റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക്; വില 11,999 രൂപ


റിയൽമിയുടെ ജനപ്രീയ സ്മാർട്ട്ഫോണായ നാർസോ 10ന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് നടക്കും. നാർസോ സീരിസിൽ രണ്ട് ഡിവൈസുകളാണ് റിയൽമി പുറത്തിറക്കിയിട്ടുള്ളത്. നാർസോ, 10, നാർസോ 10 എ എന്നിവയാണ് ഈ ഡിവൈസുകൾ. ഇതിനകം തന്നെ ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ജനപ്രീതി നേടിക്കഴിഞ്ഞ ഡിവൈസാണ് നാർസോ 10. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്.

Advertisement

റിയൽ‌മി നാർ‌സോ 10: വിൽപ്പന

റിയൽ‌മി നർസോ 10 സ്മാർട്ട്ഫോൺ നേരത്തെ പല തവണ ഫ്ലാഷ് സെയിലിനെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഫ്ലിപ്പ്കാർട്ടിലൂടെ നടക്കുന്ന ഫ്ലാഷ് സെയിലുടെ ഈ സ്മാർട്ട്ഫോണിന് മികച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. സ്മാർട്ട്ഫോൺ വാങ്ങാനായി ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചാൽ 5% വരെ ക്യാഷ്ബാക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളും

Advertisement

റിയൽ‌മി നർസോ 10 സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രതിമാസം 1,000 രൂപ വരുന്ന നോകോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. സ്മാർട്ട്‌ഫോണിന് 1 വർഷവും ആക്‌സസറികൾക്ക് 6 മാസവും ബ്രാൻഡ് വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോൾ മികച്ച വിലക്കിഴിവും നൽകുന്നുണ്ട്. "ദ ഗ്രീൻ", "ദാറ്റ് വൈറ്റ്" എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

റിയൽ‌മി നാർ‌സോ 10: വിലയും സവിശേഷതകളും

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ വില 11,999 രൂപയാണ്. 720x1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി നർസോ 10 സ്മാർട്ട്ഫോണിലുള്ളത്. എആർ‌എം മാലി- ജി 52 ജിപിയു, മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോർ പ്രോസസർ എന്നിവയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്.

കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ A6 വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്യാമറകൾ

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ ഇതിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അൾട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻ പാനലിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

18W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററിയാണ് റിയൽ‌മി നർസോ 10 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡ്യുവൽ 4 ജി, വോൾടിഇ, 3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 256 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാൻ സാധിക്കുന്ന വിധത്തിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M51 വൈകാതെ വിപണിയിലെത്തുമെന്ന സൂചനയുമായി സപ്പോർട്ട് പേജ്

Best Mobiles in India

English Summary

Realme Narzo 10 comes in a 4 GB RAM and 128 GB storage variant and will cost you Rs 11,999. It will be available in two colour variants: That Green and That White.