റെഡ്മി നോട്ട് 8 സീരിസ് പുറത്തിറങ്ങി, ഒപ്പം 70 ഇഞ്ച് റെഡ്മി ടിവി, റെഡ്മിബുക്ക് 14 എന്നിവയും


ചൈനയിൽ നടന്ന റെഡ്മിയുടെ ലോഞ്ചിങ് ഇവൻറിൽ സ്മാർട്ട്ഫോൺ ആരാധകർ കാത്തിരുന്ന റെഡ്മി നോട്ട് 8 സീരിസിലെ നോട്ട് 8, നോട്ട് 8 പ്രോ എന്നിവ പുറത്തിറക്കി. ഇവയ്ക്കൊപ്പം റെഡ്മിയുടെ 70 ഇഞ്ച് ടിവിയായ റെഡ്മി ടിവിയുടെ ലോഞ്ചിങ്ങും നടന്നു. അപ്ഗ്രേഡ് ചെയ്ത റെഡ്മിബുക്ക് 14ൻറെ ലോഞ്ചിങ്ങും ചടങ്ങിൽ വച്ച് നടന്നു.

Advertisement

റെഡ്മി നോട്ട് 8 സീരിസിൻറെ ഡിസൈൻ

റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ എന്നീ രണ്ട് നോട്ട് കാറ്റഗറി സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ വരുന്നത്. ഒരേ ഡിസൈനിലാണ് ഈ രണ്ടുഫോണുകളും പുറത്തിറങ്ങുന്നത്. ഫോണിൻറെ മുൻഭാഗത്തും പിൻഭാഗത്തും ഗോറില്ലാഗ്ലാസ് 5 പ്രോട്ടക്ഷൻ നൽകിയിരിക്കുന്നു. ഇരു മോഡലുകൾക്കും മുൻഭാഗത്ത് ഒരു ഡോട്ട് ഡ്രോപ്പ് നോച്ചും നൽകിയിരിക്കുന്നു. പിറകിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ സീരിസിൻറെ മറ്റൊരു പ്രത്യേകത.

Advertisement
റെഡ്മി നോട്ട് 8 സീരിസിൻറെ ക്യാമറ

റെഡ്മി 8 സീരിസ് മികച്ച ക്യാമറയാണ് നൽകുന്നത്. ക്വാഡ് ക്യാമറ സെറ്റപ്പിൽ റെഡ്മി നോട്ട് 8 പുറത്തിറങ്ങുന്നത് 48MP മെയിൻ റിയർ ക്യാമറയുമായാണ്. നോട്ട് 8 പ്രോയിൽ 64MP പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഈ രണ്ട് മോഡലുകളിലെയും മറ്റ് മൂന്ന് ക്യാമറകൾ സൂപ്പർ വൈഡ് ആംഗിൾ, ഡെപ്ത് ഓഫ് ഫീൽഡ്, സൂപ്പർ മൈക്രോ എന്നീ ഘടകങ്ങളെ മുൻനിർത്തിയാണ് ഒരുക്കിയിരിക്കുന്നത്.

റെഡ്മി നോട്ട് 8 സീരിസിൻറെ മറ്റ് സവിശേഷതകൾ

18W ഫാസ്റ്റ് ചാർജ്ജിങ്ങ് സപ്പോർട്ടോടുകൂടിയ 4500mAh ബാറ്ററിയാണ് സീരിസിലെ രണ്ട് ഫോണുകൾക്കും റെഡ്മി നൽകിയിരിക്കുന്നത്. റെഡ്മി നോട്ട് 8ൻറെ കൂടെ 10W ചാർജ്ജറും നോട്ട് 8 പ്രോയുടെ കൂടെ 18W ചാർജ്ജറുമാണ് കമ്പനി നൽകുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 665 പ്രോസസറോട് കൂടിയാണ് റെഡ്മി നോട്ട് 8 പുറത്തിറങ്ങുന്നത്. റെഡ്മി നോട്ട് 8 പ്രോ പുറത്തിറങ്ങുന്നതാവട്ടെ മീഡിയാടെക് ഹെലിയോ G90T ചിപ്പ് സെറ്റുമായിട്ടാണ്.

