നോക്കിയ 3310, 3ജി: ഇന്ത്യയില്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു!


നോക്കിയ ഈ വര്‍ഷം പല ഫോണുകളും അവതരിപ്പിച്ചു. എച്ച്എംഡി ഗ്ലോബലിന്റെ ഐക്കണ്‍ ഡംബ് ഫോണ്‍, റീബൂട്ട് ചെയ്ത നോക്കിയ 3310, 3ജി കണക്ടിവിറ്റിയുമായി അവതരിപ്പിച്ചു. കഴിഞ്ഞ മാസമാണ് 3ജി മോഡലിലെ ഈ ഫോണ്‍ പുറത്തിറങ്ങിയത്.

Advertisement

നിങ്ങള്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചായും സന്ദര്‍ശിക്കുക!

അടുത്തയാഴ്ച ഈ ഫോണ്‍ യുഎസ്ല്‍ വില്‍പന ആരംഭിക്കുന്നു. ഒക്ടോബര്‍ 29 മുതല്‍ നോക്കിയ 3310, 3ജി ഫോണിന്റെ ഷിപ്പിങ്ങും അരംഭിക്കും.

Advertisement

നോക്കിയ 3310, 3ജി ഫോണിന്റെ സവിശേഷതകളും അതിന്റെ മറ്റു വിവരങ്ങളും ഗിസ്‌ബോട്ടിന്റെ ഈ ലേഖനത്തിലൂടെ ആറിയാം..

നോക്കിയ 3310, 2ജി (വില)

നോക്കിയ 3310, 2ജി വേരിയന്റ് നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭ്യമാണ്. ഈ ഫോണിന്റെ വില 4,130 രൂപയും. ഏവരും കാത്തിരുന്ന ഫോണാണ് നോക്കിയ ഫോണുകള്‍, പ്രത്യേകിച്ചും നോക്കിയ 3310.

നോക്കിയ 3310, 3ജി (വില)

നോക്കിയ 3310, 3ജി മോഡല്‍ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. ഏകദേശം 4,530 രൂപയ്ക്ക് ഓസ്‌ട്രേലിയയില്‍ ഈ ഫോണ്‍ എത്തുന്നു. ഒക്ടോബര്‍ 29 മുതല്‍ അവിടെ ഷിപ്പിങ്ങ് ആരംഭിക്കും. 3,835 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയിലെ ഉപഭോക്താക്കളില്‍ എത്തുന്നത്.

വാട്ട്‌സാപ്പ് ഗ്രൂപ്പ് വോയിസ് കോള്‍ സവിശേഷത ഉടന്‍ എത്തുന്നു!

ജിയോ ഫോണുമായി മത്സരം

നിലവില്‍ മുന്നില്‍ നില്‍ക്കുന്ന 4ജി പിന്തുണയുളള ഫീച്ചര്‍ ഫോണ്‍ ആണ് ജിയോ. 1500 രൂപ റീഫണ്ട് ഡിപ്പോസിറ്റ് നല്‍കി വാങ്ങാവുന്ന ഈ ഫോണിന് ഉപഭോക്താക്കള്‍ ഏറെയാണ്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് സവിശേഷതയാണ് ജിയോ ഫോണിന്‍ നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് ഡാറ്റേ/ കോള്‍ ഓഫറുകളും നല്‍കുന്നു.

നോക്കിയ 3310, 3ജി സവിശേഷതകള്‍

നോക്കിയ 3310, 3ജി ഫോണിന് 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, 240X320 പിക്‌സല്‍ റസൊല്യൂഷന്‍, ഫീച്ചര്‍ ഒഎസ് (ജാവ), 64എംപി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 2എംപി പിന്‍ ക്യാമറ, 24 ദിവസം നീണ്ടു നില്‍ക്കുന്ന 1200എംഎഎച്ച് ബാറ്ററി എന്നി നോക്കിയ 3310, 3ജി ഫോണിന്റെ സവിശേഷതകളാണ്.

മൈക്രോമാക്‌സ് ഭാരത് വണ്‍- ജിയോഫോണ്‍: ഏതു 4ജി ഫീച്ചര്‍ ഫോണ്‍ തിരഞ്ഞെടുക്കും?

Best Mobiles in India

English Summary

Nokia 3310 3G model launching in the US.It has been priced at $59.99 (roughly Rs. 4,000)