ഈ ഗ്ലാൻസ് ലോക്ക് സ്ക്രീൻ നിങ്ങളുടെ സ്മാർട്ട്ഫോൺ അനുഭവം മാറ്റിമറിക്കും


സ്മാർട്ട്‌ഫോണുകൾ ക്രമേണ മൾട്ടിമീഡിയ ഉപഭോഗത്തിനുള്ള ഡിവൈസായി മാറികൊണ്ടിരിക്കുകയാണ്. അത് ലോകവുമായി നമ്മൾ ഇടപഴകുന്ന രീതി തന്നെ മാറ്റുന്നു. വാർത്തകളോ വീഡിയോകളോ പോഡ്‌കാസ്റ്റുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഇൻഫർമേഷനുകളായാലും അവയെല്ലാം നമുക്ക് കുറച്ച് ടാപ്പുകൾക്ക് അകലെ മാത്രമാണ്. സാധാരണ നിങ്ങളുടെ ഹാൻഡ്‌സെറ്റ് അൺലോക്കുചെയ്‌ത് എന്തെങ്കിലും ആവശ്യമുള്ള ഡാറ്റ നമ്മൾ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ലോക്ക് ചെയ്ത സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്.

Advertisement

അത്തരം പരിമിതികളെ മറികടക്കുന്നതാണ് AI- പവർഡ് ആൻഡ്രോയിഡ് ലോക്ക് സ്‌ക്രീൻ സർവ്വീസായ ഗ്ലാൻസിൻറെ സവിശേഷത. സ്മാർട്ട്‌ഫോണുകളിലെ ഇൻബിൾഡ് സർവ്വീസ് നിങ്ങളുടെ ഫോണിൻറെ ആകർഷകമല്ലാത്ത ലോക്ക് സ്‌ക്രീനിനെ രസകരമായ ഉള്ളടക്കങ്ങൾകൊണ്ട് വിഷ്യലായി മിതച്ച അനുഭവത്തിലെത്തിക്കുന്നു. ഇത് വിവരങ്ങളുടെ ഫീഡ് കൂടിയാണ്. വാർത്ത, വീഡിയോകൾ, ടിവി സീരീസ് മുതലായവ വിവിധ തരത്തിലുള്ള കണ്ടൻറുകളെ ഉൾക്കൊള്ളിച്ച് ഒരു വിഷ്വൽ കണ്ടൻറ് പ്ലാറ്റ്‌ഫോമായി നിങ്ങളുടെ ലോക്ക് സ്ക്രീനിനെ ഗ്ലാൻസ് മാറ്റുന്നു. ലോക്ക് സ്‌ക്രീനിൽ മികച്ച നിലവാരമുള്ള വിവരങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഒറ്റനോട്ടത്തിൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലൊരു സൌകര്യം ഈ ലോക്ക് സ്ക്രീൻ സർവ്വീസ് ഒരുക്കി തരുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ സാംസങ്, ഷവോമി എന്നിവയിൽ ഗ്ലാൻസ് പ്രീ ഇൻസ്റ്റാൾഡ് ആണ്.

Advertisement

ഗ്ലാൻസ് ലോക്ക് സ്ക്രീനിലുള്ള കണ്ടൻറുകൾ അനേകം വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള വായനക്കാർക്ക് ഒറ്റനോട്ടത്തിൽ വായിക്കാൻ രസകരമായ കണ്ടൻറുകൾ നൽകുന്നതിനൊപ്പം തന്നെ മിക്ക ഗ്ലാൻസ് കാർഡുകളും നിങ്ങൾക്ക് വിനോദവും വിവരദായകവുമായ വീഡിയോ കണ്ടൻറുകളും നൽകുന്നുണ്ട്. ഓരോ നോട്ടത്തിലും ഒരു പുതിയ കാര്യം അറിയുന്നു എന്നതാണ് ഈ ലോക്ക് സ്ക്രീൻ സർവ്വീസിൻറെ പ്രത്യേകത. വ്യത്യസ്‌ത കണ്ടൻറുകളിലൂടെ നിങ്ങൾക്ക് ബ്രൗസുചെയ്യാനാകും. ചുരുക്കത്തിൽ ഗ്ലാൻസ് ഒരേ സമയം വിവരങ്ങളും വിനോദവും നൽകുന്നു.

