ആപ്പിള്‍ ഐഫോണ്‍, ഐപാഡിന് ഐഒഎസ് 11 അപ്‌ഡേറ്റ് ലഭിച്ചു: എങ്ങനെ ഇന്‍സ്‌റ്റോള്‍ ചെയ്യാം?


ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍, ഐപാഡ് എന്നിവയ്ക്ക് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം പതിപ്പായ ഐഓഎസ് 11 അപ്‌ഡേറ്റ് കൊണ്ടു വന്നു. പുതിയ അപ്‌ഡേറ്റ് നിങ്ങളുടെ ഫോണില്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യാം.

Advertisement

ഗൂഗിള്‍ തേസ്, ഭീം ആപ്പ്, പേറ്റിഎം: ഇതില്‍ മികച്ചത് ഏത്!

നിങ്ങളുടെ ഫോണില്‍ Settings> About> Software Update on your iOS device എന്നതില്‍ പോയി അപ്‌ഡേറ്റ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്പിളിന്റെ ഈ പുതിയ അപ്‌ഡേറ്റ് ലഭിക്കുമ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒട്ടനേകം സവിശേഷതകളാണ് ലഭിക്കുന്നത്. നിങ്ങളുടെ പഴയ ഫോണുകളുടെ നിലവാരം അനുസരിച്ചും ഈ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഐഓഎസ് അപ്‌ഡേറ്റിന് നിങ്ങളുടെ ഫോണ്‍ അര്‍ഹമാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്.

Advertisement

ഏതൊക്കെ അപ്പിള്‍ ഡിവൈസുകളിലാണ് ഐഓഎസ് അപ്‌ഡേറ്റ് ലഭിക്കുന്നത്?

ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ SE, ഐഫോണ്‍ 5എസ് എന്നിവയില്‍ നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാം. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഈ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ഫോണ്‍ ബാക്കപ്പ് ചെയ്യേണ്ടതാണ്.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X എന്നീ ഏറ്റവും പുതിയ ഫോണുകളില്‍ ഈ അപ്‌ഡേറ്റോടു കൂടിയാണ് എത്തുന്നത്.

ഐപാഡുകളായ 12.9 ഇഞ്ച് ഐപാഡ് പ്രോ (2nd ജനറേഷന്‍), 12.9 ഇഞ്ച് ഐപാഡ് പ്രോ (1st ജനറേഷന്‍), 10.5 ഇഞ്ച് ഐപാഡ് പ്രോ, 9.7 ഇഞ്ച് ഐപാഡ് പ്രോ, ഐപാഡ് (5th ജനറേഷന്‍), ഐപാഡ് എയര്‍ 2, ഐപാഡ് മിനി 4,3,2 എന്നിവയ്ക്കും ഐഓഎസ് 11 അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

വൈഫൈ കണക്ഷനിലൂടേയും ഐട്യൂണ്‍സ് വഴിയും നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം.

നവരാത്രിക്ക് വന്‍ ഓഫറില്‍ ഗാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകള്‍

 

വൈഫൈ കണക്ഷനിലൂടെ എങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം?

1. Settings> General> Software Update. ഇങ്ങനെ നോക്കുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാന്‍, അപ്‌ഡേറ്റ് ലഭ്യമാണ് എങ്കില്‍ ഐഓഎസ് 11 ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. നിങ്ങളുടെ ഉപകരണം അനുസരിച്ച് ഡൗണ്‍ലോഡ് വേഗത വ്യത്യാസപ്പെടാം.

2. ഒരിക്കല്‍ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അപ്പിളിന്റെ നിബന്ധനകളും വ്യവസ്ഥകളും ഇന്‍സ്റ്റോള്‍ ചെയ്ത് എന്ന് സമ്മതിക്കുക.

3. അപ്‌ഡേറ്റ് ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഉപകരണം റീസ്റ്റാര്‍ട്ട് ചെയ്യുക. നിങ്ങള്‍ ഇപ്പോള്‍ പുതിയ ഐഓഎസ് 11 ഉപയോഗിക്കാന്‍ സജ്ജമാകുന്നു.

 

ഐട്യൂണ്‍ വഴി എങ്ങനെ ഐഓഎസ് 11 ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം?

1. നിങ്ങളുടെ ചാര്‍ജ്ജിങ്ങ് കേബിള്‍ ആയ പിസി അല്ലെങ്കില്‍ മാക്കിലേക്ക് നിങ്ങളുടെ ഐപാഡ്, ഐഫോണ്‍ അല്ലെങ്കില്‍ ഐപോഡ് ടോര്‍ച്ച് കണക്ട് ചെയ്യുക.

2. ഐട്യൂണിന്റെ മുകളിലത്തെ ബാറില്‍ നിങ്ങളുടെ ഉപകരണത്തെ പ്രതിനിധീകരിക്കുന്ന ഒരു ഐക്കണ്‍ കാണാം. ആ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

3. നിങ്ങള്‍ക്ക് അപ്‌ഡേറ്റ് പരിശോധിക്കാന്‍ കഴിയുന്ന ഒരു സമ്മറി ടാബ് കാണാം.

4. അതില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് അപ്‌ഡേറ്റ് ചെയ്യുക.

5. സ്‌ക്രീനില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് പ്രക്രിയ പൂര്‍ത്തിയാക്കുക. വീണ്ടും അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന സമയം നിങ്ങളുടെ കണക്ഷന്റെ വേഗത അനുസരിച്ച് ഇരിക്കും.

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ്: കൂടെ മത്സരിക്കാന്‍ ഈ ഫോണുകള്‍!

Best Mobiles in India

English Summary

iOS 11 will give Apple users an opportunity to get acquainted with a bundle of new features Apple is rolling out.