പ്രൈവസി സംരക്ഷിക്കാൻ ഗൂഗിൾ മാപ്പ്സ് ഇനി ഇൻകോഗ്നിറ്റോ മോഡിലും


നമുക്ക് പലപ്പോഴും വഴികാട്ടന്ന ഗൂഗിൾ മാപ്പ് ഉപഭോക്താക്കളുടെ പ്രവസി സംരക്ഷിക്കുന്നതിൻറെ ഭാഗമായി ഇൻകോഗ്നിറ്റോ മോഡിലും പ്രവർത്തനം ആരംഭിക്കുന്നു. ഇതിൻറെ ഭാഗമായി ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ പരിക്ഷം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഗൂഗിൾ ക്രോമിലെ ഇൻകോഗ്നിറ്റോ മോഡിന് സമാനമായിട്ടായിരിക്കും മാപ്പിലും ഇൻകോഗ്നിറ്റോ മോഡ് പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഗൂഗിൾ IO 2019ൽ വച്ചാണ് ഗൂഗിൾ മാപ്പ് ഇൻകോഗ്നിറ്റോ മോഡ് കമ്പനി പ്രഖ്യാപിച്ചത്.

Advertisement

പരിഷ്കരിച്ച ഗൂഗിൾ മാപ്പ് ആപ്ലിക്കേഷൻറെ ക്ലോസ്ഡ് ബെറ്റ വേർഷൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രിവ്യൂ ഗ്രൂപ്പിന് നൽകി കഴിഞ്ഞു. ആൻഡ്രോയിഡ് വേർഷൻ മാത്രമാണ് നിലവിൽ പ്രിവ്യൂ ചെയ്യുന്നത്. മാപ്പിൻറെ 10.26 അപ്ഡേറ്റാണ് ഇപ്പോൾ പ്രിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നത്. ഇൻകോഗ്നിറ്റോ മോഡ് സെലക്ട് ചെയ്യാൻ മാപ്പിലെ സെറ്റിങ്സിൽ ഓപ്ഷൻ ഉണ്ടാകും. ഇത് സെലക്ട് ചെയ്തുകഴിഞ്ഞാൽ ഉപയോക്താവിൻറെ ലൊക്കേഷൻ ഷെയർചെയ്യപ്പെടുകയില്ല. കൂടാതെ ലൊക്കേഷൻ ഹിസ്റ്ററി, ബ്രൌസിങ് ഹിസ്റ്ററി എന്നിവ സേവ് ചെയ്യപ്പെടില്ല. ഉപയോക്താവിൻറെ സ്വകാര്യ വിവരങ്ങൾ സെർച്ചുകളിൽ ഉപയോഗിക്കുകയും ഇല്ല.

