സ്മാര്‍ട്ട്‌ഫോണ്‍ അടിമകളാണോ? എന്നാല്‍ രക്ഷപ്പെടാന്‍ ഏഴു മാര്‍ഗ്ഗങ്ങള്‍!!!


സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ സാധിക്കില്ല എന്നായി ഇപ്പോള്‍. അതായത് പലരേയും സ്മാര്‍ട്ട്‌ഫോണ്‍ വിഴുങ്ങി എന്നു വേണമെങ്കില്‍ പറയാം. ഇപ്പോള്‍ പലരും സംഭാഷണം ചെയ്യുമ്പോള്‍, ആ വ്യക്തിയുടെ മുഖത്തു നോക്കാതെ സ്മാര്‍ട്ട്‌ഫോണിലാകും നോക്കുന്നത്, ഇത് എത്ര മോശമായ ഒരു കാര്യമാണ്.

Advertisement

കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ വൈഫൈ ഉപയോഗിച്ച് ഷെയര്‍ ചെയ്യാം?

സ്മാര്‍ട്ട്‌ഫോണ്‍ വന്നതോടു കൂടി കാര്യങ്ങളൊക്കെ മാറി മറിഞ്ഞു. ബ്ലാക്ക്ബറി വന്നതോടെ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ പ്രശസ്ഥമായി, എന്നാല്‍ 2007ല്‍ ഐഫോണ്‍ എത്തിയതോടെ ഒരു മിനി കമ്പ്യൂട്ടറിന്റെ എല്ലാ സവിശേഷതയും ഇതില്‍ നിന്നും കിട്ടാന്‍ തുടങ്ങി.

Advertisement

ബാക്കി ചരിത്രം, ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോമുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

എന്നാല്‍ ഇപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ഉണ്ട് അവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ ഭയമാണ്: നോമോഫോബിയ (Nomophobia).

സ്മാര്‍ട്ട്‌ഫോണുകളെ വളരെ ആശ്രയിക്കേണ്ടി വരുന്നു എന്നു തോന്നുന്ന സന്ദര്‍ഭത്തില്‍ മറ്റു മെച്ചപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് വളരെ നല്ലതാണ്.

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം?

ഇന്നത്തെ ലേഖനത്തില്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും മുക്തി നേടാനുളള ചില വഴികള്‍ പറഞ്ഞു തരാം.

സ്മാര്‍ട്ട്‌ഫോണിലെ അറിയിപ്പുകള്‍ ഇഷ്ടാനുസരണം ആക്കുക

നിങ്ങളുടെ സ്മാര്‍ട്ടഫോണിലെ അറിയിപ്പുകള്‍ ആവശ്യാനുസരണം ആക്കുക. സ്മാര്‍ട്ട്‌ഫോണിലെ അറിയിപ്പുകള്‍ പലതും അവഗണിക്കാന്‍ ഒരു ശ്രമം ആവശ്യമാണ്. അങ്ങനെ നോട്ടിഫിക്കേഷനുകള്‍ കുറയുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പരിമിതമാക്കുക

ആദ്യം നിങ്ങള്‍ മനസ്സില്‍ തീരുമാനിക്കുക, 20ല്‍ അധികം പ്രാവശ്യം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കില്ല എന്ന്. പ്രത്യേകിച്ച് നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോഴും സാമൂഹികപരമായി ഒത്തു ചേരുമ്പോഴും.

അനാവശ്യ ആപ്സ്സുകള്‍ ഉടന്‍ നീക്കം ചെയ്യുക

സോഷ്യല്‍ മീഡിയ ആപ്സ്സുകളായ ഫേസ്ബുക്കും ട്വിറ്ററും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ആവശ്യം വരുന്നില്ല. ഇത് നിങ്ങളുടെ സമയവും ലാഭിക്കാം, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും കുറയ്ക്കാം.

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഫോണ്‍ ഓഫാക്കുക

ഇത് അധികം പേര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും ഏതാനും മണിക്കൂര്‍ ഫോണ്‍ ഓഫാക്കി വയ്ക്കുന്നത് വളരെ നല്ലതാണ്.

ആപ്സ്സിന്റെ സഹായം തേടുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ പല ആപ്സ്സുകളും ഏതായത് Rescue Time and AppDetox പ്ലേസ്റ്റാറില്‍ ഉണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക.

റിസ്റ്റ് വാച്ച് ഉപയോഗിക്കുക

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മറ്റൊരു സ്വഭാവമാണ് എപ്പോഴും അതില്‍ സമയം നോക്കുന്നത്. ഇങ്ങനെ സമയം നോക്കാന്‍ എടുക്കുമ്പോള്‍ അതില്‍ സ്വാഭാവികമായും വാട്ട്‌സാപ്പും മെയിലുകളും നോക്കേണ്ടി വരുന്നതാണ്. എന്നാല്‍ റിസ്റ്റ് വാച്ച് കെട്ടിയാല്‍ ഒരു പരിധി വരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കാം.

ഫീച്ചര്‍ സ്മാര്‍ട്ട്‌ഫോണുകളെ ഫോക്കസ് ചെയ്യുക

ഫീച്ചര്‍ സ്മാര്‍ട്ട്‌ഫോണുകളെ ഫോക്കസ് ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വളരെ കുറയ്ക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫിങ്കര്‍പ്രിന്റ് സ്‌കാനറുമായി 9,999 രൂപയില്‍ താഴെ വിലയുളള സ്മാര്‍ട്ട്‌ഫോണുകള്‍!!

ക്വാല്‍കോം പ്രോസസറുളള ഫോണുകള്‍ക്ക് സുരക്ഷാ പിഴവ്!!!

Best Mobiles in India

English Summary

Let’s face it.We can’t live without our smartphones.Most people are glued to their smartphones all the time.