നോക്കിയ 8, 36999 രൂപ: വണ്‍പ്ലസ് 5ല്‍ നിന്നും വ്യത്യാസം എന്താണ് ?


എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഫോണാണ് നോക്കിയ 8. ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഈ ഫോണിന്റെ വില 36,999 രൂപയാണ്. ഒക്ടോബര്‍ 14ന് ഈ ഫോണ്‍ റീട്ടെയില്‍ സ്‌റ്റോറുകളില്‍ ലഭിച്ചു തുടങ്ങും. കൂടാതെ അന്നു തന്നെ ഓണ്‍ലൈന്‍ സൈറ്റുകളായ ആമസോണിലും വില്‍പന ആരംഭിക്കും.

Advertisement

ദീപാവലി ഓഫര്‍: ഏത് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഐഫോണുകള്‍ ഓഫറില്‍ ലഭിക്കുന്നു !

പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ നോക്കിയ 8 മറ്റു ഫോണുകളായ വണ്‍പ്ലസ് 5, സാംസങ്ങ് ഗാലക്‌സി എസ്8, എല്‍ജി ജി6, എച്ച്റ്റിസി U11 കൂടാതെ മറ്റു പല ഫോണുകളുമായി മത്സരമാണ്.

Advertisement

നോക്കിയ 8ന്റെ ഏറ്റവും അടുത്ത എതിരാളിയാണ് വണ്‍പ്ലസ് 5. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഈ രണ്ട് ഫോണുകളും താരതമ്യം ചെയ്യാം.

ഡിസ്‌പ്ലേ

നോക്കിയ 8ന് 5.3 ഇഞ്ച് QHD 2.5ഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ്, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 ആണ്. ഫോണ്‍ സംരക്ഷണത്തിനായി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5ഉും.

എന്നാല്‍ വണ്‍പ്ലസ് 5ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920) ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ, ഇതിലും പ്രൊട്ടക്ഷന്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ആണ്.

ഏറ്റവും മികച്ചതും മോശവുമായ ഐഒഎസ് 11 സവിശേഷതകള്‍!

 

ക്യാമറ

നോക്കിയ 8ന് 13എംപി കാള്‍ സീയൂസ്, ഒഐഎസ് ഉള്‍പ്പെടുത്തിയ ഡ്യുവല്‍ പിന്‍ ക്യാമറയാണ്. 13എംപി മുന്‍ ക്യാമറയില്‍ f/2.0 അപ്പര്‍ച്ചറും ഡിസ്‌പ്ലേ ഫ്‌ളാഷും ഉണ്ട്.

എന്നാല്‍ വണ്‍പ്ലസ് 5ന് 16എംപി വൈഡ്-ആങ്കിള്‍ റിയര്‍ ക്യാമറയും (f/1.7 അപ്പര്‍ച്ചര്‍) കൂടാതെ 20എംപി ടെലിഫോട്ടോ സൂം റിയര്‍ ക്യാമറയുമാണ് (f/2.6) അപ്പര്‍ച്ചര്‍. 16എംപി മുന്‍ ക്യാമറയാണ് (f/2.0 അപ്പാര്‍ച്ചര്‍).

 

പ്രോസസര്‍

നോക്കിയ 8നും വണ്‍പ്ലസ് 5നും ഒക്ടാകോര്‍ ക്വല്‍കോം ഫ്‌ളാഗ്ഷിപ്പ് പ്രോസസര്‍ ആണ്.

റാം

നോക്കിയ 8ന് 4ജിബി LPPDDR4X റാം ആണ്, എന്നാല്‍ വണ്‍പ്ലസ് 5ന്റെ ബേസ് വേരിയന്റിന് 4ജിബി റാം ആണ്, ഹൈ-എന്‍ഡ് വേരിയന്റിന് 8ജിബി റാമും.

ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്

നോക്കിയ 8ന് 64ജിബി UFS 2.1 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് കൂട്ടാം.

എന്നാല്‍ വണ്‍പ്ലസ് 5ന് 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ബെയിസിക് മോഡലിന്, എന്നാല്‍ പ്രീമയം മോഡലിന് 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്. വണ്‍പ്ലസ് 5ന്റെ രണ്ട് മോഡലുകളുടേയും സ്‌റ്റോറേജ് കൂട്ടാന്‍ സാധിക്കില്ല.

 

ബാറ്ററി

നോക്കിയ 8ന്റെ ബാറ്ററി 3090എംഎഎച്ച് ആണ് (ക്വിക്ക് ചാര്‍ജ്ജ് 2.0), എന്നാല്‍ വണ്‍പ്ലസ് 5ന്റെ ബാറ്ററി 3300എംഎഎച്ച് (ഡാഷ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജി ഓണ്‍ബോര്‍ഡ്).

വില

നോക്കിയ 8 ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ വില 36,999 രൂപയും വണ്‍പ്ലസ് 5 ബേസ് മോഡലിന് 32,999 രൂപയും എന്നാല്‍ വണ്‍പ്ലസ് 5 പ്രീമിയം വേരിയന്റിന് 37,999 രൂപയുമാകുന്നു.

നിറങ്ങള്‍

വണ്‍പ്ലസ് 5ഉും നോക്കിയ 8ഉും മൂന്നു നിറങ്ങളിലാണ് ഇറങ്ങിയിരിക്കുന്നത്. നോക്കിയ 8ന് പോളീഷ് ബ്ലൂ, ടെംബേഡ് ബ്ലൂ, പോളീഷ്ഡ് കോപ്പര്‍ കളര്‍ എന്നിങ്ങനെയാകുന്നു.

എന്നാല്‍ വണ്‍പ്ലസ് 5ന് സ്ലേറ്റ് ഗ്രേ, സോഫ്റ്റ് ഗോള്‍ഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് നിറം എന്നിങ്ങനെ വേരിയന്റുകളാണ്.

വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ 15 വെബ്‌സൈറ്റുകള്‍

 

Best Mobiles in India

English Summary

Being a flagship device, the all-new Nokia 8 will compete with the likes of OnePlus 5, Samsung Galaxy S8, LG G6, HTC U11 and more.