ശല്യക്കാരെ ഒഴിവാക്കാൻ പുതിയ സംവിധാനവുമായി ഇൻസ്റ്റഗ്രാം


നമ്മുടെയൊക്കെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ ആവശ്യമില്ലാത്തതോ അധിക്ഷേപകരമോ ആയ കമൻറുകൾ ഇടുന്ന ആളുകൾ വലിയ ശല്യങ്ങളാണ്. ഇത്തരം കുഴപ്പക്കാരെ നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിൽ ഒരു സംവിധാനം ഒരുക്കുകയാണ് ഇൻസ്റ്റാഗ്രാം. ശല്യമുണ്ടാക്കുന്ന ആളുകളെ റെസ്ട്രിക്ട് ചെയ്യാൻ സാധിക്കുന്ന ഇൻസ്റ്റാഗ്രാമിൻറെ സംവിധാനം ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഈ സംവിധാനം ലഭ്യമാകും.

Advertisement

ഇൻസ്റ്റഗ്രാം റെസ്ട്രിക്ട് ഉപയോഗിച്ച് നിങ്ങൾക്ക് മറ്റുള്ളവരുടെ അക്കൌണ്ടുകൾ ബാൻ ചെയ്യാൻ സാധിക്കില്ല. മറിച്ച് നിയന്ത്രിക്കാനാണ് സാധിക്കുക. ഈ സവിശേഷത ഉപയോഗിച്ച് നിങ്ങൾ റെസ്ട്രിക്ട് ചെയ്ത അക്കൌണ്ടിൽ നിന്നും നിങ്ങളുടെ പോസ്റ്റുകളിലേക്ക് വരുന്ന കമൻറുകൾ ആ അക്കൌണ്ട് ഉടമയ്ക്ക് മാത്രമേ കാണാൻ സാധിക്കു എന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.

കൂടുതൽ വായിക്കാം: ഇൻസ്റ്റാഗ്രാമിൽ സ്ക്രീൻഷോട്ട് എടുക്കുമ്പോൾ നോട്ടിഫിക്കേഷൻ പോകുന്നുവോ? അറിയേണ്ടതെല്ലാം

Advertisement

സീ കമൻറ് ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് റെസ്ട്രിക്ടഡ് അക്കൌണ്ടിൽ നിന്നുള്ള കമൻറുകൾ വീണ്ടും കാണാൻ സാധിക്കും. കമൻറുകൾ കണ്ടതിന് ശേഷം മാത്രം വേണമെങ്കിൽ എല്ലാവർക്കും കാണുന്ന രീതിയിൽ അവ മാറ്റുകയോ ആർക്കും കാണാത്ത രീതിയിൽ ആ കമൻറിനെ തുടർന്നും നിലനിർത്തുകയോ ചെയ്യാൻ സാധിക്കും. ഇത് നമ്മുടെ പോസ്റ്റുകൾക്ക് കീഴിൽ വരുന്ന കമൻറുകളെ സെൻസർ ചെയ്യാൻ നമുക്ക് തന്നെ അനുവാദം തരുന്നൊരു സംവിധാനമാണ്.

റെസ്ട്രിക്ട് ഫീച്ചർ ഉപയോഗിക്കാൻ പല വഴികളുണ്ട്. ഒരു കമൻറിൽ ഇടത് ഭാഗത്തേക്ക് സ്വൈപ്പുചെയ്യ്തോ സെറ്റിങ്സിലെ പ്രൈവസി ടാബിലൂടെയോ നിങ്ങൾക്ക് റെസ്ട്രിക്ട് ഫിച്ചർ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതല്ലാതെ നിങ്ങൾ റെസ്ട്രിക്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന അക്കൗണ്ടിൻറെ പ്രൊഫൈലിൽ കയറിയ ശേഷം ആ പ്രൊഫൈളിനെ നിങ്ങൾക്ക് റെസ്ട്രിക്ടഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്താൻ സാധിക്കും.