ഗ്ലാൻസിലൂടെ ഒറ്റനോട്ടത്തിൽ നിങ്ങളുടെ ലോക്ക് സ്ക്രീനിൽ കാണുന്ന കണ്ടൻറുകൾ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന 19ലധികം ഉള്ളടക്ക വിഭാഗങ്ങൾ ഇതിലൂണ്ട്. നിങ്ങൾ ഒരു കളിയും മിസ് ചെയ്യാത്ത ഒരാളാണെങ്കിൽ സ്‌പോർട്‌സ് നിങ്ങൾക്ക് ഇഷ്ടപ്പെടുത്ത വിഭാഗമായിരിക്കും. അതുപോലെ, വിവിധ മൃഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വൈൽഡ് ലൈഫ് എന്ന വിഭാഗം നിങ്ങൾക്ക് നൽകുന്നു. ജീവിതശൈലി, വിനോദം, ഫാഷൻ, ഗ്ലാമർ, സിനിമകൾ, ലേറ്റസ്റ്റ് സ്റ്റൈൽസ് എന്നിവ നിങ്ങളെ അപ് ടു ഡേറ്റായി നിലനിർത്തുന്നു. നിങ്ങൾ‌ക്ക് ഇഷ്ടമുള്ള വിഷയങ്ങൾ‌ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ‌, AI പിന്തുണയുള്ള സാങ്കേതികവിദ്യയും ഹ്യൂമൻക്യൂറേഷനും ഉപയോഗിച്ച് തിരഞ്ഞെടുത്ത കണ്ടൻറുകൾ മാത്രം ഗ്ലാൻസ് നിങ്ങളുടെ മുന്നിലെത്തിക്കുന്നു.

ഗ്ലാൻസ് നിങ്ങളുടെ താൽപ്പര്യ വിഷയങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്കായി ഒരു പേഴ്സണൽ ലോക്ക് സ്ക്രീൻ സൃഷ്ടിക്കുന്നു. തിരക്കേറിയ ഒരു ദിവസത്തിൽ വിവരലടങ്ങുന്ന ഉള്ളടക്കം നിങ്ങളിലേക്ക് ഗ്ലാൻസ് എളുപ്പത്തിൽ എത്തിക്കുന്നു. വിവരങ്ങൾ വളരെ ഫലപ്രദവും കാഴ്ചയിൽ ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കുകകൂടിയാണ് ഗ്ലാൻസ്. നിങ്ങളുടെ ലോക്ക് സ്ക്രീനിൽ തന്നെ ഉപയോഗപ്രദവും രസകരവുമായ വിവരങ്ങൾ ലഭ്യമാകുന്നതിനാൽ കൂടുതൽ ബ്രൌസ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.

മൊത്തത്തിൽ നമ്മൾ ഫോണുകളിലെ കണ്ടൻറ് കൈകാര്യം ചെയ്യുന്ന രീതി തന്നെ ഗ്ലാൻസ് മാറ്റുന്നു. നിങ്ങളുടെ ഫോൺ ഓൺ ചെയ്യുമ്പോഴെല്ലാം പുതിയൊരു ലുക്ക് നൽകികൊണ്ട് സ്മാർട്ട്ഫോൺ അനുഭവം മികച്ചതാക്കുന്നു. നിങ്ങളുടെ പ്രവർത്തികൾ ആയാസ രഹിതമാക്കാനും ആവശ്യമുള്ള കണ്ടൻറുകൾ ലഭ്യമാക്കാനും സഹായിക്കുന്ന ഗ്ലാൻസ് എല്ലാ ഷിയോമി ഉപകരണങ്ങളിലും സാംസങ് എ, എം, ജെ സീരീസുകളിലും പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

 

Best Mobiles in India

English Summary

Glance brings your lock screen to life by turning it into a visual content platform with a diverse mix of content shown as news, videos, tv series, etc. Glance adds convenience to your life by presenting high-quality information right on the lock screen. Since quality attracts quality, Glance can be found pre-installed on some of the top-selling smartphones brands such as Samsung and Xiaomi. You don't need to make any effort to get started with Glance.