Advertisement

ഗൂഗിൾ മാപ്പ് വേർഷൻ 10.26വിന് കമ്പനി നൽകിയിരിക്കുന്ന ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്ത് സ്ക്രീനിന് മുകളിൽ ഒരു കറുപ്പ് സ്ട്രാപ്പ് പ്രത്യക്ഷമാകും. ഇതിലൂടെ ഉപയോക്താവിന് ഇൻകോഗ്നിറ്റോ മോഡ് ഓണിലാണെന്ന് മനസിലാക്കാൻ സാധിക്കും. ഒപ്പം തന്നെ ഗൂഗിൾ ഇൻകോഗ്നിറ്റോ മോഡിൻറെ ക്ലാസിക്ക് ചിന്ഹമായ ഹാറ്റും സൺഗ്ലാസും മാപ്പിൽ കാണാം. മാപ്പിൻറെ സെർച്ച് ബാറിലാണ് ഈ ചിന്ഹം നൽകിയിരിക്കുന്നത്. പ്രൈവസി സംരക്ഷിക്കുന്നതിൽ സുപ്രധാനമായ നീക്കമാണ് മാപ്പിൽ ഗൂഗിൾ നടത്തിയിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഗൂഗിൾ മാപ്പിൻറെ പുതിയ അപ്ഡേഷനിൽ ഐസ് ഫ്രീ വാക്കിങ് മോഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മോഡിൽ മാപ്പ് പ്രവർത്തിക്കുമ്പോൾ മാപ്പിൽ നോക്കാതെ സഞ്ചരിക്കാൻ പാകത്തിൽ കൂടുതൽ വിവരങ്ങൾ അടങ്ങിയ വോയിസ് ഗൈഡിങ് ഉപയോക്താക്കൾക്ക് ലഭിക്കുന്നു. കഴിഞ്ഞ മാസം ഗൂഗിൾ തങ്ങളുടെ മാപ്പിൽ ലൈവ് വ്യൂ എന്നൊരു സംവിധാനം കൂടി ചേർത്തിരുന്നു. ഓഗ്മെൻറഡ് റിയാലിറ്റിയിലൂടെ സഞ്ചരിക്കുന്ന ദിശയെ കാണിക്കുന്ന സംവിധാനമാണിത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗൂഗിൾ മാപ്പിൽ വലീയ മാറ്റങ്ങളാണ് കമ്പനി നടത്തുന്നത്. പ്രദേശങ്ങളെ കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ ഉൾപ്പെടുത്തുന്നതിനൊപ്പം തന്നെ പുതിയ ഫീച്ചറുകളും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നുണ്ട്. അടുത്തുള്ള ബൈക്ക് ഷെയറിങ് സ്റ്റേഷനുകളെ കുറിച്ച് ഉപയോക്താക്കൾക്ക് വിവരങ്ങൾ നൽകുന്നതിനായി ബൈക്ക് ഷെയറിങ് സ്റ്റേഷനുകളെ കൂടി ഉൾപ്പെടുത്തി മാപ്പ് കൂടുതൽ ഉപയോഗപ്രദമാക്കുകയാണ് ഗൂഗിൾ.

ഇക്കഴിഞ്ഞ മെയ് മാസത്തിൽ അമേരിക്കയടക്കമുള്ള ചുരുക്കം രാജ്യങ്ങളിൽ പരീക്ഷിച്ച ശേഷം ഇന്ത്യയടക്കം 40 രാജ്യങ്ങളിൽ സ്പീഡ് ലിമിറ്റും റഡാർ ലൊക്കേഷനും കാണിക്കുന്ന ഫീച്ചർ ഉൾപ്പെടുത്തിയ അപ്ഡേറ്റ് ലഭ്യമാക്കിയിരിക്കുന്നു. ഈ വർഷം ജൂലൈയിൽ ഗൂഗിൾ 45,000 കമ്മ്യൂണിറ്റി, പബ്ലിക്ക് ടോയിലറ്റുകളെ മാപ്പിൾ ഉൾപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരിൻറെ ലൂ റിവ്യൂ ക്യാംപയിനിൻറെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിലൂടെ 1,700 ഇന്ത്യൻ നഗരങ്ങളെയാണ് മാപ്പ് കവർ ചെയ്തത്. എല്ലാ അപ്ഡേഷനിലും ഉപയോക്താവിന് ഉപകാരപ്പെടുന്ന സവിശേഷതകൾ ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മാപ്പ്സ് തങ്ങളുടെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നുണ്ട്.

ഗൂഗിൾ മാപ്പിൻറെ അടുത്ത അപ്ഡേഷൻ പ്രൈവസിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് എന്നതിനാൽ സ്വകാര്യതയ്ക്ക് പ്രാധാന്യം കല്പിക്കുന്ന ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് ഗൂഗിൾ കരുതുന്നത്. ബെറ്റ വേർഷൻ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞതിനാൽ അധികം വൈകാതെ പുതിയ അപ്ഡേഷൻ ലഭ്യമാകുമെന്ന് തന്നെയാണ് കരുതുന്നത്. ആൻഡ്രോയിഡിന് ഒപ്പം തന്നെ പുതിയ ഫീച്ചറടങ്ങുന്ന അപ്ഡേറ്റ്ഡ് വേർഷൻ IOS പ്ലാറ്റ്ഫോമിലും ലഭ്യമാക്കും.

Best Mobiles in India

English Summary

The incognito mode test is included in Preview Maps' latest 10.26 update. At present, the update is currently limited to the Android version of the Google Maps preview app.