റെഡ്മി നോട്ട് 8 സീരിസിൻറെ ഇന്ത്യയിലെ വില

റെഡ്മി നോട്ട് 8 സീരിസുകളുടെ ഇന്ത്യയിലെ ഏകദേശ വില പുറത്തുവന്നിട്ടുണ്ട്. റഡ്മി നോട്ട് 8 പ്രോ രണ്ട് വേരിയൻറുകളിലായാണ് എത്തുക. 6GB RAM + 128GB ഇൻറേണൽ സ്റ്റോറേജ് വേരിയൻറിന് 18,000 രൂപയാണ് ഏകദേശ വില പ്രതീക്ഷിക്കുന്നത്. 8GB + 128GB ഇൻറേണൽ സ്റ്റോറേജ് മോഡലിന് 21,000 രൂപ ഏകദേശ വില കണകാക്കുന്നു. റെഡ്മി നോട്ട് 8ൻരെ 4GB RAM + 64GB സ്റ്റോറേജിൻറെ വില ഏകദേശം കണക്കാക്കുന്നത് 12,000 രൂപയാണ്. ഇന്ത്യയിൽ ഫോൺ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമല്ല.

70 ഇഞ്ച് റെഡ്മി ടിവി

റെഡ്മി പുറത്തിറക്കുന്ന ആദ്യ സ്മാർട്ട് ടിവിയാണ് റെഡ്മി ടിവി. 70 ഇഞ്ച് സ്ക്രീനോടുകൂടി പുറത്തിറങ്ങുന്ന ടിവിയിൽ ഉയർന്ന സ്ക്രീൻ ബോഡി റേഷിയോ ഉണ്ടായിരിക്കും. 4K UHD പാനലും ഫോണിൻറെ മറ്റൊരു സവിശേഷതയാണ്. L70M5-RA എന്ന മോഡൽ നമ്പരിലാണ് ടിവി വിപണിയിലെത്തുക. ഇതേ നിലവാരത്തിൽ വരുന്ന മറ്റ് സ്മാർട്ട് ടിവികളെ അപേക്ഷിച്ച് വില കുറവാണ് റെഡ്മി ടിവിക്ക്. ടിവി ഇന്ത്യയിൽ എന്ന് എത്തുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

ന്യൂ റെഡ്മിബുക്ക് 14

റെഡ്മി നോട്ട് സീരിസിനും റെഡ്മി ടിവിക്കും ഒപ്പം കമ്പനി ലോഞ്ച് ചെയ്ത പുതിയ റെഡ്മിബുക്ക് 14 മുൻപ് പുറത്തിറക്കിയ റെഡ്മി ബുക്ക് 14ൻറെ പരിഷ്കകരിച്ച പതിപ്പാണ്. ഈ വർഷം മെയ് മാസത്തിൽ റെഡ്മി K20, റെഡ്മി K20 പ്രോ എന്നിവയ്ക്കൊപ്പമാണ് കമ്പനി റെഡ്മിബുക്ക്14 പുറത്തിറക്കിയത്. പരിഷ്കരിച്ച് പുറത്തിറക്കുന്ന റെഡ്മിനോട്ട് 14ൽ 10th ജനറേഷൻ ഇൻറൽകോർ പ്രോസസറാണ് റെഡ്മി നൽകിയിരിക്കുന്നത്. ഡിസൈനിൽ പഴയ മോഡലിൽ നിന്നും വലീയ വ്യത്യാസങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

Best Mobiles in India

English Summary

Redmi Note 8 Series, Redmi TV And Redmi Book 14 Launched. Let's take a quick look at everything about the new Redmi products.