5000 എംഎഎച്ച് ബാറ്ററിയും ട്രിപ്പിൾ ക്യാമറകളുമായി മോട്ടോ ജി 8 പവർ ലൈറ്റ് പുറത്തിറങ്ങി


ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി 8 പവർ ലൈറ്റ് പുറത്തിറക്കി. മോട്ടോ ജി 8 പവറിന്റെ വില കുറഞ്ഞ പതിപ്പായാണ് വരുന്ന ജി 8 പവർ ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും 20: 9 ആസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയുമാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റ് കരുത്ത് നൽകുന്ന ഫോണിന്റെ പിൻവശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്.

Advertisement

രണ്ട് കളർ ഓപ്ഷനുകളിൽ മോട്ടറോള ജി 8 പവർ ലൈറ്റ് ലഭ്യമാകും. മെക്സിക്കോ, ജർമ്മനി തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഈ സ്മാർട്ട്ഫോൺ ഉടൻ വിപണിയിലെത്തും. മോട്ടറോള ജി 8 പവർ ലൈറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ എപ്പോഴാണ് അവതരിപ്പിക്കുക എന്നകാര്യം കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ വിപണിയിൽ ലഭ്യമായ മറ്റ് ബജറ്റ് ഫോണുകളെ വെല്ലുവിളിക്കുന്നതിനായി കമ്പനി ഉടൻ തന്നെ ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement
മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ്: സവിശേഷതകൾ

മോട്ടോ ജി 8 പവർ ലൈറ്റിന്റെ ഡിസ്പ്ലെ പരിശോധിച്ചാൽ, 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി മാക്‌സ് വിഷൻ സ്‌ക്രീനിൽ 720 × 1600 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോവുമുള്ള ഡിസ്പ്ലെയാണ് കമ്പനി നൽകിയിരിക്കുന്നത്. ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്ത് ഒരു ടിയർഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. ഈ നോച്ചിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഫോണിന് 9.2 മിമി കട്ടിയും 200 ഗ്രാം ഭാരമുള്ളതുമാണ്. ജി 8 പവർ ലൈറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത, ഇതിൽ സ്പ്ലാഷ് റെസിസ്റ്റന്റ് നൽകിയിട്ടുണ്ട് എന്നതാണ്.

കൂടുതൽ വായിക്കുക: 144 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള സ്മാർട്ട്ഫോണിന്റെ പണിപ്പുരയിൽ ഷവോമി

മോട്ടോ ജി 8 പവർ ലൈറ്റിന് കരുത്ത് നൽകുന്നത് 2.3 ജിഗാഹെർട്സ് ഒക്ടാകോർ സിപിയു മീഡിയടെക് ഹീലിയോ പി 35 ആണ്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ഫോൺ ലഭ്യമാവുകയുള്ളു. ആവശ്യമുള്ള ഉപയോക്താക്കൾക്ക് സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി കമ്പനി ഒരു ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് കൂടി ഫോണിൽ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ ഡ്യുവൽ 4 ജി, വോൾടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. റീട്ടെയിൽ ബോക്‌സിനുള്ളിൽ 10 വാൾട്ട് ചാർജർ നൽകുന്നുണ്ട്. ഫോണിന് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഇല്ല. സ്മാർട്ട്‌ഫോണിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിട്ടുണ്ട്.

മോട്ടറോള ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് മോട്ടോ ജി 8 പവർ ലൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ എഫ് / 2.0 അപ്പേർച്ചറുള്ള 16 എംപി പ്രൈമറി ഷൂട്ടർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഫോണിന്റെ മുൻവശത്ത് 8 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 സീരിസ് മെയ് മാസം പുറത്തിറക്കും

മോട്ടോ ജി 8 പവർ ലൈറ്റ് ഉടൻ തന്നെ മെക്സിക്കോയിലും ജർമ്മനിയിലും വിൽപ്പനയ്ക്കെത്തും. 169 യൂറോ (ഏകദേശം 14,200 രൂപ) വിലയിലാണ് ഫോൺ ലഭ്യമാവുക. അധികം വൈകാതെ ഈ സ്മാർട്ട്ഫോൺ മറ്റ് യൂറോപ്യൻ വിപണികളിലും ഏഷ്യയിലും വൈകാതെ എത്തും. ഇന്ത്യയിൽ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ഉപയോക്താക്കൾ ഏറെ ആയതിനാൽ തന്നെ മോട്ടറോള ഈ സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ എത്തിക്കും.

Best Mobiles in India

English Summary

Lenovo-owned Motorola just launched a budget smartphone dubbed as the Moto G8 Power Lite. Coming as a watered-down version of the Moto G8 Power, the G8 Power Lite features a 5000mAh battery and 20:9 aspect ratio. Among other things, the phone has MediaTek Helio P35 chipset underneath and also packs triple camera setup on the rear side.