ഐഫോണ്‍ X ഇന്ത്യയില്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു: അറിയേണ്ട ഓഫറുകള്‍!


ആപ്പിള്‍ ഐഫോണിന്റെ പത്താം വാര്‍ഷിക എഡിഷനിലാണ് ഏറ്റവും വില കൂടിയ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ X എന്ന ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 89,000 രൂപ മുതലാണ്. ഇത്രയും വില കൂടിയ ഫോണ്‍ ആദ്യമായാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്.

Advertisement

വിന്‍ഡോസ് 10ലെ ആപ്പ് നോട്ടിഫിക്കേഷന്‍ എങ്ങനെ ഡിസേബിള്‍ ചെയ്യാം?

സെപ്തംബര്‍ 12ന് കമ്പനിയിലെ പുതിയ ക്യാമ്പസ് ആപ്പിള്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഏവരേയും ആകര്‍ഷിക്കുന്ന ഐഫോണ്‍ അവതരിപ്പിച്ചത്.

Advertisement

ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യയില്‍ ഒരു ഐഫോണ്‍ എത്തുന്നത് ആദ്യമായാണ്. ആപ്പിള്‍ ഐഫോണ്‍ X, ഇന്ത്യയില്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു, അതു പോലെ ലോകമെമ്പാടുമുളള 55 രാജ്യങ്ങളില്‍ ഇന്ന്, അതായത് ഒക്ടോബര്‍ 27ന് പ്രീ-ഓര്‍ഡര്‍ തുടങ്ങി.

ആപ്പിള്‍ ഐഫോണ്‍ X, പ്രീ-ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് അനേകം ഓഫറുകള്‍ ലഭിക്കുന്നു. ഈ ഓഫറുകള്‍ ഏതൊക്കെ എന്ന് അറിയാനായി തുടര്‍ന്നു വായിക്കുക..

ക്യാഷ് ബാക്ക് ഓഫര്‍

സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ X വാങ്ങുകയാണെങ്കില്‍ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായി ഇതിനെ കുറിച്ച് ഒന്നും തന്നെ വന്നിട്ടില്ല. 10,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടില്‍ നോ-കോസ്റ്റ് ഇഎംഐയും ഉണ്ട്.

MIUI 9 ഉള്‍പ്പെടുത്തി ഷവോമിയുടെ പുതിയ സെല്‍ഫി-സെന്‍ഡ്രിക് ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

 

OLED ഡിസ്‌പ്ലേ

മൂന്നു പുതിയ വേരിയന്റുകളില്‍ ഇറങ്ങിയതില്‍ ആപ്പിള്‍ Xനു മാത്രമാണ് OLED ഡിസ്‌പ്ലേ നല്‍കിയിട്ടുളളത്.

ഗ്ലാസ്/ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡി

ആപ്പിള്‍ ഐഫോണ്‍ Xന്റെ മുന്നിലും പിന്നിലും സ്റ്റെയിന്‍ലെസ് ബോഡിയാണ് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ വാദിക്കുന്നത് ഇങ്ങനെയാണ് ' വെളളി അല്ലെങ്കില്‍ സ്‌പേസ് ഗ്രേയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണിന് ഏറ്റവും മികച്ച പോളീഷിങ്ങിലൂടെ ഈ ഫോണിനെ ശക്തിപ്പെടുത്തുന്നു' എന്നാണ്.

ഹോം ബട്ടണ്‍ ഇല്ല

എഡ്ജ്-ടൂ-എഡ്ജ് ഉളള ഈ ഫോണിന് ഹോം ബട്ടണ്‍ ഇല്ല. ഫോണ്‍ ഉണരാനായി ഒന്നു ടാപ്പ് ചെയ്താല്‍ മതി. പുതിയ ഗസ്ച്ചര്‍ ഭാഷയും ഇതിലുണ്ട്, സ്വയിപ്പിങ്ങിലൂടെ മള്‍ട്ടിടാസ്‌ക്കിങ്ങ് സ്‌ക്രീന്‍ ലോഞ്ച് ചെയ്യും. മറ്റൊരു ആപ്ലിക്കേഷനിലേക്ക് മാറാന്‍ ഉപഭോക്താക്കള്‍ക്ക് മിഡ്-സ്വയിപ് താത്കാലികമായി നിര്‍ത്തി വെക്കേണ്ടതുണ്ട്. വലിയ സൈഡ് ബട്ടണ്‍ ഹോള്‍ഡിങ്ങ് ചെയ്ത് സിരി ലോഞ്ച് ചെയ്യാം.

ടച്ച് ഐഡിക്കു പകരം ഫേസ് ഐഡി

ആപ്പിള്‍ ഐഫോണ്‍ Xല്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. ടച്ച് ഐഡിക്കു പകരം ഫേസ് ഐഡി ആയി മാറിയിരിക്കുന്നു. അതായത് ഐഫോണ്‍ X അണ്‍ലോക്ക് ചെയ്യാനായി ഫേഷ്യല്‍ റെകഗ്നിഷന്‍ ഉണ്ട്. ആപ്പിള്‍ അവകാശപ്പെടുന്നത് ഫേസ് ഐഡി വളരെ എളുപ്പവും സുരക്ഷിതവുമാണ് എന്നാണ്.

വയര്‍ലെസ് ചാര്‍ജ്ജിങ്ങ്

ഐഫോണ്‍ X, ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകളില്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങിലൂടെയാണ് എത്തിയിരിക്കുന്നത്, അതായത് Qi. സാംസങ്ങ് ഉത്പന്നങ്ങളിലും ഇതു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എയര്‍പവര്‍ എന്ന ചാര്‍ജ്ജിങ്ങ് മാറ്റില്‍ ഐഫോണ്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ് എന്നിവ ഒരുമിച്ച് ചാര്‍ജ്ജ് ചെയ്യാം.

A1 ഫേഷ്യല്‍ റെകഗ്നിഷന്‍ സവിഷേഷതയോടെ ഓപ്പോ: പ്രീ-ഓര്‍ഡര്‍ ഇന്നു മുതല്‍!

Best Mobiles in India

English Summary

Apple's tenth-anniversary edition of iPhone -- iPhone X -- is available for pre-order in India. At a starting price of Rs 89,000, iPhone X is the company's most expensive iPhone launched so far.