്റ്റം ഒഴിവാക്കാനുപയോഗിക്കുന്ന തന്ത്രങ്ങൾ മാൽവെയർ ആപ്പുകൾ ഉപയോഗിക്കുന്നതുമാണെന്ന് ബിറ്റ്ഡെഫെൻഡർ അധികൃതർ വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ഇൻസ്റ്റാഗ്രാമിലെ ഈ പുതിയ ഫീച്ചർ ടിക്ടോക്കിൽ നിന്ന് കടമെടുത്തതോ

Advertisement

ക്രമരഹിതമായി ഇടവേളകളിൽ ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ കാണിച്ച് ഉപയോക്താവിന്റെ ഫോണിന്റെ ബാറ്ററി കളയുന്ന ആപ്പുകളെയാണ് പ്രധാനമായും കണ്ടെത്തിയത്. ചില ഗെയിം അപ്ലിക്കേഷനുകൾ ഗെയിംപ്ലേകൾക്കിടയിൽ ഒന്നിലധികം ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ കാണിക്കുന്നു. ഇത് ഗെയിം കളിക്കുന്ന ഉപയോക്താക്കൾക്ക് തടസ്സമുണ്ടാക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, അപ്ലിക്കേഷനുകളിലെ പരസ്യങ്ങൾ ക്രമരഹിതമായ ഇടവേളകളിലും ഒന്നിലധികം പ്രവർത്തനങ്ങളിലും കടന്ന് വരുന്നു. പരിഷ്‌ക്കരിച്ച ആഡ്‌വെയർ എസ്‌ഡികെകളാണ് പരസ്യങ്ങൾ ദൃശ്യമാകുന്ന ഒരു പാറ്റേൺ കണ്ടെത്തുന്നത് പ്രയാസകരമാക്കി തീർത്തത്.

17 ആപ്പുകൾ ഇവയാണ്

• കാർ റേസിംഗ് 2019
• K 4 കെ വാൾപേപ്പർ (ബാഗ്രൌണ്ട് 4 കെ ഫുൾ എച്ച്ഡി)
• ബാഗ്രൌണ്ട്സ് 4 കെ എച്ച്ഡി
• ബാർകോഡ് സ്കാനർ
• ക്ലോക്ക് LED
• എക്സ്പ്ലോറർ ഫയൽ മാനേജർ
• ഫയൽ മാനേജർ പ്രോ - മാനേജർ എസ്ഡി കാർഡ് / എക്സ്പ്ലോറർ
• Mobnet.io: ബിഗ് ഫിഷ് ഫ്രെൻസി
• പീരിയഡ് ട്രാക്കർ - സൈക്കിൾ ഓവുലഷൻ വുമൺസ്
• QR & ബാർകോഡ് സ്കാൻ റീഡർ
• QR കോഡ് -സ്കാൻ ആന്റ് റീഡ് ബാർകോഡ്
• ക്യുആർ കോഡ് റീഡറും ബാർകോഡ് സ്കാനർ പ്രോ
• സ്‌ക്രീൻ സ്‌ട്രീം മിററിംഗ്
• ടുഡേ വെതർ റഡാർ
• ട്രാൻസ്ഫർ ഡാറ്റ സ്മാർട്ട്
• VMOWO സിറ്റി: സ്പീഡ് റേസിംഗ് 3D
• വാൾപേപ്പേഴ്സ് 4 കെ, ബാഗ്രൌണ്ട് എച്ച്ഡി

കൂടുതൽ വായിക്കുക: ടിക്ടോക്ക് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ആപ്പിൽ വൻ സുരക്ഷാ പിഴവ്

റിപ്പോർട്ട് അനുസരിച്ച് അപ്ലിക്കേഷനുകളുടെ ചില പതിപ്പുകൾ പരസ്യ വെബ്‌സൈറ്റുകളിലേക്ക് അയച്ച അഭ്യർത്ഥനകളിൽ ഫോൺ മോഡൽ, IMEI, IP വിലാസം, MAC വിലാസം, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പോലുള്ള ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ വിവരങ്ങളും അടങ്ങിയിട്ടുണ്ട്

ഈ വർഷം ആദ്യം ഗൂഗിൾ അതിന്റെ പ്ലേ സ്റ്റോറിൽ നിന്ന് ‘ജോക്കർ' മാൽവെയർ ബാധിച്ച 24 ആപ്ലിക്കേഷനുകൾ നീക്കംചെയ്തിരുന്നു. മൊത്തം 5,00,000 ഡൌൺലോഡുകൾ നടന്ന ആപ്പുകളായിരുന്നു അന്ന് നീക്കം ചെയ്തത്. ‘ജോക്കർ' മാൽവെയർ ഒരു ദോഷകരമായ "വലിയ തോതിലുള്ള ബില്ലിംഗ് തട്ടിപ്പ് " ആണെന്നാണ് റിപ്പോർട്ടുകൾ. ഇത് കമ്പനിയുടെ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഉപയോക്താക്കളോട് അമിതമായ നിരക്ക് ഈടാക്കുന്നു.

കൂടുതൽ വായിക്കുക: ടിക്ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാൻസ് ഡീപ്പ് ഫേക്ക് ഫീച്ചർ വികസിപ്പിക്കുന്നു

Best Mobiles in India

English Summary

Google has removed 17 apps from the Play Store discovered as Riskware by security company Bitdefender. The apps with total downloads of over 550,000, dodged Google’s vetting system, thanks to malicious tactics. Some of these apps include ‘Car Racing 2019’, ‘Backgrounds 4K HD’, ‘Barcode Scanner’, ‘Period Tracker – Cycle Ovulation Women’s’ and more.