ആപ്പിൾ ഐഫോണുകൾക്ക് 50% വരെ കിഴിവുമായി റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിൽ


റിലയൻസ് ഡിജിറ്റൽ അതിന്റെ ദീപാവലി വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ദീപാവലി സെയിലിലൂടെ ഉപയോക്താക്കൾക്ക് 50% വരെ കിഴിവിൽ ആപ്പിൾ ഐഫോണുകൾ സ്വന്തമാക്കാം. ഈ ഫോണുകളിൽ ചിലത് ചുവടെ കൊടുത്തിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ ഐഫോൺ 11 സീരീസിന് നിലവിൽ പോർട്ടൽ ഡിസ്കൗണ്ട് പ്രൈസ് ടാഗുകൾ വാഗ്ദാനം ചെയ്യുന്നില്ല. വരും ദിവസങ്ങളിൽ, ഏറ്റവും പുതിയതായി സമാരംഭിച്ച ഈ ഐഫോണുകളിൽ പോലും വലിയ ഡിസ്കൗണ്ടുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

Advertisement

റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിലൂടെ വ്യത്യസ്ത ഇഎംഐ പ്ലാനുകളും അവതരിപ്പുക്കുന്നുണ്ട്. ഇഎംഐ പ്ലാനുകൾ ഉപയോഗിച്ചും ഉപയോക്താക്കൾക്ക് ഐഫോണുകൾ വാങ്ങാം. റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിൽ നിന്നും വാങ്ങുന്ന ഐഫോണുകളിൽ നിങ്ങൾക്ക് വാറന്റി സേവനങ്ങളും ലഭ്യമാകും. ഐഒഎസ് 12, എ 12 ബയോണിക് ചിപ്‌സെറ്റ്, ഫെയ്‌സ് ഐഡി, ലിക്വിഡ് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ എന്നിങ്ങനെ നിരവധി സവിശേഷതകളുമായാണ് ഈ ഐഫോണുകളെല്ലാം ലഭ്യമാകുന്നത്. മികച്ച ഐഫോൺ ഡീലുകൾ എതൊക്കെയാണെന്ന് നോക്കാം.

Advertisement
ആപ്പിൾ ഐഫോൺ 7

റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിലൂടെ 29,900 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 7 നിങ്ങൾക്ക് സ്വന്തമാക്കാം. 32 ജിബി റോമിനൊപ്പം വരുന്ന ഈ ഐഫോൺ ബ്ലാക്ക്, ഗോൾഡ് നിറങ്ങളിലാണ് ലഭ്യമാവുന്നത്. മികച്ച ഡീൽ തന്നെയാണ് റിലൈൻസ് ഉപയോക്താക്കൾക്കായി നൽകിയിരിക്കുന്നത്.

ആപ്പിൾ ഐഫോൺ 8 പ്ലസ്

ആപ്പിൾ ഐഫോൺ 8 പ്ലസിൻറെ വില കണക്ക് ആരംഭിക്കുന്നത് 49, 900 രൂപ മുതലാണ്. ഈ ആപ്പിൾ ഐഫോൺ 8 പ്ലസ് റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിലൂടെ വാങ്ങുമ്പോൾ നിങ്ങൾക്ക് 20,000 രൂപവരെ ലാഭിക്കാൻ സാധിക്കുന്നു.

ആപ്പിൾ ഐഫോൺ എക്സ്ആർ

ആപ്പിൾ ഐഫോൺ എക്സ്ആർ ഹാൻഡ്‌സെറ്റിൻറെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 54,900 രൂപയാണ് വിലവരുന്നത്. ഈ സ്മാർട്ട്ഫോൺ റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിലൂടെ വാങ്ങുമ്പോൾ നിങ്ങൾക്ക് 33 ശതമാനം ലാഭിക്കാൻ സാധിക്കും.

ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ്

ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ് സ്മാർട്ട്ഫോൺ നിങ്ങൾക്ക് 99,900 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം. നിങ്ങൾ ഈ ഡിവൈസ് റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിലൂടെ വാങ്ങുമ്പോൾ 9 ശതമാനം കിഴിവ് ലഭിക്കുന്നു. അതായത് 9,000 രൂപവരെ റിലൈൻസിൽ നിന്ന് ഐഫോൺ എക്സ്എസ് മാക്സ് വാങ്ങിയാൽ ലാഭിക്കാം.

ആപ്പിൾ ഐഫോൺ 6 എസ്

ആപ്പിൾ ഐഫോൺ 6 എസ് ഹാൻഡ്‌സെറ്റ് ഗോൾഡ് കളർ ഓപ്ഷനിലാണ് വരുന്നത്. ഇതിന്റെ വില 24,999 രൂപയാണ്. റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 38 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്നു.

ആപ്പിൾ ഐഫോൺ എക്സ്എസ്

ആപ്പിൾ ഐഫോൺ എക്സ്എസിൻറെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,03,900 രൂപയാണ് വിലവരുന്നത്. റിലൈൻസ് ഡിജിറ്റൽ ദീപാവലി സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുമ്പോൾ നിങ്ങൾക്ക് 10 ശതമാനം വരെ ലാഭിക്കാനാവും

Best Mobiles in India

English Summary

Reliance Digital has come up with its Diwali sales, under which the users can buy Apple iPhones with up to 50% off. A few of these phones have been listed below. The portal is currently not offering discounted price tags for the newly launched iPhone 11 series. In the coming days, we can see bigger discounts even on these latest launched iPhones.