Redmi 8A: 5000 എംഎഎച്ച് ബാറ്ററി കരുത്തുമായി റെഡ്മി 8 എ പ്രോ അവതരിപ്പിച്ചു


ചൈനീസ് ഫോൺ നിർമാതാക്കളായ റെഡ്മി ഇന്തോനേഷ്യയിൽ റെഡ്മി 8 എ എന്ന പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറക്കി. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 8 എ ഡ്യുവലിന്റെ റീബ്രാൻഡാണ് ഈ സ്മാർട്ട്ഫോൺ. ബജറ്റ് സെഗ്മെന്റിൽ ലഭ്യമാകുന്ന മികച്ച ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ട്ഫോണാണ് റെഡ്മി 8 എ പ്രോ. ഇന്ത്യയിൽ പുറത്തിറങ്ങിയ റെഡ്മി 8എ ഡ്യൂവൽ വിപണിയിൽ മികച്ച പ്രതികരണമാണ് നേടിയത്.

Advertisement

ബജറ്റ് സെഗ്മെന്റ് ഡിവൈസ് എന്ന നിലയിൽ റെഡ്മി നോട്ട് 8 പ്രോയിലെ ബാറ്ററി കപ്പാസിറ്റി ഈ വിഭാഗത്തിലെ മറ്റ് കമ്പനികളുടെ സ്മാർട്ട്ഫോണുകളെ പിന്നിലാക്കാൻ പോന്നതാണ്. പ്രകടനത്തിന്റെ കാര്യത്തിലും ഫോൺ ഒട്ടും പിന്നിലാകില്ല. ഒക്ടാകോർ പ്രോസസറുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുക. മികച്ച പെർഫോമൻസ് നൽകാൻ പോന്ന പ്രോസസർ തന്നെയാണ് കമ്പനി നൽകിയിരിക്കുന്നത്.

Advertisement
റെഡ്മി 8 എ പ്രോ: വിലയും ലഭ്യതയും

റെഡ്മി 8 എ പ്രോ ഇന്തോനേഷ്യയിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാവുക. 2 ജിബി + 32 ജിബി, 3 ജിബി + 32 ജിബി എന്നീവയാണ് വേരിയന്റുകൾ. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള എൻട്രി വേരിയൻറിന് ഇന്ത്യോനേഷ്യൻ റുപ്യ 1,549,000 ആണ് റീട്ടെയിൽ വില വരുന്നത്.

കൂടുതൽ വായിക്കുക: 144 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള സ്മാർട്ട്ഫോണിന്റെ പണിപ്പുരയിൽ ഷവോമി

3 ജിബി റാമുള്ള ഹൈ എൻഡ് വേരിയന്റിന് ഇന്ത്യോനേഷ്യൻ റുപ്യ 1,649,000 ആണ് വില. രണ്ട് മോഡലുകളും മിഡ്നൈറ്റ് ഗ്രേ, സീ ബ്ലൂ, സ്കൈ വൈറ്റ് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ വിൽക്കുമെന്ന് കമ്പനി അറിയിച്ചു. ഡിവൈസ് എപ്പോൾ മുതൽ ലഭ്യമായി തുടങ്ങും എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഇതിന്റെ പർച്ചേസ് ഈ മാസം അവസാനത്തേക്ക് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.

റെഡ്മി 8 എ പ്രോ: സവിശേഷതകൾ

സവിശേഷതകൾ പരിശോധിച്ചാൽ റെഡ്മി 8 എ പ്രോയ്ക്ക് 6.22 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. ലോ പിക്‌സൽ ഡെൻസിറ്റി 270 പിപി ആണ്. ഫോൺ കൈയ്യിൽ നിന്ന് വീണും മറ്റുമുണ്ടാകുന്ന പൊട്ടലുകളിൽ നിന്നും പോറലുകളിൽ നിന്നും ഡിസ്പ്ലേ സംരക്ഷിക്കുന്നതിന് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗൺ 439 ചിപ്‌സെറ്റോടെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 3 ജിബി വരെ റാം, 32 ജിബി സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനാണ് കമ്പനി ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 സീരിസ് മെയ് മാസം പുറത്തിറക്കും

ക്യാമറകൾ പരിശോധിച്ചാൽ ഈ സ്മാർട്ട്ഫോണിനറെ പിൻ വശത്ത് ഒരു ഡ്യുവൽ ലെൻസ് സെറ്റപ്പാണ് ഉള്ളത്. മെയിൻ ക്യാമറ 13 മെഗാപിക്സലാണ്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിനൊപ്പം നൽകിയിട്ടുണ്ട്. ഇത് സുഗമമായ ബോക്കെ മോഡ് ഉപയോഗിച്ച് മികച്ച പോർട്രെയ്റ്റ് ഫോട്ടോകൾ എടുക്കാൻ സഹായിക്കുമെന്ന് റെഡ്മി അവകാശപ്പെടുന്നു. മുൻവശത്ത് സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയും സ്മാർട്ട്ഫോൺ നൽകുന്നുണ്ട്.

ഡിവൈസിന്റെ ഏറ്റവും വലിയ കരുത്ത് 5000 എംഎഎച്ച് ബാറ്ററിയാണ്. ഇത് യുഎസ്ബി-സി പോർട്ട് വഴി 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, റെഡ്മി ഫോണിൽ വൈ-ഫൈ 802.11 ബി / ജി / എൻ, വോൾടിഇ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയ്ക്കുള്ള സപ്പോർട്ടും സെറ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്

Best Mobiles in India

English Summary

Chinese phone maker Redmi has launched a new budget smartphone, the Redmi 8A, in Indonesia. The phone appears to be a rebrand of the Redmi 8A Dual that was launched in India earlier in the year.