ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ XL 2 എന്നീ ഫോണുകള്‍ എത്തി!


ഗുഗിള്‍ തങ്ങളുടെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2 XL എന്ന രണ്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ അപ്‌ഗ്രേഡുമായാണ് ഗൂഗിളിന്റെ ഈ രണ്ട് ഫോണുകളും അവതരിപ്പിച്ചത്.

Advertisement

വാട്‌സ്ആപ്പില്‍ ഇനി പുതിയ ഇമോജികള്‍

ഗൂഗിളിന്റെ ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും തമ്മില്‍ അത്രയധികം വ്യത്യാസം ഇല്ല. ഡിസ്‌പ്ലേ വലുപ്പവും ബാറ്ററി ശേഷിയുമാണ് ഈ ഫോണുകള്‍ തമ്മിലുളള ഏറ്റവും പ്രധാന വ്യത്യാസങ്ങള്‍. എന്നിരുന്നാലും 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കില്‍ ആരാധകര്‍ ഇഷ്ടപ്പെടും. ചാര്‍ജ്ജിങ്ങിനും മ്യൂസിക്കിനുമായി യുഎസ്ബി ടൈപ്പ് സി യുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2XL ഇന്ത്യയില്‍ വില

ഗൂഗിള്‍ പിക്‌സല്‍ 2 രണ്ട് വേരിയന്റിലാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 64ജിബി വേരിയന്റിന് 61,000 രൂപയും 128ജിബി വേരിയന്റിന് 70,000 രൂപയുമാണ്. പിക്‌സല്‍ 2 XLന് ഇന്ത്യയില്‍ 64ജിബി വേരിയന്റിന് 73,000 രൂപയും എന്നാല്‍ 128ജിബി വേരിയന്റിന് 82,000 രൂപയുമാണ്. രാജ്യത്തെ ആയിരത്തോളം ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഈ ഫോണുകള്‍ ലഭ്യമാകും. കൂടാതെ ഓണ്‍ലൈന്‍ സ്‌റ്റോറായ ഫ്‌ളിപ്കാര്‍ട്ടിലും. ഒക്ടോബര്‍ 26 മുതല്‍ ഈ രണ്ടു ഫോണുകളും ഇന്ത്യയില്‍ പ്രീഓര്‍ഡര്‍ ആരംഭിക്കും.

ഗൂഗിള്‍ പിക്‌സല്‍ 2 സവിശേഷതകള്‍

 

  • 5 ഇഞ്ച് സിനിമാറ്റിക് 127എംഎം ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
  • 1080X 1920 പിക്‌സല്‍ റസൊല്യൂഷന്‍
  • 4ജിബി റാം
  • ആന്‍ഡ്രോയിഡ് 8.0.0 ഒഎസ്
  • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • 1.9GHz ഒക്ടാകോര്‍ പ്രോസസര്‍
  • 8എംപി മുന്‍ ക്യാമറ
  • 12.2 എംപി റിയര്‍ ക്യാമറ
  • 2700എംഎഎച്ച് ബാറ്ററി
    • ഗൂഗിള്‍ പിക്‌സല്‍ 2 XL

      • 6 ഇഞ്ച് QHD + P OLED ഡിസ്‌പ്ലേ, 1440X2880 പിക്‌സല്‍ റസൊല്യൂഷന്‍
      • കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
      • 1.9GHz ഒക്ടാകോര്‍ പ്രോസസര്‍
      • 18എംപി മുന്‍ ക്യാമറ
      • ആന്‍ഡ്രോയിഡ് 8.0.0 ഒഎസ്
      • 4ജിബി റാം
      • 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
      • 8എംപി മുന്‍ ക്യാമറ
      • 12.2എംപി റിയര്‍ ക്യാമറ
      • 3520എംഎഎച്ച് ബാറ്ററി
      • ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഫോട്ടോഷോപ്പ് വിദ്യകള്‍

         

         

Best Mobiles in India

English Summary

Google Pixel 2 launch event saw the launch of the successors of last year's Google smartphones.