നിങ്ങൾ ഒരു ഉപയോക്താവിനെ റെസ്ട്രിക്ട് ചെയ്ത് കഴിഞ്ഞാൽ അയാളിൽ നിന്നുള്ള കമൻറുകൾ വന്നതായി നോട്ടിഫിക്കേഷൻ പോലും ലഭിക്കില്ലെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കി. ഇതു കൂടാതെ നിങ്ങൾ റെസ്ട്രിക്ട് ചെയ്ത പ്രൊഫൈലിൽ നിന്നുള്ള മെസേജുകൾ നിങ്ങളുടെ ചാറ്റ് ലിസ്റ്റിലേക്ക് പോവാതെ പകരം മെസേജ് റിക്വസ്റ്റുകളിലേക്കായിരിക്കും പോവുക. ഇത് ആവശ്യാനുസരണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക:ഇൻസ്റ്റാഗ്രാമിൽ പോരായ്‌മ കണ്ടെത്തിയ ചെന്നൈ ടെകിക്ക് വീണ്ടും സമ്മാനം

നിങ്ങൾ ഒരു പ്രൊഫൈൽ റെസ്ട്രിക്ട് ചെയ്തുകഴിഞ്ഞാൽ അയാളിൽ നിന്നുള്ള ഡയറക്ട് മെസേജുകൾ നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ നിങ്ങൾ ആ പ്രൊഫൈലിൽ നിന്നുള്ള ഡയറക്ട് മെസേജുകൾ വായിച്ചതായോ നിങ്ങൾ ഓൺലൈനിൽ ഉള്ളതായോ മെസേജ് അയച്ച റെസ്ട്രിക്ടഡ് പ്രൊഫൈലിന് കാണാൻ സാധിക്കില്ല. ഇതുകൂടാതെ നിങ്ങൾ റെസ്ട്രിക്ട് ചെയ്ത മെസേജുകൾ നേരിട്ട് നിങ്ങളുടെ ഇൻബോക്സിൽ പോവണോ എന്ന കാര്യവും നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. നിങ്ങൾ അൺറസ്ട്രിക്ട് ചെയ്തുകഴിഞ്ഞാൽ മെസേജുകൾ ഇൻബോക്സിലേക്ക് തന്നെ എത്തുന്നു.

ഇൻസ്റ്റാഗ്രാമിൽ നിലവിലുള്ള റിപ്പോർട്ട് ആൻറ് ബ്രോക്ക് ഫീച്ചറുകൾക്ക് പുറമേയാണ് റെസ്ട്രിക്ടഡ് ഫീച്ചർകൂടി ഇൻസ്റ്റഗ്രാം ഒരുക്കുന്നത്. ഇതിലൂടെ ശല്യമായി തോന്നുന്ന ഏത് കമൻറുകളും നിങ്ങൾക്ക് എളുപ്പത്തിൽ നിയന്ത്രിക്കാനും ആരും കാണാത്ത വിധത്തിൽ മാറ്റാനും സാധിക്കും. ബ്ലോക്ക് ഫീച്ചറാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ശല്യമുള്ള പ്രൊഫൈലുകളെ നിങ്ങൾക്ക് പൂർണമായും ബ്ലോക്ക് ചെയ്യാൻ സാധിക്കും. ബ്ലോക്ക് ചെയ്താൽ ആ അക്കൌണ്ടിൽ നിന്ന് യാതൊരു വിധ സന്ദേശങ്ങളും നിങ്ങൾക്ക് ലഭിക്കില്ല എന്ന് മാത്രമല്ല യാതൊരു വിധത്തിലും നിങ്ങളുടെ പ്രൊഫൈൽ ആ ബ്ലോക്ക്ഡ് പ്രൊഫൈലിന് കാണാനും സാധിക്കില്ല.

Best Mobiles in India

English Summary

Instagram has announced a new feature called Restrict, which will allow you to somewhat ban a user who drops unsolicited, abusive or offensive messages on your posts. Instagram has been testing this feature for a while now and has now finally started rolling out the feature to all its users.